ഭാര്യയെയും കൊണ്ട് പുത്തന്‍ ബൈക്കില്‍ പറന്ന് ബഷീര്‍, ആദ്യ ഭാര്യയെക്കാളും പ്രധാന്യം ഇവള്‍ക്കാണോ? വീണ്ടും വിമർശനം
ജീവിതത്തിലെന്ത് സന്തോഷമുണ്ടായാലും വിമര്‍ശനങ്ങള്‍ മാത്രം കിട്ടുന്ന താരമാണ് ബഷീര്‍ ബഷി. ആല്‍ബങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ബഷീര്‍ മോഡലിങ് രംഗത്തൊക്കെ സജീവമായിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് താരം കൂടുതല്‍ ജനകീയനാവുന്നത്. ഒരേ സമയം രണ്ട് ഭാര്യമാരുടെ കൂടെ ഒരു വീട്ടില്‍ താമസിക്കുന്നുവെന്നതാണ് ബഷീര്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമാവുന്നത്. എത്രയൊക്കെ വിശദീകരണം നല്‍കിയാലും ബഷീര്‍ വീണ്ടും വീണ്ടും സൈബര്‍ ആക്രമണം നേരിടാറുണ്ട്.
പലപ്പോഴും ആദ്യ ഭാര്യയെക്കാളും രണ്ടാമത്തെ ഭാര്യയ്ക്ക് പ്രധാന്യം കൊടുക്കുന്നുവെന്നാണ് ആരോപണം. സംസാരിക്കാനുള്ള സ്വതന്ത്ര്യം പോലും അങ്ങനെയാണെന്നും തുടങ്ങി താരങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനം വരാറുണ്ട്. ഏറ്റവും പുതിയതായി വീണ്ടും ഇത്തരത്തിലുള്ള സംസാരമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ബഷീര്‍ തന്റെയൊരു സ്വപ്‌നം സഫലീകരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്ത് വിടുകയും ചെയ്തു. ഇതേറ്റ് പിടിച്ചതിനൊപ്പം കുറ്റങ്ങളും കുറവുകളും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

ആഡംബര വാഹനങ്ങളുടെ ഒരു കളക്ഷന്‍ തന്നെയുള്ള ആളാണ് ബഷീര്‍. ആ കൂട്ടത്തിലേക്ക് കഴിഞ്ഞ ദിവസം പുതിയൊരു അതിഥി എത്തി. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം വിലമതിക്കുന്ന ട്രയംഫ് റോക്കറ്റ് 3 സ്‌ട്രോം ജിടി എന്ന മോട്ടോര്‍ സൈക്കിള്‍ ആണ് ബഷീര്‍ വാങ്ങിയത്. രണ്ട് ഭാര്യമാരുടെയും മൂന്ന് മക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തില്‍ ഷോറൂമില്‍ നേരിട്ട് പോയിട്ടാണ് താരം വണ്ടി ഇറക്കിയത്. വലിയ സര്‍പ്രൈസുകളായിരുന്നു ഇതിന് മുന്നോടിയായി അവിടെ ഒരുക്കിയത്.
അങ്ങനെ എല്ലാം സന്തോഷത്തില്‍ അവസാനിച്ചു. ശേഷം ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ റൈഡ് പോയ വീഡിയോയും താരം പങ്കുവെച്ചിരുന്നു. ട്രയംഫിലെ എന്റെ ആദ്യ റൈഡ് ആണിതെന്ന് പറഞ്ഞ് ഭര്‍ത്താവിന് നന്ദിയുമായിട്ടാണ് മഷൂറ ഒരു വീഡിയോ പുറത്ത് വിട്ടത്. പുതിയ ബൈക്കില്‍ ബഷീറും രണ്ടാമത്തെ ഭാര്യയായ മഷൂറയും ഒരുമിച്ച് യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ബഷീര്‍ വളരെ സ്പീഡില്‍ പറന്ന് പോവുകയും മഷൂറ അത് ആസ്വദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഈ വീഡിയോയുടെ താഴെ ആദ്യ ഭാര്യയെ എന്തുകൊണ്ട് ബൈക്കില്‍ കയറ്റി കൊണ്ടു പോയില്ലെന്ന ചോദ്യമാണ് വരുന്നത്.

ആദ്യ ഭാര്യ സോനുവിനെ റൈഡിന് കൊണ്ട് പോയില്ലേ? എല്ലാത്തിലും മുന്‍ഗണന ഇവള്‍ക്കാണല്ലോ, സോനുവിനെ അല്ലേ ആദ്യം കൊണ്ട് പോകേണ്ടത്? ഇനി ചിലപ്പോള്‍ സോനുവിന് പേടിയാണ് എന്നൊക്കെ വിശദീകരണവുമായി വന്നേക്കും. സ്‌കൂട്ടര്‍ ഒറ്റയ്ക്ക് ഓടിക്കാറുള്ള സോനുവിന് ആ പേടി എന്നെല്ല മറ്റൊന്നിനോടും അത്ര പേടിയില്ല. അപ്പോള്‍ പിന്നെ ബൈക്കില്‍ കൊണ്ട് പോകുന്ന വീഡിയോ ഇടാത്തതാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വരുന്നത്.
പിന്നെ ബഷീറിന്റെ സ്പീഡിനെ കുറിച്ചുള്ള ആശങ്കകളും ചിലര്‍ പങ്കുവെച്ചു. സ്പീഡ് കൂടുന്നത് നമ്മുടെ സന്തോഷങ്ങളെ കൊന്ന് കളയും. അതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. ഇത് കണ്ടിട്ട് തന്നെ പേടിയാകുന്നു, ചാവാനുള്ള പുറപ്പാടാണോ, അതെങ്ങാനും പാളിപ്പോയാലുള്ള അവസ്ഥ. ബഷീര്‍ ഫൈന്‍ വാങ്ങി കൂട്ടുമെന്ന് തോന്നുന്നു എന്നിങ്ങനെയാണ് ചിലരുടെ ഉപദേശങ്ങള്‍. എന്നാല്‍ വീഡിയോയ്ക്ക് സ്പീഡ് കൂട്ടിയതാണെന്ന് തോന്നുന്നു. അല്ലാതെ ബൈക്കിന് അല്ലെന്ന കമന്റുകളും ഇതിനിടയില്‍ വരുന്നുണ്ട്.
ബഷീറിനെ പോലെ അദ്ദേഹത്തിന്റെ ഭാര്യമാരും മക്കളുമടങ്ങുന്ന കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ജനിച്ച് വീണ ഉടനെ വീട്ടിലെ ഇളയകുട്ടിയ്ക്കും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി കൊടുത്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് താരകുടുംബത്തിലെ ഓരോരുത്തരെയും ഫോളോ ചെയ്യുന്നത്. ഇതിലൂടെ കുട്ടികള്‍ പോലും വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. അങ്ങനെ സന്തുഷ്ടരായി ജീവിക്കുകയാണെങ്കിലും അവിടെ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി മാറാറുണ്ട്.


Click it and Unblock the Notifications











