മൂന്നാമതും കെട്ടിയോ? വധുവിനെ പരിചയപ്പെടുത്തിയ മഷൂറയുടെ ഫോട്ടോയുടെ താഴെ കമന്റുമായി വിമര്‍ശകര്‍
ബിഗ് ബോസ് താരം കൂടിയായ ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി പലരും ബഷീറിനെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ താരത്തിന്റെ കുടുംബാന്തരീഷം കണ്ടത് മുതല്‍ വലിയ പിന്തുണയാണ് എല്ലായിടത്ത് നിന്നും ലഭിക്കാറുള്ളത്.
മക്കളും ഭാര്യമാരുമെല്ലാം ചേര്‍ന്ന് കിടിലന്‍ വ്‌ലോഗുമായി എത്തുന്നതാണ് പതിവ്. ഏറ്റവും പുതിയതായി തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷമാണ് ബഷീറും ഭാര്യമാരും പങ്കുവെച്ചിരുന്നത്. ബഷീറിന്റെ അളിയനും ഭാര്യയുടെ സഹോദരനുമായ മഷൂക്കിന്റെ വിവാഹവിശേഷങ്ങളായിരുന്നു കുറച്ച് ദിവസങ്ങളിലായി ബഷീര്‍ പങ്കുവെച്ച് കൊണ്ടിരുന്നത്.

മഷൂറയുടെ സ്വന്തം നാടായ മാംഗ്ലൂരില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഏകദേശം ഒരാഴ്ച മുന്‍പേ ബഷീര്‍ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുക്കാനായി മാംഗ്ലൂരില്‍ എത്തിയിരുന്നു. അവിടെ നിന്നുള്ള വീഡിയോസാണ് പുറത്ത് വന്നത്. ഒടുവില്‍ ഒക്ടോബര്‍ പത്തൊന്‍പതിനാണ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടക്കുന്നത്.
വിവാഹത്തിനിടയില്‍ നിന്നുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ആയിട്ടും ഫോട്ടോസായിട്ടും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഏറ്റവും പുതിയതായി കുടുംബത്തിലേക്ക് വന്ന വധുവിനെ പരിചയപ്പെടുത്തി കൊണ്ടാണ് മഷൂറ എത്തിയിരിക്കുന്നത്. സഹോദരന്റെ ഭാര്യയായ കുട്ടിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മഷൂറ എത്തിയത്. ബഷീറിന്റെ ആദ്യഭാര്യയായ സുഹാനയും മഷൂറയും വധുവിനൊപ്പം ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'ഒരു പുതിയ കുടുംബാംഗം ഒരു പുതിയ അധ്യായം പോലെയാണ്. അത് സ്‌നേഹവും ചിരികളും നിറഞ്ഞ നിമിഷങ്ങളുമായിരിക്കാം. നിങ്ങള്‍ എന്റെ സഹോദരന്റെ ജീവിതത്തിന്റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. ശാലു എന്ന വധുവിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒപ്പം ഞങ്ങളെല്ലാവരുടെയും സ്‌നേഹവും ഉണ്ടായിരിക്കും', എന്നുമാണ് മഷൂറ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വധുവിനെ കാണാന്‍ തെലുങ്ക് നടി രശ്മികയെ പോലെയുണ്ട്, ഇനി മൂന്ന് സഹോദരിമാര്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് കാത്തിരിക്കുന്നത്, മഷൂറയുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയുടെ താഴെ വരുന്നത്. എന്നാല്‍ ഇപ്പോഴും താരങ്ങളെ കളിയാക്കുന്ന കമന്റുകള്‍ക്ക് യാതൊരു മാറ്റവുമില്ല.
ഭര്‍ത്താവ് മൂന്നാമതും കെട്ടിയോ എന്നാണ് ഒരു ആരാധിക മഷൂറയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. സഹോദരന്റെ വിവാഹമാണെന്നും അയാളുടെ വധുവാണെന്നും ക്യാപ്ഷനില്‍ സൂചിപ്പിച്ചെങ്കിലും താരകുടുംബത്തെ വീണ്ടും കളിയാക്കുന്ന തരത്തിലാണ് ഈ കമന്റ് വന്നിരിക്കുന്നത്. സന്തോഷത്തോടെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിമര്‍ശനങ്ങളോട് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ഒരേ സാരിയില്‍ അതീവ സുന്ദരിമാരായിട്ടാണ് ബഷീറിന്റെ ഭാര്യമാര്‍ വിവാഹത്തില്‍ പങ്കെടുത്തത്. മുന്‍പ് പലപ്പോഴും ഭാര്യമാരുടെ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മഷൂറയ്ക്ക് നല്ലതും സുഹാനയ്ക്ക് വളരെ മോശം വസ്ത്രങ്ങളുമാണെന്ന കമന്റുകളാണ് വന്നിരുന്നത്. എന്നാല്‍ ഇരുവരും ഒരേ രീതിയില്‍ സാരി ധരിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. എന്നും ഇതേ ഐക്യവും സ്‌നേഹവും നിങ്ങള്‍ക്ക് ഉണ്ടാവണമെന്നാണ് ആരാധകരും താരങ്ങളോട് പറയുന്നത്.


Click it and Unblock the Notifications











