ഒന്നുമില്ലായ്മയിൽ നിന്നും പൊരുതി നേടിയത്! കുടുംബം നോക്കുമെന്ന ഉറപ്പ്! ഭാര്യമാരും മക്കളുമായി ഹാപ്പി ലൈഫ്
ബഷീര്‍ ബഷിയും ഭാര്യമാരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ചാനല്‍ പരിപാടികളും, വ്‌ളോഗും, റീല്‍സുമൊക്കെയായി ശ്രദ്ധേയരവരാണ് ഇവരെല്ലാം. വീട്ടിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട് ഇവര്‍. പ്രണയ വിവാഹത്തിലൂടെയായിരുന്നു സുഹാന ബഷീറിന്റെ ജീവിതത്തിലേക്ക് വന്നത്. കപ്പലണ്ടി കച്ചവടമായിരുന്നു അന്ന്. ക്രിസ്ത്യനായിരുന്നുവെങ്കിലും വിവാഹ ശേഷം മതം മാറുകയായിരുന്നു സുഹാന. അന്നേ തനിക്ക് ഇസ്ലാം മതത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായി മാറിയതാണെന്നും സുഹാന പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം ഒന്നിച്ചായിരുന്നു അതിജീവിച്ചത്. താനും മക്കളും ഇന്നും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും സുഹാന പറഞ്ഞിരുന്നു.
മഷൂറയുമായി ഇഷ്ടത്തിലായ സമയത്തും കച്ചവടക്കാരനായിരുന്നു ബഷീര്‍. ഇങ്ങനെയൊരു ഇഷ്ടം തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുഹാനയോടാണ്. അവളുടെ സമ്മതത്തോടെയാണ് മഷുവിനെ കൂടെക്കൂട്ടിയത്. രണ്ടുപേരും പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. എന്റെ ജീവിതം സന്തോഷകരമായി പോവുന്നു എന്ന് കരുതി മറ്റാരും അനുകരിക്കാന്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു ബഷീര്‍ തന്റെ കുടുംബത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞത്.

കുടുംബത്തിലെ ഏറ്റവും ഇളയ ആളുടെ പേരില്‍ വരെ യൂട്യൂബ് ചാനല്‍ ലഭ്യമാണ്. മെയില്‍ ഐഡിയും, യൂട്യൂബുമൊക്കെ ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. ഇപ്പോള്‍ ഞങ്ങള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യും. വലുതായിക്കഴിഞ്ഞാല്‍ അവന് തന്നെ നോക്കാമല്ലോ, ഞങ്ങള്‍ എന്തൊക്കെയാണ് ചെയ്തത് എന്ന്. ചാനല്‍ നിലനിര്‍ത്തണമോ എന്ന കാര്യം അവന് തന്നെ തീരുമാനിക്കാമല്ലോ എന്നുമായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മഷൂറയെ കൂടെക്കൂട്ടിയതിനെക്കുറിച്ച് പറഞ്ഞുള്ള ബഷീറിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
അവരോട് സംസാരിച്ചപ്പോള്‍ ആദ്യം തന്നെ എന്റെ കാര്യങ്ങള്‍ മുഴുവനും പറഞ്ഞിരുന്നു. വാടക വീട്ടിലാണ് താമസം, ഒരു മെന്‍സ് വെയര്‍ ഷോപ്പാണ് നടത്തുന്നത് എന്നും പറഞ്ഞിരുന്നു. വാടക കൊടുക്കാനും, കുടുംബം നോക്കാനുമുള്ള ഗതി എനിക്കുണ്ടെന്നും പറഞ്ഞിരുന്നു. കാര്യങ്ങളൊക്കെ ഉള്ളത് പോലെ തന്നെയാണ് പറഞ്ഞത്. എനിക്ക് വലിയ കൊട്ടാരമുണ്ട്, ഞാന്‍ വലിയ ടോപ്പാണ് എന്നൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു ബഷീര്‍ മാത്തുക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
കണ്ടപ്പോള്‍ തന്നെ എനിക്കിഷ്ടമായിരുന്നു. അതാണ് മെയ്ന്‍ റീസണ്‍. മാരീഡാണെന്നുള്ള കാര്യം ആ സമയത്ത് അറിയില്ലായിരുന്നു എന്നാണ് മഷൂറ പറഞ്ഞത്. ഒരു ഭാര്യ തന്നെ ഭയങ്കര പ്രശ്‌നമായിട്ടിരിക്കുന്ന സമൂഹത്തില്‍ രണ്ട് ഭാര്യമാരെ കൊണ്ടുനടക്കുന്നൊരാളെ നമ്മള്‍ കേട്ടിരിക്കും. ഭാര്യമാര് മാത്രമല്ല രണ്ട് മക്കളുമുണ്ട്. മെസേജ് എങ്ങാന്‍ സുഹാന കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ സുഹാനയ്ക്കല്ല, എനിക്കാണ് മെസേജ് അയച്ചതെന്നായിരുന്നു ബഷീറിന്റെ മറുപടി. ഞങ്ങള്‍ തമ്മില്‍ ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ പോവുകയാണെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നു. മഷൂറയുടെ വീട്ടില്‍ അറിയില്ലായിരുന്നു. ഞാന്‍ ഒന്നും ഇല്ലാത്തവനാണ്, പക്ഷേ, കുടുംബം നോക്കും എന്നായിരുന്നു അവരോട് പറഞ്ഞത്. കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ തന്നെ മര്യാദയ്ക്ക് പോയ്‌ക്കോളൂ, മാനംമര്യാദയ്ക്ക് ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്നായിരുന്നു ഉപ്പ പറഞ്ഞത്.ഞാന്‍ മഷുവിനെ വിളിച്ച് ഇറക്കി കൊണ്ടുപോവാനാണ് വന്നതെന്നായിരുന്നു അവര്‍ കരുതിയത്. അതിന്റെ ആവശ്യമില്ലല്ലോ. എന്ത് കണ്ടിട്ടാണ്, എന്താണ് അവന്‍ ചെയ്തത് എന്നായിരുന്നു എന്നോട് ചോദിച്ചതെന്നായിരുന്നു മഷൂറ പറഞ്ഞത്.


Click it and Unblock the Notifications











