സംസാരത്തിനിടെ അറിയാതെ പറഞ്ഞ് പോയി; ഭാര്യയോട് സത്യങ്ങള്‍ വിളിച്ച് പറയാതെടീന്ന് ബഷീര്‍, വീഡിയോ വൈറല്‍
ബിഗ് ബോസ് താരം ബഷീര്‍ ബഷിയും കുടുംബവും യൂട്യൂബ് ചാനലില്‍ സജീവമാണ്. ഏറ്റവുമൊടുവില്‍ കുടുംബത്തില്‍ ജനിച്ച കുഞ്ഞുവാവ പോലും യൂട്യൂബില്‍ സജീവമാണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ മാസം കൊണ്ട് റെക്കോര്‍ഡ് ഫോളോവേഴ്‌സിനെയാണ് താരപുത്രന്‍ സ്വന്തമാക്കിയിരുന്നത്. അതേ സമയം വീട്ടിലുള്ള എല്ലാവരും വിശേഷങ്ങളുമായി വരുന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയതായി ബഷീറിന്റെ ഭാര്യ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. നോമ്പ് തുടങ്ങിയതിന് ശേഷമുള്ള വീട്ടിലെ കാഴ്ചകള്‍ തന്റെ ചാനലിലൂടെ പുറത്ത് വിടുമെന്നാണ് മഷൂറ പറഞ്ഞത്. എന്നാല്‍ ഇത്തവണ എല്ലാം പാളി പോയെന്നും കാര്യങ്ങളെല്ലാം അവതാളത്തിലാണെന്നും പറഞ്ഞാണ് മഷൂറ എത്തിയിരിക്കുന്നത്. വീഡിയോയില്‍ ബഷീറിന്റെ ആദ്യ ഭാര്യയും മകനുമൊക്കെ ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നോമ്പിന് വലിയ ആഘോഷമായിരുന്നെന്ന് പറഞ്ഞാണ് മഷൂറ സംസാരിച്ച് തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. സാധനങ്ങള്‍ കുറവായതിനാല്‍ അടുക്കളയില്‍ കയറാന്‍ തന്നെ മടിയാണെന്ന് മഷൂറ പറയുന്നു. അത്യാവശ്യത്തിനുള്ളത് ഉണ്ടെങ്കിലും ആവശ്യമായ ചിലത് ഇല്ലാത്തതിനാല്‍ ബഷിയും മകള്‍ സുനൈനയും സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് കാര്യമായ കുക്കിംഗ് വീഡിയോ ഒന്നുമില്ല.
അവരെന്തൊക്കെയാണ് കൊണ്ടു വരുന്നതെന്നറിയില്ലെങ്കിലും അവര്‍ വരാതെ ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. എന്നാല്‍ സുഹാനയുടെയും മഷൂറയുടെ മമ്മിയുടെയും ചില സ്‌പെഷ്യലുകള്‍ ഉണ്ടാക്കുന്നത് താരം കാണിച്ചിരുന്നു. സുഹാന എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ജീരകക്കഞ്ഞി ഉണ്ടാക്കുന്നതാണ് കാണിച്ചത്. കഴിഞ്ഞ തവണത്തെ റമദാന്‍ വീഡിയോകളൊക്കെ ഞങ്ങള്‍ വീണ്ടും കണ്ടിരുന്നു. അതൊക്കെ അടിപൊളിയായിരുന്നു. ഒരുപാട് ഐറ്റങ്ങള്‍ ഉണ്ടാക്കി. എന്താണെന്നറിയില്ല, ഈ പ്രാവശ്യം ആ വൈബിലേക്ക് വന്നിട്ടില്ലെന്നാണ് നോമ്പിനെ പറ്റി മഷൂറ പറയുന്നത്.
എന്നാല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവര്‍ അതൊന്നുമില്ലാതെയാണ് തിരികെ എത്തിയത്. നോമ്പ് മുറിക്കുന്നതിന് വേണ്ടിയുള്ള അത്യാവശ്യ പലഹാരങ്ങള്‍ മാത്രമേ വാങ്ങിയിരുന്നുള്ളു. തിരിച്ച് വന്നത് വൈകിയതിനാല്‍ നോമ്പ് മുറിക്കാനുള്ള തിരക്കിലായിരുന്നു ബഷീര്‍. ഇല്ലാത്ത സമയത്ത് നിങ്ങളോട് പോകാന്‍ ആരാണ് പറഞ്ഞതെന്ന് ചോദിച്ച് മഷൂറ എത്തിയിരുന്നു. ഇത് കേട്ടതോടെ തല്ലുമോ എന്നാണ് ബഷീറിന്റെ മറുചോദ്യം. ഇതൊക്കെ കൊണ്ട് വന്നത് കൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ ഭാര്യമാര്‍ നിങ്ങളെ കുനിച്ച് നിര്‍ത്തി ഇടിച്ചേനെ എന്നായി മഷൂറ.

എന്നാല്‍ സംസാരത്തിനിടയില്‍ അറിയാതെ ചില സത്യങ്ങള്‍ പറഞ്ഞ മഷൂറയെ അങ്ങനെ പറയരുതെന്ന് പറഞ്ഞ് തിരുത്തുന്ന ബഷീറിനെയും കാണാം. ഇങ്ങനെ സത്യങ്ങളൊന്നും വിളിച്ച് പറയാതെടി എന്നായിരുന്നു ബഷീറിന്റെ തിരിച്ചുള്ള മറുപടി. അങ്ങനെ രസകരമായൊരു വീഡിയോയും സംഭാഷണങ്ങളുമൊക്കെ ചേര്‍ത്താണ് ബഷീറും കുടുംബവും വീണ്ടുമെത്തിയിരിക്കുന്നത്. കുടുംബസമേതമായി നോമ്പ് തുറക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. ഏറ്റവുമൊടുവില്‍ പുതിയതായി കുടുംബത്തിലേക്ക് എത്തിയ മകന്‍ എബ്രുവിനെ ബഷീര്‍ ലാളിക്കുന്നതും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.
എത്ര തിരക്കിനിടയിലും യാത്രകള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ബഷീര്‍ വീണ്ടുമൊരു യാത്രയിലാണ്. അതുകൊണ്ട അത്യാവശ്യത്തിന് വേണ്ട സാധനങ്ങള്‍ വാങ്ങി തരാമെന്ന് പറഞ്ഞെങ്കിലും അതിന് സാധിച്ചില്ല. എന്തായാലും യാത്രയ്ക്ക് മുന്‍പ് എല്ലാം വാങ്ങി സെറ്റാക്കി തരുമെന്ന ഭര്‍ത്താവിന്റെ ഉറപ്പിലാണ് സുഹാന. അതല്ലെങ്കില്‍ ഞാന്‍ തന്നെ പോയി വാങ്ങിക്കേണ്ടി വരുമെന്നും സുഹാന പറഞ്ഞിരുന്നു.
എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ വിമര്‍ശിച്ചാലും നിങ്ങളെല്ലാവരും പൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും ഒറ്റക്കെട്ടായി വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നതും മാതൃകാപരമാണ്. എന്നും ഇതുപോലെ തന്നെ മുന്നോട്ട് പോകണം. ഒരിക്കല്‍ പോലും മനസിലേക്ക് മറ്റ് ചിന്തകളൊന്നും വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബഷീറിന്റെ കുടുംബത്തെ കാണുന്നത് സന്തോഷമാണെന്നുമൊക്കെ കമന്റുകള്‍ പറയുന്നു.


Click it and Unblock the Notifications











