സുന്നത്തിനുശേഷം ആദ്യമായി മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടാണ്, ബ്ലെഡും പുറത്തേക്ക് വരും, നടക്കാനും കഴിയില്ല; മഷൂറ

By Desk

കഴിഞ്ഞ ദിവസമായിരുന്നു ബഷീർ ബഷിയുടെ മൂത്തമകൻ മുഹമ്മദ് സൈ​ഗത്തിന്റെ സുന്നത്ത് ചടങ്ങ്. ആശുപത്രിയിൽ കൊണ്ടുപോയി ആ ചടങ്ങ് മാത്രം നടത്തുകയാണ് ചെയ്തത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സൗകര്യം നോക്കി മറ്റൊരു ദിവസം ആഘോഷമായി സുന്നത്ത് കല്യാണം നടത്താനാണ് ബഷീറും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. വളരെ അധികം നിർബന്ധിച്ചാണ് ബഷീർ സൈ​ഗുവിനെ സുന്നത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ടെൻഷനും ഭയവും വേദനയുമെല്ലാം കൊണ്ട് സൈ​ഗു കരയുന്നത് കണ്ട് നിൽക്കാൻ കഴിയുന്നില്ലെന്ന് ബഷീർ പറഞ്ഞിരുന്നു. ഇപ്പോഴിതാ മകന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള അപ്ഡേഷൻ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും മഷൂറയും സുഹാനയുമെല്ലാം. മുറിവ് ഉണങ്ങി തുടങ്ങിയെന്നും ചെറിയ രീതിയിൽ നടന്ന് തുടങ്ങിയെന്നും മഷൂറ പറഞ്ഞു.

Basheer Bashi

സ്കൂൾ അടച്ച സമയമായതിനാലാണ് ഈ സമയത്ത് തന്നെ സൈ​ഗുവിന്റെ സുന്നത്ത് നടത്തിയത്. കുടുംബത്തിൽ ആദ്യമായി നടക്കുന്ന ഒന്നായതുകൊണ്ട് തന്നെ സുന്നത്ത് ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ താനും മനസിലാക്കി വരുന്നതേയുള്ളുവെന്ന് അടുത്തിടെ സുഹാനയും പറഞ്ഞിരുന്നു. സൈ​ഗുവിന് സുന്നത്തിനുശേഷം ഫുൾ റെസ്റ്റാണ്.

പുഴുങ്ങിയ മുട്ടയും ഹോർലിക്സും ഒക്കെയാണ് സൈ​ഗുവിന് പ്രഭാത ഭക്ഷണമായി കൊടുക്കുന്നത്. ചൂടുവെള്ളത്തിൽ ശരീരം തുടച്ചെടുക്കുകയാണ് ചെയ്യാറുള്ളത്. സുന്നത്തിനുശേഷം സൈ​ഗുവിന് ആകെ മിസ് ചെയ്യുന്നത് എബ്രുവിനെയാണ്. എബ്രുവിനെ കെട്ടിപിടിക്കാൻ പറ്റുന്നില്ല. അവനൊപ്പം തുള്ളിച്ചാടാൻ പറ്റുന്നില്ല എന്നൊക്കെയാണ് സൈ​ഗുവിന്റെ പരാതി. രണ്ട്, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ സൈ​ഗുവിന് ബേധമാകും.

എപ്പോഴാണ് നോർമൽ ഡ്രസ്സ് ഇടാൻ പറ്റുകയെന്ന് സൈ​ഗു ചോദിക്കാറുണ്ട്. ഷോട്ട്സ് ഇട്ട് നടക്കണമെന്ന ആ​​ഗ്രഹം അവനുണ്ട്. വസ്ത്രം മുറിവിൽ മുട്ടാതിരിക്കാനാണ് മുണ്ട് ക്രോസായി കെട്ടുന്നത്. വേദനയൊക്കെ അവന് മാറി വരുന്നുണ്ട്. എഴുന്നേറ്റ് നടക്കാനൊക്കെ പറ്റുന്നുണ്ട്. ആദ്യ ദിവസം അനങ്ങാതെ കട്ടിലിൽ തന്നെ കിടപ്പായിരുന്നു. കാലൊക്കെ അകത്തി വെച്ചാണ് സൈ​ഗു നടക്കുന്നത്.

അത് മാറിയത് ബേബി (ബഷീർ) അവനെ ട്രെയിൻ ചെയ്യിപ്പിച്ചശേഷമാണ്. പുറത്തേക്ക് സൈ​ഗുവിനിപ്പോൾ ഇറങ്ങാൻ പാടില്ല. അങ്ങനെ ചില രീതികളൊക്കെ ഈ സമയത്തുണ്ട് എന്നാണ് സൈ​ഗുവിന്റെ പുതിയ വിശേഷങ്ങൾ പങ്കിട്ട് മഷൂറ പറഞ്ഞത്. മൂന്ന്, നാല് ദിവസം കഴിഞ്ഞാൽ സൈ​ഗുവിന് നോർമൽ ഡ്രസ്സിട്ട് തുടങ്ങാം. മുഴുവനായും മുറിവ് ഉണങ്ങി കഴിഞ്ഞ് പള്ളിയിൽ പോയതിനുശേഷമാണ് നല്ല വസ്ത്രങ്ങൾ ധരിച്ച് തുടങ്ങുക.

Basheer Bashi

ആദ്യത്തെ ദിവസം കഴിഞ്ഞപ്പോൾ തന്നെ സൈ​ഗുവിന്റെ ടെൻഷൻ മാറി. മുറിവിലെ കെട്ടഴിക്കുന്നത് ഒരു ടാസ്ക്കായിരുന്നു. പിള്ളേർക്ക് മാത്രമല്ല നമുക്കും ആ സമയത്ത് ഒരു ടെൻഷനാണ്. മുറിവിൽ ഒട്ടിപിടിച്ചിരിക്കുന്ന കെട്ട് വളരെ ശ്രദ്ധിച്ച് വേണം അഴിക്കാൻ. ആ സമയത്ത് അവന് ചെറിയ വേദനയുണ്ടായിരുന്നു. അതുപോലെ ഇതിനുശേഷം ആദ്യമായി മൂത്രമൊഴിക്കുന്നതും ടാസ്ക്കാണ്.

ചിലർക്ക് ചിലപ്പോൾ ആദ്യമായി മൂത്രമൊഴിക്കുമ്പോൾ ബ്ലെഡ് ഉൾപ്പെടെ പുറത്തേക്ക് വരും. അതും നാലും നാല് വഴിക്കായിരിക്കും. അവന് പക്ഷെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പെട്ടന്ന് തന്നെ സുഖപ്പെടുന്നുണ്ടെന്നും ബഷീർ പറഞ്ഞു. സൈ​ഗുവിന് കുറച്ച് ദിവസങ്ങളായി പ്രിൻസസ് ട്രീറ്റ്മെന്റാണെന്നാണ് സുഹാന പറഞ്ഞത്. സുനുവിന് ഇതൊന്നും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.

സുന്നത്തിനുശേഷം സൈ​ഗു ഭക്ഷണം കഴിക്കുന്നതും കുറഞ്ഞുവെന്നും സുഹാന പറയുന്നു. ഈ ചടങ്ങിന്റെ ഭാ​ഗമായി മഷൂറയുടെ ഉമ്മ മാം​ഗ്ലൂരിൽ നിന്നും സൈ​ഗുവിനെ ശുശ്രൂഷിക്കാനായി എത്തിയിരുന്നു. ബഷീറിന്റെ ഒരു സഹോദരിയും സൈ​ഗുവിന്റെ കാര്യങ്ങൾ നോക്കാനായി എത്തിയിരുന്നു. സുന്നത്ത് കല്യാണം അടിച്ച് പൊളിച്ച് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഷീറും കുടുംബവും.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X