For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷൂറ കരഞ്ഞിട്ടുള്ള ദിവസങ്ങള്‍, ഇത് പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയം, സന്തോഷം പങ്കുവെച്ച് ബഷീര്‍ ബഷി

  |

  ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് ബഷീര്‍ ബഷി. എണ്‍പതിലധികം ദിവസം ഷോയില്‍ നിന്ന ശേഷമായിരുന്നു ബഷീര്‍ പുറത്തായത്. ബിഗ് ബോസിന് പിന്നാലെ കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. യൂടൂബ് ചാനലിലൂടെയാണ് ബഷീറിന്‌റെ കുടുംബം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. ബഷീറിന്‌റെയും ഭാര്യമാരുടെതുമായി വരാറുളള വീഡിയോസെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

  ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, ഫോട്ടോസ് കാണാം

  ബഷീറിന് പുറമെ സുഹാനയുടെയും മഷൂറയുടെയും പേരിലല്ലാം യൂടൂബ് ചാനലുകളുണ്ട്. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. അതേസമയം മഷൂറയെ സംബന്ധിച്ചുളള പുതിയ സന്തോഷ വാര്‍ത്ത ബഷീര്‍ ബഷി തന്‌റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

  പ്രതിസന്ധികളെയെല്ലാം അതീജിവിച്ച് ഭാര്യ നേടിയ വിജയത്തിന്‌റെ സന്തോഷമാണ് ബഷീര്‍ ബഷി അറിയിച്ചത്. മഷൂറയുടെ യൂടൂബ് ചാനലില്‍ വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയ സന്തോഷമാണ് ബഷീര്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചത്. ഒപ്പം ഭാര്യ ഇതുവരെ എത്തിയ യാത്രയെ കുറിച്ചും ബിഗ് ബോസ് താരം തുറന്നുപറഞ്ഞു. മഷൂറ കരഞ്ഞിട്ടുളള ദിവസങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ബഷീര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  കുടുംബത്തില്‍ ആദ്യമായാണ് ഒരാള്‍ യൂടൂബില്‍ വണ്‍ മില്യണ്‍ സബ്‌ക്രൈബേഴ്‌സിനെ നേടിയിരിക്കുന്നത് എന്ന് ബഷീര്‍ പറയുന്നു. മഷൂറ യൂടൂബില്‍ വരുന്നതിന് മുന്‍പ് ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. അവള്‍ പിന്നീടാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുന്നത്. അന്ന് ഒരിക്കല്‍ മഷൂറയ്ക്ക് ഞാന്‍ ആപ്പിള്‍ ഐഫോണ്‍ സമ്മാനമായി നല്‍കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

  അതിന് പിന്നാലെ മഷൂറയ്ക്ക് നിരവധി ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു. കോളേജില്‍ വരെ സുഹൃത്തുക്കള്‍ മോശമായി കളിയാക്കാനും ട്രോളാനുമൊക്കെ തുടങ്ങി. ആ വീഡിയോയ്ക്ക് ശേഷം ഹിജാബ് ധരിക്കുന്നതിന്‌റെ ഒരു ട്യൂട്ടോറിയല്‍ ക്ലാസ് വീഡിയോയ്ക്കും വിമര്‍ശനങ്ങള്‍ വന്നിരുന്നു. അന്ന് മഷൂറയ്ക്ക് കുടുംബത്തില്‍ നിന്ന് വരെ വഴക്ക് കേട്ടു.

  അന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായി മാറിയെന്നും ബഷീര്‍ പറഞ്ഞു. ഇന്ന് ആക്ഷേപിച്ചവര്‍ ഒരു മൂന്ന് വര്‍ഷത്തിനുളളില്‍ നിന്റെ പിന്നാലെ വരുമെന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. അവള്‍ യൂടൂബ് കണ്‍ടന്‌റിനായി ഒരുപാട് കഷ്ടപ്പെട്ടു. സ്ഥിരമായി വീഡിയോകള്‍ ചെയ്തു. ഒരു ദിവസം ഒന്നും രണ്ട് വീഡിയോകള്‍ ചെയ്തു. കളിയാക്കിയവരും വിമര്‍ശിച്ചവരുമെല്ലാം അവളെ പിന്നീട് സപ്പോര്‍ട്ട് ചെയ്തു.

  sreeya iyer's revelation lands basheer bashi in trouble

  അതേസമയം വിവാഹം കഴിഞ്ഞ് മൂന്നാം മാസം ബഷീര്‍ ബിഗ് ബോസില്‍ പോയ സമയത്ത് താന്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു എന്ന് മഷൂറ പറഞ്ഞു. കോളേജ് ഹോസ്റ്റലില്‍ ആയിരുന്ന അന്ന് കരഞ്ഞുകൊണ്ട് ഇക്കയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. ഇത് താന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷമാണ് കേള്‍ക്കുന്നതെന്ന് ബഷീര്‍ പറഞ്ഞു. ഇപ്പോള്‍ അവള്‍ ബ്രാന്‍ഡ് പ്രമോഷന്‍സിലൂടെയും യൂടൂബ് വരുമാനത്തിലൂടെയും മാസം അഞ്ചുലക്ഷത്തിന് മുകളിലാണ് സമ്പാദിക്കുന്നത് എന്നും ബഷീര്‍ ബഷി പറഞ്ഞു.

  English summary
  basheer bashi celebrated wife mashoora's one million subscribers achievement with family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X