twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉടനെ അടുത്ത പണി തരാം; മഷൂറയുടെ നിറവയറില്‍ തലോടി ബഷീര്‍, കുഞ്ഞ് പുറത്ത് വന്നിട്ട് പോരോ എന്ന് ആരാധകരും

    |

    വിമര്‍ശനങ്ങളിലൂടെ കടന്ന് പോകുന്ന താരകുടുംബമാണ് നടനും മോഡലുമായ ബഷീര്‍ ബഷിയുടേത്. ബിഗ് ബോസ് ഷോ യിലേക്ക് പോയതോട് കൂടിയാണ് ബഷീറിന് ജനപ്രീതി ലഭിക്കുന്നത്. എന്നാല്‍ രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ നിരന്തരം താരത്തിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഏറ്റവും പുതയിതായി മകളെ കുറിച്ച് പറഞ്ഞ വ്‌ളോഗ് വലിയ രീതിയില്‍ വിവാദമായി മാറുകയും ചെയ്തു.

    Also Read: കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതാണ്; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ഡിവൈന്‍ ക്ലാരAlso Read: കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയതാണ്; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ഡിവൈന്‍ ക്ലാര

    ഇതൊന്നും തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് ബഷീറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യമാരായ സുഹാനയുടെയും മഷൂറയുടെയും കൂടെ രസകരമായ റീല്‍സ് വീഡിയോയാണ് ബഷീര്‍ പങ്കുവെച്ചത്. എല്ലാം പ്രേക്ഷകരെ ചിരിപ്പിക്കുന്നതാണെങ്കിലും ഇതിനിടയിലും ഒരു വിമര്‍ശനം ഉയര്‍ന്ന് വരികയാണ്.

    basheer bashi

    നിലവില്‍ ബഷീറിന്റെ രണ്ടാമത്തെ ഭാര്യയും വ്‌ളോഗറുമായ മഷൂറ മഷു ഗര്‍ഭിണിയാണ്. ഉടനെ തന്നെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തും. ഫെബ്രുവരിയിലാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം മഷൂറയുടെ ബേബി ഷവറുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് നടത്തി കൊണ്ടിരുന്നത്. എന്നാല്‍ പുതിയൊരു റീല്‍സ് വീഡിയോയില്‍ ഉടനെ തന്നെ അടുത്തൊരു കുഞ്ഞിനെ കൂടി തരാമെന്ന് ബഷീര്‍ പറയുകയാണ്.

    നിറയവയറില്‍ നില്‍ക്കുന്ന മഷൂറയുടെ കൂടെ എത്തിയതായിരുന്നു ബഷീര്‍. 'പെട്ടെന്ന് പണി തീര്‍ത്താല്‍ ഉടനെ അടുത്ത പണി തരാം എന്നാണ് ബഷീറിന്റെ ഡയലോഗ്. തീരുമ്പോള്‍ തീരുമ്പോള്‍ പണി തരാന്‍ ഞാനെന്താ കുപ്പിയില്‍ നിന്ന് വന്ന ഭൂതമോ', എന്ന് മഷൂറ തിരിച്ച് ചോദിക്കുന്നു. ദിലീപ് നായകനായി അഭിനയിച്ച പഞ്ചാബി ഹൗസ് എന്ന സിനിമയിലെ ജനാര്‍ദ്ദനനും ഹരിശ്രീ അശോകനും തമ്മിലുള്ള ഡയലോഗ് ഇരുവരും ചേര്‍ന്ന് വീണ്ടും പുനരാവീഷ്‌കരിക്കുകയായിരുന്നു.

    മഷുവിന്റെ വയറില്‍ തടവികൊണ്ടുള്ള ബഷീറിന്റെ പ്രകടനമാണ് വീഡിയോയുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ഉടനെ അടുത്ത പണി തരാമെന്ന ക്യാപ്ഷനും താരം വെച്ചിട്ടുണ്ട്. ചിരിക്കുന്ന സ്‌മൈലിയുമായിട്ടാണ് ബഷീറിന്റെ ആദ്യ ഭാര്യ കൂടിയായ സുഹാന എത്തിയത്. എന്നാല്‍ ഇത് ഇത്തിരി കടന്ന് പോയില്ലേ എന്ന ചോദ്യമാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.

    Also Read: അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു; തന്റെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ പറ്റി ഹരീഷ് പേരടിAlso Read: അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു; തന്റെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ പറ്റി ഹരീഷ് പേരടി

    ഇപ്പോള്‍ തന്നെ കൊടുത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഇനി അതിലും പണി കൊടുക്കാനുണ്ടോ, ആദ്യം നിങ്ങളൊന്ന് അടങ്ങ്. ഉള്ളിലുള്ള കുട്ടി ഒന്ന് പുറത്ത് വരട്ടേ. എന്നിട്ടല്ലേ അടുത്തത്. ഇത്തവണ ഒരു ആണ്‍കുട്ടി ജനിക്കാനാണ് സാധ്യത, മൂന്ന് വര്‍ഷം കൂടി കഴിഞ്ഞതിന് ശേഷം അടുത്ത കുഞ്ഞിനെ കുറിച്ച് നോക്കിയാല്‍ പോരെ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ബഷീറിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്.

    basheer bashi

    നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന ബഷീര്‍ ബഷി അഞ്ച് വര്‍ഷത്തിന് മുന്‍പാണ് രണ്ടാമതും വിവാഹിതനാവുന്നത്. ഒരു ഭാര്യ നിലനില്‍ക്കേ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ താരത്തിന് നിരവധി വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ഒരു വീടിനുള്ളില്‍ രണ്ട് ഭാര്യമാരെയും ഒരുപോലെ കൊണ്ട് നടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഭാര്യമാര്‍ തമ്മിലുള്ള ഐക്യമാണ് ഇതിന് കാരണമെന്നാണ് നടന്‍ പറഞ്ഞത്.

    രണ്ട് കുട്ടികളുള്ള ബഷീറിന് മൂന്നാമതൊരു കുഞ്ഞ് കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവെച്ചത് മുതല്‍ മഷൂറയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറി. ഇപ്പോള്‍ ലക്ഷക്കണക്കിന് ആരാധകരാണ് താരകുടുംബത്തെ ഫോളോ ചെയ്ത് കൊണ്ടുള്ളത്.

    English summary
    Basheer Bashi And Wife Mashura Latest Reels About Second Pregnancy Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X