'ശ്രേയ ബഷീറിന്റെ ജീവിതത്തിൽ വന്നപ്പോഴും സുഹാനയുണ്ട്, പിന്നീട് ശ്രേയ തെറ്റി പിരിഞ്ഞു'; ബഷീറിനെ കുറിച്ച് വീഡിയോ
ബഷീർ ബഷി എന്ന ഫാമിലി വ്ലോഗറിനേയും ബിസിനിസ്മാനെയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറേയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ബിഗ് ബോസ് മലയാളം സീസൺ ഒന്ന് അവസാനിച്ചശേഷം കുറേക്കാലം ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും തരംഗമായിരുന്നു. ഇന്ന് ഇവരുടെ കുടുംബത്തിലെ ഒന്നര വയസുകാരന് വരെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുണ്ട്. ഇവരുടെ ഫാമിലി വ്ലോഗുകൾക്കും ആരാധകർ ഏറെയാണ്. ബഷീർ ബഷിയും കുടുംബവും ആദ്യ ഭാര്യ സുഹാന ഒരു വീഡിയോ പങ്കുവെച്ചതോടെ വീണ്ടും ചർച്ച വിഷയമാവുകയാണ്.
ഭർത്താവും രണ്ടാം ഭാര്യ മഷൂറയും മകനും മാത്രം വിദേശയാത്ര പോയതിനെ കുറിച്ചാണ് പുതിയ വീഡിയോയിൽ സുഹാന പങ്കുവെച്ചത്. വീഡിയോയ്ക്ക് വന്ന കമന്റുകൾ ഏറെയും സുഹാനയുടെ ദാമ്പത്യവുമായി ബന്ധപ്പെടുത്തിയും സഹതാപം പ്രകടിപ്പിച്ചും ഉള്ളതായിരുന്നു. ബഷീറിന്റെ രണ്ട് ഭാര്യമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരി സുഹാനയാണ്. ഭർത്താവിന്റെ മനസ് മനസിലാക്കി രണ്ടാം വിവാഹത്തിന് പിന്തുണ നൽകി കുടുംബം യോജിപ്പിച്ച് കൊണ്ടുപോകുന്നുവെന്നതാണ്.

എന്നാൽ പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അറിയാത്ത ഒരു കഴിഞ്ഞ കാലം ബഷീറിനും സുഹാനയ്ക്കുമുണ്ടെന്ന് പറയുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. റീലും റിയലും എന്ന ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്... 'രണ്ട് ഭാര്യമാരുള്ള ഒരാൾ ബിഗ് ബോസ് പോലെ വലിയൊരു ഷോയിൽ മത്സരാർത്ഥിയായി വരുന്നുവെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടു. ബിഗ് ബോസിൽ വന്നശേഷം ബഷീർ ഭയങ്കര ഫേമസായി. രണ്ട് ഭാര്യമാരുണ്ട് എന്നതാണ് അതിന് ഒരു കാരണം.'
'ഏതെങ്കിലും വിധത്തിൽ പ്രശസ്തരായവർ എല്ലാം ചെയ്യുന്നത് പോലെ ബഷീറും ബിഗ് ബോസ് ഷോയിൽ നിന്നും തിരികെ വന്നശേഷം യുട്യൂബ് ചാനൽ തുടങ്ങി. പെട്ടന്ന് ക്ലിക്കാവുകയും ചെയ്തു. രണ്ട് ഭാര്യമാരുമായി ഒരാൾ ജീവിക്കുന്നവെന്ന കണ്ടന്റ് തന്നെയാണ് ചാനൽ ക്ലിക്കാകാൻ കാരണം. ചാനൽ തുടങ്ങിയ സമയത്ത് സുഹാനയും മഷൂറയും സെപ്പറേറ്റായി രണ്ട് വീടുകളിലാണ് താമസിച്ചിരുന്നതെന്നാണ് ചാനൽ കണ്ടപ്പോൾ മനസിലായത്.'
'കാരണം രാവിലെയാകുമ്പോൾ മഷൂറയേയും ബൈക്കിൽ ഇരുത്തി ബഷീർ സുഹാനയുടെ വീട്ടിലേക്ക് വരുന്ന വിഷ്വൽ കണ്ട ഓർമയുണ്ട്. പിന്നീട് ബഷീറിന് പുറമെ രണ്ട് ഭാര്യമാരും അവർക്കായി ഓരോ ചാനൽ ആരംഭിച്ചു. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. ബഷീറുമായുള്ള വിവാഹശേഷമാണ് ക്രിസ്ത്യനായ സുഹാന മുസ്ലീമായി മതം മാറിയത്. പിന്നീട് ഇരുവർക്കും ഒരു മകൾ പിറന്നു. ശേഷം ഒരു മകനും. സുഹാന രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്താണ് സോഷ്യൽമീഡിയ വഴി മഷൂറയുമായി ബഷീർ അടുപ്പത്തിലാകുന്നത്.'
'ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റുണ്ട്. ശ്രേയ അയ്യർ എന്നൊരു പെൺകുട്ടിയുമായും ബഷീർ അടുപ്പത്തിലായിരുന്നു. തങ്ങൾ ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞ് പല ടിവി ഷോകളിലും ഇരുവരും പങ്കെടുത്തിട്ടുണ്ട്. ശ്രേയ ബഷീറിന്റെ ജീവിത്തിൽ വന്നപ്പോഴും സുഹാനയുണ്ട്. അപ്പോഴും രണ്ട് ഭാര്യയും ഒരു ഭർത്താവും എന്ന രീതിയിലാണ് ബഷീർ ജീവിച്ചിരുന്നത്. പിന്നീട് ചില പ്രശ്നങ്ങൾ കാരണം ശ്രേയ തെറ്റി പിരിഞ്ഞ് പോയി.'

'അപ്പോഴാണ് മഷൂറയുമായി ബഷീർ അടുക്കുന്നത്. പിന്നീട് സുഹാന സമ്മതിച്ചതോടെ ഇരുവരും വിവാഹിതരായി. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ സുഹാന സമ്മതിച്ചുവെന്നാണ് ബഷീർ പറഞ്ഞിട്ടുള്ളത്. പക്ഷെ വേറെ ഗതിയില്ലാത്തതുകൊണ്ട് സുഹാന സമ്മതം നൽകിയത് ആകണം. അന്ന് വലിയ സാമ്പത്തികശേഷി ഇല്ലായിരുന്നു സുഹാനയ്ക്ക്. യുട്യൂബ് വരുമാനവും ഇല്ല. മാത്രമല്ല വീട്ടിലെ അവസ്ഥയും ആലോചിച്ച് കാണും.'
'എതിർത്തിരുന്നുവെങ്കിൽ ബഷീർ തന്നെ പൂർണ്ണമായും ഉപേക്ഷിച്ച് മഷൂറയെ വിവാഹം കഴിക്കുമെന്ന് അറിയുമായിരുന്നിരിക്കണം. ബിഗ് ബോസിൽ നിന്ന് വന്നശേഷം ബഷീറിന്റെ ചാനൽ വളരെ പെട്ടന്ന് വലുതായി. വരുമാനം നല്ല രീതിയിൽ കിട്ടി തുടങ്ങി. അപ്പോഴാണ് ബഷീർ എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ വീട് വാങ്ങിയത്. ഇപ്പോൾ മൂന്നുപേരും സാമ്പത്തികമായി ഉയർന്നു. ഇവരുടെ ജീവിതം കാണുമ്പോൾ അത്ഭുതപ്പെട്ട് പോകും. നിലനിൽപ്പിന് വേണ്ടി സുഹാന ചെയ്യുന്നതാണോ, അഭിനയമാണോ, സെൽഫ് റെസ്പെക്ട് ഇല്ലേയെന്നൊക്കെ തോന്നിപ്പോകും.'
'മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭർത്താവ് പറഞ്ഞാൽ പൊതുവെ സ്ത്രീകൾ അതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടും. എന്നിട്ടും കേൾക്കുന്നില്ലെന്ന് തോന്നിയാൽ ആ ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരും. കൂലിപണിയെടുത്താണെങ്കിലും കഴിയും. പക്ഷെ സുഹാന എങ്ങനെ എങ്കിലും ഭർത്താവിനെ കൂടെ നിർത്തണമെന്ന് കരുതി ഇത്രത്തോളം സെൽഫ് റെസ്പെക്ടില്ലാത്ത കാര്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഇവരുടെ ജീവിതത്തെ പലരീതിയിൽ ആളുകൾ വ്യാഖ്യാനിക്കുന്നുണ്ട്. ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയാണ് പ്രേക്ഷകർക്ക് ഇവരുടെ യുട്യൂബ് ചാനൽ കാണുമ്പോൾ ഉള്ളത്.'
'ബഷീറിനും കുടുംബത്തിനും അത് വലിയൊരു വരുമാന മാർഗമാണ്. സുഹാനയ്ക്കൊപ്പം ശ്രേയയും ബഷീറിന്റെ മറ്റൊരു ഭാര്യയായി ജീവിച്ചിട്ടുണ്ട്. ഒരുപാട് ഉപദ്രവം സഹിച്ചതായി ശ്രേയ തുറന്ന് പറഞ്ഞിട്ടുണ്ട്. അന്ന് ആ പെൺകുട്ടിക്ക് ഇരുപത്തൊന്ന് വയസ് മാത്രമെയുള്ളു. സുഹാനയും ബഷീറും ചേർന്ന് ടോർച്ചർ ചെയ്തു. പിന്നീട് ആ കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് വരികയായിരുന്നു. എന്നാൽ ശ്രേയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാണ് ബഷീർ പറഞ്ഞതെന്നും', വീഡിയോയിൽ പറയുന്നു.


Click it and Unblock the Notifications











