മഷൂറയ്‌ക്കൊപ്പം ബഷീര്‍ ബഷി! രണ്ട് ഭാര്യമാരെ എങ്ങനെ മാനേജ് ചെയ്യുന്നു? നിങ്ങള്‍ പൊളിയെന്ന് പ്രസന്നയും

ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതിന് പിന്നാലെയായാണ് ബഷീര്‍ ബഷിയുടെ കരിയര്‍ മാറി മറിഞ്ഞത്. മോഡലിംഗിലും അഭിനയത്തിലും സജീവമായ ബഷീറിന് ആരാധകരേറെയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് കാര്യങ്ങളെക്കുറിച്ച് വാചാലനായും അദ്ദേഹം എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് പേരെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. രണ്ടാളേയും എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്നായിരുന്നു പലരും ചോദിച്ചത്. ബിഗ് ബോസിലുള്ളപ്പോള്‍ തന്നെ താരം വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു.

സുഹാനയുടെ സമ്മതത്തോടെയാണ് മാഷുറയെ ജീവിതസഖിയാക്കിയതെന്ന് ബഷീര്‍ ബഷി പറഞ്ഞിരുന്നു. കല്ലുമ്മക്കായ വെബ് സീരീസിനായി കുടുംബത്തിലെല്ലാവരും അണിനിരക്കാറുണ്ട്. രണ്ട് വീടുകളിലായാണ് ഇവരുടെ താമസമെന്നും ഇരുവരും തമ്മില്‍ വഴക്കൊന്നുമില്ലെന്നും സുഖകരമായ കുടുംബ ജീവിതമാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷം മറ്റൊരു റിയാലിറ്റി ഷോയില്‍ പങ്കടുക്കുകയാണ് ബഷീര്‍ ബഷി. ഇത്തവണ ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ട്. സുഹാനയല്ല മാഷുറയ്‌ക്കൊപ്പമായാണ് താരം സൂര്യജോഡി നമ്പര്‍ വണ്ണിലേക്ക് എത്തുന്നത്. പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും മാഷുറയും.

സൂര്യ ജോഡിയിലേക്ക്

സൂര്യ ജോഡിയിലേക്ക്

ബിഗ് ബോസിന് ശേഷം വീണ്ടുമൊരു റിയാലിറ്റി ഷോയുമായെത്തുകയാണ് ബഷീര്‍ ബഷി. ഇത്തവണ ജീവിതസഖിയായ മഷൂറയാണ് അദ്ദേഹത്തിനൊപ്പം എത്തുന്നത്. ബിഗ് ബോസിന് ശേഷവും ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കല്ലുമ്മക്കായ വെബ് സീരീസുമായാണ് ഇവരെത്തുന്നത്. കുടുംബസമേതമായാണ് ഇവരുടെ വരവ്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായി മാറുന്നത്. സൂര്യ ജോഡിയിലേക്ക് എത്തുന്നതിന്‍രെ സന്തോഷത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. പ്രമോ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

Recommended Video

Bigg Boss Malayalam : കള്ളത്തരം പൊളിച്ചടുക്കിയ 3 കാര്യങ്ങൾ | FilmiBeat Malayalam
അറിയാത്ത കാര്യം

അറിയാത്ത കാര്യം

അഭിനയം തനിക്ക് അറിയാമെന്നും ഡാന്‍സില്‍ തീരെ കഴിവില്ലെന്നും ബഷീര്‍ പറയുന്നു. ഇതാദ്യമായാണ് ഡാന്‍സുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. എലിമിനേഷന്‍ വരെയെങ്കിലും എത്താമല്ലേയെന്നാണ് അദ്ദേഹത്തിന്റെ കമന്റ്. വിജയിച്ചില്ലെങ്കിലും ലഭിച്ച അവസരം കൃത്യമായി ഉപയോഗിക്കാമെന്നായിരുന്നു മഷൂറ പറഞ്ഞത്. യൂട്യൂബ് ചാനലിലുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മഷൂറ എത്താറുണ്ട്. മഷൂറയുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ബഷീര്‍ പറഞ്ഞിരുന്നു.

മഷൂറയുടെ താല്‍പര്യം

മഷൂറയുടെ താല്‍പര്യം

എനിക്ക് ഈ ഷോയിലേക്കുള്ള വിളി വന്നപ്പോൾ വല്ലാതെ എക്സൈറ്റഡ് ആയിരുന്നു. നമ്മുടെ ടാലന്റ് അങ്ങനെ ഹൈഡ് ആക്കി വയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല. കോളേജിലൊക്കെ പഠിക്കുമ്പോൾ താൻ കലാപരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നതായും മഷൂറ പറഞ്ഞിരുന്നു. ഈ ധൈര്യത്തിലാണ് താനും പരിപാടിയില്‍ പങ്കെടുക്കുന്നതെന്നായിരുന്നു ബഷീറിന്‍റെ കമന്‍റ്.

പ്രസന്ന മാസ്റ്ററിന്റെ കമന്‍റ്

പ്രസന്ന മാസ്റ്ററിന്റെ കമന്‍റ്

ഫെബ്രുവരി 15നായിരുന്നു സൂര്യജോഡി സംപ്രേഷണം ചെയ്ത് തുടങ്ങിയത്. മിയ, പ്രസന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പരിപാടിയുടെ വിധികര്‍ത്താക്കള്‍. ഇരുവരും ഒരുമിച്ച് വേദിയിലേക്ക് എത്തിയപ്പോള്‍ രണ്ട് ഭാര്യമാരെ എങ്ങനെ മാനേജ് ചെയ്യുന്നുവെന്നായിരുന്നു അവതാരകനായ മാത്തുക്കുട്ടി ചോദിച്ചത്. നിങ്ങള്‍ പുലിയാണ് ബ്രോയെന്നായിരുന്നു പ്രസന്ന മാസ്റ്റര്‍ പറഞ്ഞത്. മലയാളികള്‍ക്ക് അങ്ങനെ പറഞ്ഞാല്‍ മതി അനുഭവിക്കുന്നതാ താനാണെന്നും ബഷീര്‍ ബഷി പറഞ്ഞിരുന്നു

സുഹാനയില്ലാത്തത്?

സുഹാനയില്ലാത്തത്?

മത്സരത്തിലേക്ക് സുഹാന പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. കല്ലുമ്മക്കായ വെബ് സീരീസില്‍ കുടുംബസമേതമായാണ് ഇവരെത്താറുള്ളത്. ഇടയ്ക്ക് കുടുംബസമേതമായി യാത്രകള്‍ നടത്തിയും ഇവരെത്താറുണ്ട്. ബാഷിയും മഷൂറയും പുതിയ പരിപാടിയുമായെത്തുന്നതില്‍ സുഹാന സന്തോഷത്തിലാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോയ്ക്ക് കീഴിലായാണ് ഇത്തരത്തിലുള്ള കമന്റകള്‍ പോസ്റ്റ് ചെയ്തത്.

മറ്റ് ജോഡികള്‍

മറ്റ് ജോഡികള്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് സൂര്യജോഡിയില്‍ പങ്കെടുക്കാനായി എത്തുന്നത്. അവിനാഷ്-ശ്രിയ, ജിഷിന്‍-അനഘ, ആദിഷ്-പിങ്കി, പ്രമോദ്-അനുശ്രി, ഫിറോസ്-സജ്‌ന, ദീപ്തി ഹരിണി, വൈഗ-വിമല്‍, അനിഷ്-അര്‍ച്ചന, വിശ്വ-മൃദുല, മനീഷ്-നിന്‍സി, ഉണ്ണി-സനുജ ഇവരാണ് ഇത്തവണ സൂര്യ ജോഡിയില്‍ മാറ്റുരയ്ക്കുന്നത്. രാജന്‍ പി ദേവിന്റെ മകനായ ഉണ്ണിയും ഈ പരിപാടിയെക്കുറിച്ച് വാചാലനായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X