സുഹാനയെവിടെ? ചോദ്യത്തിനുത്തരം, എല്ലാം എന്റെ ഫോണിൽ ലിങ്ക് ചെയ്തിരുന്നു; ബഷീർ പറയുന്നു
ബഷീർ ബഷിയുടെ കുടുംബത്തെക്കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പതിവാണ്. രണ്ട് ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ കുടുംബ ജീവിതം പലർക്കും കൗതുകമാണ്. വളരെ സ്നേഹത്തോടെയാണ് സുഹാന, മഷൂറ എന്നീ രണ്ട് ഭാര്യമാരും ഒരു വീട്ടിൽ കഴിയുന്നത്. സഹോദരിമാരാണെന്നേ ഇവർ തമ്മിലുള്ള സ്നേഹം കണ്ടാൽ തോന്നൂ. ഭർത്താവ് മറ്റൊരാളുടെ കൂടെ സ്വന്തമാണെന്ന് അറിഞ്ഞാൽ ആർക്കാണ് സഹിക്കാനാകുകയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ബഷീർ രണ്ടാം ഭാര്യയായി മഷൂറയെ സ്വീകരിച്ചതിൽ സുഹാനയ്ക്ക് എതിർപ്പില്ല.
ആദ്യം എതിർത്തെങ്കിലും പിന്നീട് ഭർത്താവിന്റെ ഇഷ്ടത്തെ അംഗീകരിക്കുകയായിരുന്നു. പല തവണ ഇവർ തമ്മിൽ പ്രശ്നമായെന്ന് ഗോസിപ്പുകൾ വന്നതാണ്. എന്നാൽ ഇതൊന്നും സത്യമായിരുന്നില്ല. ഈയടുത്തും ഇത്തരത്തിൽ ഗോസിപ്പ് വന്നു. സുഹാനയുടെയും മകളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാതായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. വ്ലോഗുകളും സുഹാന പങ്കുവെച്ചില്ല. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് ബഷീറും കുടുംബവും. ചില സാങ്കേതിക കാരണങ്ങളാലാണ് സുഹാനയെ സോഷ്യൽ മീഡിയയിൽ കാണാത്തതെന്ന് ബഷീർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഞങ്ങളുടെ ആറ് അക്കൗണ്ട് മൊത്തത്തിൽ ഡിസാബിൾ ആയി. സെെബുവിൽ നിന്നും കമ്മ്യൂണിറ്റി ഗെെഡ് ലെെനിൽ നിന്നും ലംഘനം വന്നു. എല്ലാവരുടെ അക്കൗണ്ടും ലിങ്ക് ചെയ്തിട്ടിരിക്കുന്നത് എന്റെ മൊബെെലിൽ ആണ്. 23 ന് ശേഷം എന്റെ അക്കൗണ്ട് എനിക്ക് തിരിച്ച് കിട്ടി.
പക്ഷെ സോനു, സുനു, എബ്രു, സെെനു എന്നിവരുടെയൊന്നും അക്കൗണ്ട് കിട്ടിയിട്ടില്ല. ചിലപ്പോൾ പുതിയ അക്കൗണ്ട് തുടങ്ങുമെന്നും ബഷീർ പറഞ്ഞു. ബഷീർ കുടുംബത്തിൽ സുഹാനയ്ക്കാണ് കൂടുതൽ ആരാധകരുള്ളത്. ഭർത്താവ് രണ്ടാം വിവാഹം ചെയ്തതിൽ ഉള്ളിൽ വിഷമമുണ്ടാകുമെന്ന് സുഹാനയുടെ ആരാധകർ പറയാറുണ്ട്. തനിക്കൊരു വിഷമവും ഇല്ലെന്ന് സുഹാന പല തവണ പറഞ്ഞെങ്കിലും പലരും ഇത് സമ്മതിച്ച് കൊടുക്കാറില്ല. ബഷീറിനെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയതാണ് സുഹാന. മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടായിരിക്കും സുഹാന ഈ ബന്ധത്തിൽ തുടരുന്നതെന്ന് പറയുന്നവരുണ്ട്.
ഈയടുത്തും സുഹാന മറ്റൊരു വിഷയത്തിൽ ചർച്ചയായിരുന്നു. ബഷീറും രണ്ടാം ഭാര്യ മഷൂറയും ബാങ്കോക്കിൽ യാത്ര പോയി. സുഹാനയെ ഒപ്പം കൂട്ടിയില്ല. തന്റെ വ്ലോഗിൽ സുഹാന ഇക്കാര്യം പറയുകയും ചെയ്തു. പരാതിയായല്ല സുഹാന ഇത് പറഞ്ഞത്. എന്നാൽ സുഹാനയുടെ ഉള്ളിൽ വിഷമമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നു. എന്നാൽ ബിസിനസ് ആവശ്യത്തിനായിരുന്നു യാത്ര. ഇവർ പിന്നീട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.


Click it and Unblock the Notifications











