നിങ്ങളുടെ ഫാമിലിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവും! മഷൂറയുമായി അടിച്ച് പിരിയുമെന്ന് പറഞ്ഞവരോട് ബഷീര്‍
ബഷീര്‍ ബഷിയും കുടുംബവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുടുംബത്തോടൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഭാര്യമാരെ പരിഹസിച്ചുള്ള കമന്റുകളും വന്നിരുന്നു. ഭാര്യമാരെ ബോഡി ഷെയിമിങ് നടത്തിയും മറ്റുമൊക്കെ കമന്റിട്ടവര്‍ക്ക് കൃത്യമായ മറുപടിയും താരം പറഞ്ഞു.
ഇതിനിടെ താന്‍ രണ്ടാമതും വിവാഹം കഴിച്ചപ്പോള്‍ വന്ന കമന്റുകളെ പറ്റിയും ബഷീര്‍ പറഞ്ഞു. അന്ന് അടിച്ച് പിരിയുമെന്ന് പറഞ്ഞവര്‍ ഇന്നും അതിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ നിങ്ങളൊക്കെ പ്രതീക്ഷിച്ചിരിക്കുന്നത് പോലൊരു വിഷയവും ഇവിടെ നടക്കുന്നില്ലെന്നാണ് ബഷീര്‍ പറയുന്നത്.

സുഹാനയ്ക്ക് ഇവരുടെ കൂടെ പോവാതെ മാറി നില്‍ക്കാനുള്ള ബുദ്ധിയെങ്കിലും കാണിച്ചൂടേ എന്നാണ് ബഷീറിന് വന്ന കമന്റുകളിലൊന്ന്. 'സുഹാന എന്റെ ഭാര്യയാണ്, എന്റെ കൂടെയല്ലാതെ അവള്‍ വേറെ ആരുടെ കൂടെയാണ് പോകേണ്ടത് എന്നാണ്' കമന്റിട്ടയാളോട് ബഷീറിന്റെ ചോദ്യം. ഞാനെന്തിന് മാറി നില്‍ക്കണമെന്ന് സുഹാനയും ചോദിക്കുന്നു. എന്റെ ഭര്‍ത്താവും മക്കളും അനിയത്തിയുമൊക്കെയാണ് കൂടെയുള്ളത്. അപ്പോള്‍ മാറി നില്‍ക്കേണ്ട ആവശ്യമെന്താണെന്ന് ബഷീറും പറയുന്നു.
സുഹാനയുടെ ശരീരത്തെ കളിയാക്കിയും ചിലരെത്തിയിരുന്നു. മുഴുവന്‍ ബോഡി ഷെയിമിങ്ങാണെന്നാണ് ബഷീര്‍ പറയുന്നത്. ചിലര്‍ സുഹാനയെ ബിന്ധു പണിക്കരോടാണ് ഉപമിച്ചത്. എന്നാല്‍ വളരെ സുന്ദരിയായൊരു നടിയാണ് അവരെന്നും അവരെ കുറിച്ച് പറയുന്നത് അഭിമാനമേയുള്ളുവെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എന്റെയും മഷൂറയുടെയും കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. ആളുകള്‍ വിചാരിക്കുന്ന പോലെയുള്ള കാര്യങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. ഞങ്ങള്‍ ഇന്നോ നാളെയോ അടിച്ച് പിരിയുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഞങ്ങള്‍ ഇങ്ങനെ മുകളിലേക്ക് പോയി കൊണ്ടേയിരിക്കുകയാണ്.
പിന്നെ വിമര്‍ശനം വരുമ്പോള്‍ മക്കളും പ്രതികരിച്ച് തുടങ്ങിയതിനെ കുറിച്ചും ബഷീര്‍ സൂചിപ്പിച്ചു. 'ഞങ്ങളുടെ മൂത്ത മകള്‍ക്ക് 13 വയസായി. ഡാഡ എന്തിനാണ് നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരെ ബ്ലോക്ക് ചെയ്യുന്നതെന്നും അതൊന്നും മൈന്‍ഡ് ചെയ്യാതെ പോവാന്‍ പറ. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതിയാണെന്ന് പറഞ്ഞപ്പോള്‍ എന്നെ ഇതൊന്നും ബാധിക്കില്ല, നമ്മുടെ ലൈഫ് നമ്മളല്ലേ ജീവിക്കുന്നത് എന്നായിരുന്നു' മകള്‍ സുനു പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ബഷീറിനെ ഉപദേശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ആരാധിക. 'ബഷീര്‍ ബഷീ.. ഈ കമന്റ് വായിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാന്‍. ഇന്നത്തെ നിങ്ങളുടെ ആറ്റിറ്റിയൂഡ് എനിക്ക് ഒട്ടും ഇഷ്ടം ആയില്ല.. സബ്‌സ്‌ക്രൈബ്ര്‍സിനെ ഒത്തിരി കളിയാക്കി. നിങ്ങളെ എല്ലാവരെയും വ്യക്തിപരമായി ഒത്തിരി ഇഷ്ടമണ്. നിങ്ങളുടെ ഈ സ്‌നേഹം അഭിനയം അല്ലെങ്കില്‍ ഈ സ്‌നേഹം ജീവിതാവസാനം വരെ ഇങ്ങനെ ഉണ്ടാവട്ടെ...
സാധാരണക്കാരായ ഒത്തിരി ആളുകള്‍ പുറമെ നിന്ന് നോക്കുമ്പോള്‍ നിങ്ങളുടെ ഫാമിലിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവും അത് അവരുടെ തെറ്റല്ല. സുഹാനയെ എല്ലാവരും ഇഷ്ടപെടുന്നതും മഷൂറയോട് ഒരു ഇഷ്ടക്കുറവ് തോന്നുന്നതും വേറെ ഒന്നും കൊണ്ടല്ല. ഒരിക്കലും ഒരു പെണ്‍കുട്ടിക്കും തന്റെ ജീവിതപങ്കാളി എത്ര മോശം ആളായാലും അവരെ പങ്കുവെക്കുന്നത് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.

അതുകൊണ്ടണ് സുഹാനയോട് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. അത് നോര്‍മലി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാന്‍ ഉള്ളതെ ഉള്ളു. പക്ഷെ അവര് സ്‌നേഹം ആയിട്ട് മുന്‍പോട്ട് പോകുന്നുണ്ടല്ലോ... 13 വര്‍ഷം സ്‌നേഹിച്ചു വിവാഹം കഴിച്ച ഒരാളാണ് ഞാന്‍. എനിക്ക് ഇപ്പോഴും നിങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയും, സുഹാനയെ ഓര്‍ത്തു വിഷമം തോന്നും. പൂര്‍ണ മനസോടെ ഒരാളും അതിന് സമ്മതിക്കില്ല. നൂറ് ശതമാനം ഉറപ്പാണ്.
സുഹാനയ്ക്ക് വീഡിയോയില്‍ ഒത്തിരി സംസാരിക്കാന്‍ അറിയില്ല. മഷുറ നന്നായിട്ട് സംസാരിക്കും. അതൊക്കെ നെഗറ്റീവ് കൂടുതല്‍ വരാന്‍ കാരണം. പിന്നെ മഷുവും ബഷിയും സോനുനെ ഒത്തിരി കളിയാക്കുന്നത് പോലെ കാണുന്നവര്‍ക്ക് ഫീല്‍ ആകുന്നുണ്ട്. അതുപോലെ സുഹാനയെ ഇഷ്ടപെടുന്ന ആളുകളെയും കളിയാക്കുന്നു.
എന്നാല്‍ അത് സോനുനെ അത്രേം ഇഷ്ടം ഉള്ളത് കൊണ്ടാണെന്ന് ചിന്തിക്കുന്നില്ല. പിന്നെ കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നത് അതൊന്നും വല്യ കാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല. അതൊക്ക അവരുടെ ഇഷ്ടം. സുഹാനയെ ഒത്തിരി കളിയാക്കുന്നത് പോലെ തോന്നുന്നു. അതാണ് എനിക്ക് ഒരു വിഷമം... എന്നുമാണ് ഒരു ആരാധികയുടെ കമന്റ്.


Click it and Unblock the Notifications