ഭാര്യയെയും കൊണ്ട് ഒറ്റയ്ക്ക് പോയി! അങ്ങനെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം; ബഷീർ

ബിഗ് ബോസ് താരം എന്നതിലുപരി ആല്‍ബത്തിലൂടെയും വ്‌ലോഗുകളിലൂടെയുമൊക്കെ ശ്രദ്ധേയനാണ് ബഷീര്‍ ബഷീര്‍. രണ്ടുതവണ വിവാഹിതനായതിന്റെ പേരില്‍ പലപ്പോഴും ബഷീറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ആദ്യ ഭാര്യയുള്ളപ്പോള്‍ രണ്ടാമത് ഒരു ഭാര്യയെ കൊണ്ടുവരാന്‍ താരത്തിന് എങ്ങനെ സാധിച്ചു എന്നതാണ് പലരും ചോദിക്കാറുള്ളത്.

മാത്രമല്ല രണ്ട് ഭാര്യമാരെയും രണ്ട് തട്ടിലാണ് കാണുന്നതെന്ന ആരോപണവും ബഷീറിന് നേരിടേണ്ടതായി വന്നു. സുഹാനയെ വീട്ടില്‍ ഇരുത്തി രണ്ടാമത്തെ ഭാര്യയായ മഷുറയുടെ കൂടെ ഒറ്റയ്ക്ക് പോകുന്നത് ശരിയാണോ എന്നും നേരെ തിരിച്ചുമൊക്കെ ചോദ്യങ്ങള്‍ ബഷീറിന് ലഭിക്കാറുണ്ട്.

basheer-bashi

സത്യത്തില്‍ ഈ പറയുന്നത് പോലെയല്ല തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെന്ന് പറയുകയാണ് താരമിപ്പോള്‍. മാത്രമല്ല യൂട്യൂബ് വ്‌ളോഗിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന വരുമാനത്തെ പറ്റിയുമൊക്കെ ബഷീര്‍ പങ്കുവെക്കുകയാണ്. ഭാര്യ സുഹാനയോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് തങ്ങളെ കുറിച്ചുള്ള പലരുടെയും തെറ്റിദ്ധാരണകള്‍ക്കുള്ള മറുപടി ബഷീര്‍ പറഞ്ഞത്.

തന്റെ കൂടെ കുടുംബം ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ വീഡിയോ കാണുകയുള്ളൂവെന്നാണ് ബഷീര്‍ പറയുന്നത്. ഞാന്‍ സോളോ ട്രിപ്പ് നടത്തിയതും പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയതിനെ കുറിച്ചുമൊക്കെ പറഞ്ഞുള്ള വീഡിയോ കാണാന്‍ ആരുമില്ല. ആളുകള്‍ക്ക് വേണ്ടത് വിവാദങ്ങളാണ്. ഈ വീഡിയോയ്ക്ക് വ്യൂസ് കൂടും.

കാരണം ബഷീര്‍ ബഷി സുഹാനയെയും കൂട്ടി ഒറ്റയ്ക്ക് യാത്ര പോയി, അല്ലെങ്കില്‍ മഷുറയുമായി ഒറ്റയ്ക്ക് പോയി എന്നിങ്ങനെയുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആളുകള്‍ക്ക് കാണാന്‍ താല്പര്യം. ബാക്കിയുള്ളവരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നുണ്ട് അതൊക്കെ കാണാനാണ് പലരും കാത്തിരിക്കുന്നത്. ഇതിലൂടെ ആരെയും കുറ്റം പറയുന്നില്ല. ആളുകളുടെ മെന്റാലിറ്റി ഇങ്ങനെയാണെന്ന് സൂചിപ്പിച്ചതാണ്. ഞാന്‍ പറഞ്ഞതൊക്കെ ശരി അല്ലേ എന്ന് ചിന്തിച്ചു നോക്കാനും ബഷീര്‍ പറയുന്നു.

ഇപ്പോള്‍ ഞാനും സുഹാനയും ഒറ്റയ്ക്ക് ഒരു ഔട്ടിങ്ങിന് പോകുവാണ്. ഇതിനെക്കുറിച്ചും ഒരുപാട് കമന്റുകള്‍ വരാറുണ്ട്. ബഷിയ്ക്ക് എപ്പോഴെങ്കിലും സുഹാനയും കൊണ്ട് പുറത്തുപോയിക്കൂടെ. എപ്പോഴും മഷുറയുടെ കൂടെയാണോ പോകുന്നതെന്ന് ഒക്കെ ചോദിച്ചു മെസ്സേജുകള്‍ വരാറുണ്ട്.

basheer-bashi

എന്നാല്‍ ഒരു മാസത്തില്‍ ഞാനും സുഹാനയും ഒറ്റയ്ക്ക് എന്തോരം തവണ പുറത്ത് പോകാറുണ്ട്. ആ സമയത്തൊന്നും ഞങ്ങള്‍ ബ്ലോഗ് ചെയ്യാറില്ല. അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന വ്‌ലോഗ് മാത്രമാണ് നിങ്ങള്‍ കാണാറുള്ളത്. ഇന്ന് ഇങ്ങനെ ഒരു വീഡിയോ എടുക്കാന്‍ കാരണം ഇത്തരം കാര്യങ്ങള്‍ പറയണമെന്ന് വിചാരിച്ച് തന്നെയാണ്. കാരണം ഇതിന് മാത്രമേ വ്യൂസ് ഉണ്ടാവുകയുള്ളൂ.

ഞാന്‍ ഇടുന്ന വീഡിയോകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലുള്ള തലക്കെട്ടുകള്‍ കൊടുക്കാനും ആഗ്രഹിക്കാറില്ല. ഫേക്ക് ക്യാപ്ഷന്‍ കൊടുക്കാറില്ല. ബഷീര്‍ ബഷിയ്ക്ക് അത് സംഭവിച്ചു, ഇത് സംഭവിച്ചു എന്നൊക്കെ കൊടുത്താല്‍ ആളുകള്‍ കാണും. പക്ഷേ അത്തരം റീച്ചിന്റെ ആവശ്യമില്ലെന്നും ബഷീര്‍ പറയുന്നു... സുഹാനയുടെ പല്ലിലെ ക്ലിപ്പ് മാറ്റുക, ആശുപത്രിയില്‍ ഉള്ള സുഹൃത്തിനെ കാണുക എന്നിങ്ങനെ ഒന്നിലധികം ആവശ്യങ്ങളുമായിട്ടാണ് തങ്ങള്‍ പുറത്തു പോകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഞാനും സുഹാനയും മഷുറയും ഒരുമിച്ച് പോകാന്‍ വേണ്ടി ഇരുന്നതാണ്. എന്നാല്‍ ഞങ്ങള്‍ രണ്ടുപേരോടും പോയിട്ട് വരാന്‍ പറഞ്ഞത് അവളാണ്. അവള്‍ക്ക് ഇന്ന് വരാന്‍ മൂഡ് ഇല്ലെന്നും നിങ്ങള്‍ സമാധാനത്തോടെ പോയി വരാനും അവളാണ് ആവശ്യപ്പെട്ടത്. അങ്ങനെ പലപ്പോഴും സംഭവിക്കാറുള്ളതാണ്. ചിലപ്പോള്‍ സുഹാന വരില്ല മറ്റു ചിലപ്പോള്‍ മഷുറയും. അല്ലാതെ ഒരാളെ വീട്ടില്‍ ഇരുത്തി മറ്റൊരാളെയും കൊണ്ട് പോകാറില്ലെന്നും ബഷീര്‍ പറയുന്നു...

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X