twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇടവുംവലവുമായി രണ്ടു ബീവിമാര്‍! ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിന് ഗംഭീര സ്വീകരണം! ഒരു വിവാഹം കൂടി

    |

    Recommended Video

    ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിന് ഗംഭീര സ്വീകരണം

    കഴിഞ്ഞ എലിമിനേഷനില്‍ നിന്നും പുറത്തേക്ക് പോയത് ബഷീറായിരുന്നു. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു താരമെന്നും അദ്ദേഹത്തെ പുറത്താക്കിയ നടപടി ശരിയായില്ലെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്. പ്രേക്ഷക പിന്തുണയും ടാസ്‌ക്കുകളിലെ പ്രകടനവും പരിഗണിച്ചാണ് ആരാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത്. വ്യത്യസ്തമായൊരു എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്.

    കൂടുതല്‍ സുഖവും സന്തോഷവും തേടി ഉപ്പ പോയെന്ന് ഷിയാസ്! ബിഗ് ബോസ് ആദ്യ സീസണിലെ വിജയി താരം തന്നെ?കൂടുതല്‍ സുഖവും സന്തോഷവും തേടി ഉപ്പ പോയെന്ന് ഷിയാസ്! ബിഗ് ബോസ് ആദ്യ സീസണിലെ വിജയി താരം തന്നെ?

    ശ്രിനിഷും ബഷീറുമായിരുന്നു ഒടുവില്‍ പുറത്തുണ്ടായിരുന്നത്. ബഷീറിന്റെ പെട്ടി താഴേക്ക് വീണതോടെയാണ് അദ്ദേഹമാണ് പുറത്തേക്ക് പോവുന്നതെന്ന് സ്ഥിരീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും കെട്ടിപ്പിടിച്ചാണ് ഇക്കാര്യത്തെക്കുറിച്ച് കേട്ടത്. ബിഗ് ബോസിലേക്കെത്തിയപ്പോള്‍ ആദ്യം അടുത്തത് ശ്രീനിയോടായിരുന്നുവെന്നും പേളിയുമായി പ്രണയത്തിലായതോടെയാണ് ശ്രീനിയുടെ സംസാരവും അടുപ്പവും കുറഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ഇത് താന്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്നും വീട്ടുകാരെ കാണാനാവുന്നതിന്‍രെ സന്തോഷത്തിലുമാണ് താനെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ഭാര്യമാര്‍ നല്‍കിയത്. സ്വീകരണ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ഭാര്യമാരുടെ സ്വീകരണം

    ഭാര്യമാരുടെ സ്വീകരണം

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബഷീര്‍ ബിഗ് ഹൗസില്‍ നിന്നും പുറത്തേക്കെത്തിയത്. വിജയിച്ചിട്ടേ പോകൂവെന്നൊക്കെ വെറുതെ പറഞ്ഞതാണെന്നും ഇടയ്ക്ക് വെച്ച് പുറത്ത് പോവേണ്ടി വരുമെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു. ഇത്തവണത്തെ നോമിനേഷനില്‍ പെട്ടതോടെ പുറത്തേക്ക് പോവുന്നത് താനായിരിക്കുെമന്നുറപ്പിച്ചിരുന്നു. വീട്ടിലേക്കെത്തുന്ന ബഷീറിനെ സ്വീകരിക്കാനായി ഭാര്യമാര്‍ എയര്‍പോര്‍ട്ടിലേക്കെത്തിയിരുന്നു. സെല്‍ഫിയെടുത്തും കെട്ടിപ്പിടിച്ചുമാണ് ഭാര്യമാര്‍ അവരുടെ സന്തോഷം പ്രകടിപ്പിച്ചത്. ബഷീറിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ഭാര്യയുടെ കഷ്ടപ്പാട്

    ഭാര്യയുടെ കഷ്ടപ്പാട്

    സ്വന്തമായി വസ്ത്രം അലക്കുന്നതിനും കുക്കിങ് ചെയ്യുന്നതുമൊക്കെ പുതിയൊരു അനുഭവമായിരുന്നു. ബിഗ് ബോസിലെ അനുഭവം ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ്. വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കുന്നതിനിടയില്‍ ഭാര്യ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഇപ്പോഴാണ് കൃത്യമായി മനസ്സിലായത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനിടയില്‍ അടുക്കളയില്‍ കയറി സഹായമൊക്കെ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

    കുടുംബത്തിനൊപ്പം സന്തോഷത്തോടെ

    കുടുംബത്തിനൊപ്പം സന്തോഷത്തോടെ

    കുടുംബത്തിനോടൊപ്പം സന്തോഷത്തോടെ കഴിയാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. ബിസിനസ്സും മോഡലിങ്ങുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസിലേക്കെത്തിയത്. ഷിയാസിനെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. പരിപാടിയില്‍ തനിക്കേറെ അടുപ്പം തോന്നിയൊരാള്‍ അനൂപേട്ടനായിരുന്നു. അ്‌ദ്ദേഹത്തോടായിരുന്നു പല കാര്യങ്ങളും പറഞ്ഞിരുന്നത്. കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുമ്പോള്‍ അദ്ദേഹം ആശ്വസിപ്പിക്കാറുണ്ട്. അദ്ദേഹം പറയുന്ന തമാശ അതേ പോലെ ആസ്വദിക്കാനും തനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പലരും അത് അതേ സെന്‍സിലല്ല എടുത്തതെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.

    മൂന്നാം വിവാഹം കഴിഞ്ഞേ ഇറങ്ങൂവെന്ന് കരുതിയിരുന്നു

    മൂന്നാം വിവാഹം കഴിഞ്ഞേ ഇറങ്ങൂവെന്ന് കരുതിയിരുന്നു

    ബഷീര്‍ രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവും ഉയര്‍ന്നുവന്നിരുന്നു. കുടുംബത്തിനോടൊപ്പം കഴിയുന്നതിനിടയില്‍ മറ്റൊരാളുമായി പ്രണയം തോന്നുകയും അതേക്കുറിച്ച് ഭാര്യയോട് സംസാരിച്ചിരുന്നുവെന്നും അവളുടെ സമ്മതപ്രകാരമാണ് രണ്ടാമതും വിവാഹിതനായതെന്നും നേരത്തെ താരം പറഞ്ഞിരുന്നു. മൂന്നാമത്തെ വിവാഹം കൂടി കഴിഞ്ഞതിന് ശേഷമേ പരിപാടിയില്‍ നിന്നും താരം ഇറങ്ങൂവെന്നാണ് കരുതിയതെന്നാണ് പലരുടെയും പരിഹാസം. നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുള്ളത്.

    രണ്ട് ഭാര്യമാരെ എങ്ങനേ മാനേജ് ചെയ്യുന്നു

    രണ്ട് ഭാര്യമാരെ എങ്ങനേ മാനേജ് ചെയ്യുന്നു

    ഒരു ഭാര്യയെ തന്നെ മാനേജ് ചെയ്യാന്‍ പെടാപ്പാട് പെടുന്ന പലരും താരത്തോട് അത്ഭുതത്തോടെ ചോദിച്ച ചോദ്യമായിരുന്നു ഇത്. എങ്ങനെയാണ് രണ്ട് പേരെയും ഒരേ പോലെ മാനേജ് ചെയ്യുന്നതെന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് പോവുന്നത്. പിന്നെ താന്‍ എന്തിന് ടെന്‍ഷനടിക്കണമെന്നായിരുന്നു ബഷീര്‍ ചോദിച്ചത്. രണ്ട് വിവാഹം ചെയ്തുവെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും താരം നേരത്തെ പരിപാടിയിലേക്ക് എത്തിയപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മകന്റെ പിറന്നാളാഘോഷത്തിനിടയില്‍ പ്രേക്ഷകര്‍ ഇരുവരേയും കണ്ടിരുന്നു.

    ഇനിയൊരു വിവാഹം കൂടി

    ഇനിയൊരു വിവാഹം കൂടി

    ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചൂടെയെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയൊക്കെ പരിഹസിച്ച് തള്ളുകയായിരുന്നു താരം. ആദ്യ ഭാര്യയ്‌ക്കൊപ്പം കഴിയുന്നതിനിടയില്‍ മറ്റൊരാളോട് തോന്നിയ പ്രണയമാണ് രണ്ടാമത്തെ വിവാഹത്തിലേക്ക് നയിച്ചത്. അതിനാല്‍ ഇനിയൊരു വിവാഹത്തിന് സ്‌കോപ്പില്ലേയെന്നാണ് പലരും ചോദിച്ചത്. വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെ താരം നല്‍കിയിരുന്നു. ഇടയ്ക്ക് വഴക്കിട്ടപ്പോള്‍ മത്സരാര്‍ത്ഥികളും വീട്ടുകാരെക്കുറിച്ച് പറഞ്ഞിരുന്നു. പ്രകോപിതനായ താരവും തിരിച്ചടിച്ചിരുന്നു.

    വിമര്‍ശനവും പരിഹാസവും

    വിമര്‍ശനവും പരിഹാസവും

    ശ്രിനിഷായിരുന്നു പുറത്തേക്ക് പോവേണ്ടതെന്നും പേളിയുടെ പ്രണയമാണ് താരത്തെ സേഫാക്കിയതെന്നുമായിരുന്നു വിമര്‍ശകരുടെ പ്രധാന വാദം. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ശ്രീനിക്ക് ലഭിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയനായകരിലൊരാളാണ് ശ്രീനി. ബിഗ് ബോസിലെത്തുന്നതിന് മുന്‍പേ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് ഈ താരം. ഫൈനലിലേക്ക് മത്സരിക്കാന്‍ ഇതിനോടകം തന്നെ താരം യോ്ഗ്യത നേടിയിട്ടുമുണ്ട്.

    വീഡിയോ കാണാം

    എയര്‍പോര്‍ട്ടിലെത്തിയ ബഷീറിനെ സ്വീകരിച്ച് ഭാര്യമാര്‍, വീഡിയോ കാണാം.

    ബഷീര്‍ ബാഷിയുടെ പോസ്റ്റ്

    ബഷീര്‍ ബാഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്

    English summary
    Basheer Bashi is with family, Video Viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X