ബഷീർ നിർബന്ധിച്ചിട്ടല്ല മതം മാറിയത്; സോണി സുഹാനയായതിന് കാരണം; അന്നും നന്നായി ജീവിച്ചയാളാണ്: സുഹാന പറഞ്ഞത്
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന താര കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ കുടുംബ ജീവിതം പലർക്കും കൗതുകമായിരുന്നു. ഇന്നും ഈ കൗതുകം അവസാനിച്ചിട്ടില്ല. കുറ്റപ്പെടുത്തലുകൾ ഇപ്പോഴും ഇവർക്ക് കേൾക്കേണ്ടി വരുന്നുണ്ട്. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ആദ്യ ഭാര്യ സുഹാനയ്ക്കൊപ്പമുള്ള വിവാഹ ജീവിതം മുന്നോട്ട് പോകവെയാണ് മഷൂറയുമായി ബഷീർ അടുക്കുന്നത്. രണ്ടാമത് വിവാഹം ചെയ്യാൻ ബഷീർ തീരുമാനിച്ചു. തുടക്കത്തിൽ സുഹാനയ്ക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് സുഹാന ബന്ധം അംഗീകരിച്ചു.
മഷൂറയുമായി പെട്ടെന്ന് അടുക്കുകയും ചെയ്തു. ഇന്ന് സഹോദരിമാരെ പോലെയാണ് സുഹാനയും മഷൂറയും. ബഷീറിനൊപ്പം ജീവിക്കാൻ വേണ്ടി വലിയ ത്യാഗങ്ങൾ സുഹാനയെടുത്തിരുന്നു. വിവാഹത്തിന് വേണ്ടിയാണ് സുഹാന മതം മാറുന്നത്. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന സുഹാനയ്ക്ക് ബഷീറുമായുള്ള ബന്ധത്തിൽ വീട്ടുകാരിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്നു.

ബഷീറിന്റെ വീട്ടിലും ഇത് തന്നെയായിരുന്നു സാഹചര്യം. മറ്റൊരു മതത്തിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ഇവരും എതിർത്തു. എന്നാൽ ബഷീർ കപ്പലണ്ടി കച്ചവടം നടത്തുന്ന കാലം മുതൽ പരസ്പരം അടുത്തറിയുന്നവരാണ് സുഹാനയും ബഷീറും. കഷ്ടപ്പാടുകൾ നിറഞ്ഞ ആ കാലത്തും തനിക്കൊപ്പം നിന്നത് സുഹാനയാണെന്നാണ് ബഷീർ പറയുന്നത്. ഒടുവിൽ എതിർപ്പുകൾ മറികടന്ന് ഇരുവരും വിവാഹം ചെയ്തു.
മതം മാറേണ്ടി വന്നതിനെക്കുറിച്ച് ഒരിക്കൽ സുഹാന സംസാരിച്ചിട്ടുണ്ട്. തന്റെ ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് സുഹാന അന്ന് വ്യക്തമാക്കി.
എനിക്ക് ഈ റിലീജിയനോട് താൽപര്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ അപ്പുറത്തെ വീട്ടിൽ ഒരു ഉമ്മയുണ്ടായിരുന്നു. ചെറുപ്പം മുതലേ അവരുടെ രീതികളും പെരുന്നാളുമെല്ലാം കണ്ട് ഒരു താൽപര്യമുണ്ട്. ഇങ്ങനെയൊരു കാര്യം വന്നപ്പോൾ (ബഷീറുമായുള്ള പ്രണയം) എന്റെ ഇഷ്ടത്തിന് അതിലേക്ക് ഒഴുകിപ്പോയി. ബഷീറിനെ ഒരു മാസമോ രണ്ട് മാസമോ അല്ല, ഏറെക്കാലമായി അറിയാവുന്നതാണ്. അതിനാൽ വിവാഹമെന്ന തീരുമാനമെടുക്കാൻ മടിച്ചില്ലെന്നും സുഹാന വ്യക്തമാക്കി.

സോണി എന്നായിരുന്നു സുഹാനയുടെ മുമ്പത്തെ പേര്. സോനു എന്ന് വിളിച്ച് തുടങ്ങിയത് താനാണെന്ന് ബഷീർ അന്ന് പറയുകയുണ്ടായി. സുഹാന എന്ന പേരിട്ടത് ഞാനാണ്. പക്ഷെ സോനു എന്ന് തന്നെയാണ് വിളിക്കാറെന്നും ബഷീർ വ്യക്തമാക്കി. ബഷീർ മറ്റൊരു വിവാഹം ചെയ്തിട്ടും ബന്ധം തുടർന്നതിനെക്കുറിച്ച് സുഹാന അന്ന് സംസാരിച്ചു.
ബഷിയുടെ ഉള്ളിലെ നന്മ മനസിലാക്കിയ ആളാണ് ഞാൻ. ബഷിയുടെ മനസിലെന്താണെന്നും അതെങ്ങനെ ഇങ്ങനെയായെന്നും എല്ലാം ഞാൻ ചിന്തിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു റിലേഷനിൽ തുടർന്നത്. അല്ലാതെ ആൾക്കാർ പറയുന്നത് തിന്നാനും കുടിക്കാനും കിട്ടിയാൽ മതി, കറങ്ങിയാൽ മതി എന്നത് കൊണ്ടല്ല. ഞാൻ നന്നായി തിന്നും കുടിച്ചും കറങ്ങിയും വളർന്നയാളാണ്. അടിച്ച് പൊളിച്ച് വളർന്നയാളാണ് താനെന്നും സുഹാന വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ സജീവമായ ബഷീർ ബാഷി കുടുംബത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കാറ് സുഹാനയ്ക്കാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ബഷീർ ബാഷി കുടുംബത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കാറ് സുഹാനയ്ക്കാണ്. വിമർശനങ്ങളും മുൻവിധികളും അവഗണിച്ച് സന്തോഷകരമായ ജീവിതം നയിക്കുകയാണ് സുഹാനയും മഷൂറയും ബഷീറും.


Click it and Unblock the Notifications











