മഷൂറയും സുഹാനയും ഒരു വേദിയിൽ എത്തിയപ്പോൾ; അന്ന് മിയ ജോർജ് ചോദിച്ചത്
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഷീർ ബഷീയും കുടുംബവുമാണ് ചർച്ചാ വിഷയം. ബഷീർ ബഷിയും രണ്ടാം ഭാര്യ മഷൂറയും ഈയടുത്ത് ബാങ്കോക്കിൽ യാത്ര പോയി. ബിസിനസ് ആവശ്യത്തിനായിരുന്നു യാത്ര. എന്നാൽ ട്രിപ്പിന് ആദ്യ ഭാര്യ സുഹാനയെ ഒപ്പം കൂട്ടിയില്ല. തന്റെ വ്ലോഗിൽ സുഹാന ഇക്കാര്യം പറയുകയും ചെയ്തു. പരാതിയായല്ല സുഹാന ഇത് പറഞ്ഞത്. എന്നാൽ സുഹാനയുടെ ഉള്ളിൽ വിഷമമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നു.
ചില റിയാക്ഷൻ വ്ലോഗേർസ് ഇക്കാര്യം കണ്ടന്റാക്കി. ഇതോടെ കുറച്ച് കാലങ്ങൾക്ക് ശേഷം ബഷീർ രണ്ട് ഭാര്യമാർക്കൊപ്പം ജീവിക്കുന്നത് വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ ആദ്യമായല്ല ബഷീറും ഭാര്യമാരും നേരിടുന്നത്. സുഹാന എന്തിന് ഈ ബന്ധത്തിൽ തുടരുന്നു എന്നാണ് ഇപ്പോൾ കൂടുതലായും വരുന്ന ചോദ്യങ്ങൾ.

ഒരിക്കൽ നടി മിയ ജോർജ് ബഷീറിനെയും ഭാര്യമാരെയും കുറിച്ച് സംസാരിച്ചിരുന്നു. സൂര്യ ടിവിയിൽ സൂര്യ ജോഡി നമ്പർ വൺ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മഷൂറയും ബഷീറും മത്സരാർത്ഥിയായെത്തിയിരുന്നു. അന്ന് മിയ ഈ ഷോയുടെ വിധികർത്താക്കളിൽ ഒരാളായിരുന്നു. ഒരു എപ്പിസോഡിൽ സുഹാനയും മക്കളും അതിഥികളായി സ്റ്റേജിൽ വന്നു. അന്ന് മിയക്കുൾപ്പെടെ മറ്റ് വിധികർത്താക്കൾക്കും ഇവരുടെ കുടുംബ ജീവിതത്തിൽ കൗതുകം തോന്നി.
മിയ ഒരു കാര്യം ചൂണ്ടിക്കാട്ടുകയുമുണ്ടായി. മുമ്പ് എപ്പോഴും ബഷീറിന്റ കെെ പിടിച്ച് ചേർന്ന് നിന്നിരുന്ന മഷൂറ സുഹാനയും മക്കളും വന്നപ്പോൾ ബഷീറിൽ നിന്നും അകലം പാലിച്ച് നിൽക്കുന്നു എന്നാണ് മിയ പറഞ്ഞത്. ഇത് കേട്ട് മഷൂറ സുഹാനയുടെ മകളെ മാറ്റി ബഷീറിനടുത്ത് നിന്നു. എനിക്ക് കുറച്ച് മനുഷ്യത്വമുള്ളത് കൊണ്ടാണ് മാറി നിന്നതെന്ന് മഷൂറ പറഞ്ഞപ്പോൾ എന്നിട്ടാണോ ആ കാെച്ചിനെ പിടിച്ച് മാറ്റി നിർത്തിയതെന്ന് മിയ ചോദിച്ചു. മോളേ, നടുക്ക് വന്ന് നിൽക്ക് എന്നും മിയ പറഞ്ഞു. തീർച്ചയായും, എന്റെ മോൾ കഴിഞ്ഞിട്ടേയുള്ളൂ എല്ലാം എന്ന് മഷൂറ മറുപടി നൽകി.

വീട്ടിലും ബഷീറിനൊപ്പം ഇങ്ങനെ ചേർന്ന് നിൽക്കുന്ന ആളാണോ മഷൂറയെന്ന് ഷോയിലെ മറ്റൊരു ജഡ്ജായ പ്രസന്ന മാസ്റ്റർ സുഹാനയോട് ചോദിച്ചു. ഇതിന് ആദ്യം മറുപടി നൽകിയത് മഷൂറയാണ്. ഞാൻ വീട്ടിലും അങ്ങനെ തന്നെയാണെന്ന് മഷൂറ പറഞ്ഞു. ഞാൻ സുഹാനയോടാണ് ചോദിച്ചത്. നീ എന്തിനാണ് കോൺഷ്യസ് ആകുന്നതെന്ന് പ്രസന്ന മാസ്റ്റർ ചിരിയോടെ ചോദിച്ചു. വീട്ടിലും മഷൂറ മഷൂറയായും ഞാൻ ഞാനായുമാണ് നിൽക്കാറെന്ന് സുഹാന മറുപടി നൽകി. അന്ന് രസകരമായ എപ്പിസോഡായിരുന്നു ഇത്. ഈ എപ്പിസോഡിലെ ദൃശ്യങ്ങൾ പിന്നീട് ബഷീറും ഭാര്യമാരും കുറേക്കൂടി പ്രശസ്തരായ ശേഷം വീണ്ടും പ്രചരിച്ചിരുന്നു.
ബഷീറിന്റെ ജീവിതം പലർക്കും കൗതുമാണ്. മിക്കവർക്കും ഇത് ഉൾക്കൊള്ളാനേ പറ്റുന്നില്ല. സുഹാനയെ വിവാഹം ചെയ്ത മക്കളായ ശേഷമാണ് ബഷീർ മഷൂറയെ വിവാഹം ചെയ്യുന്നത്. ആദ്യം എതിർത്തെങ്കിലും പിന്നീട് സുഹാന ബഷീറിന്റെ തീരുമാനത്തിനൊപ്പം നിന്നു. മഷൂറയെ സ്വന്തം സഹോദരിയെ പോലെ സ്നേഹിക്കുന്നയാളാണ് ഇന്ന് സുഹാന. പരസ്പരം ഒരിക്കലും അടിച്ച് പിരിയില്ലെന്നും ഞങ്ങളെ പോലെ ഞങ്ങളേ ഉള്ളൂ എന്നുമാണ് സുഹാനയും മഷൂറയും പറയാറുള്ളത്.


Click it and Unblock the Notifications