'രേണുവിനോട് ചെയ്തതിന്റെ കർമഫലം', റിയാക്ഷൻ വ്ലോ​ഗേർസിനെ കുരുക്കി ബഷീർ; കേസും മാപ്പ് പറച്ചിലും

കുടുംബത്തെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായി രം​ഗത്ത് വന്ന് ബഷീർ ബഷി. തന്നെയും ഭാര്യമാരെയും അധിക്ഷേപിച്ച് റിയാക്ഷൻ വീഡിയോതൾ ചെയ്ത യൂട്യൂബർമാർക്കെതിരെ നിയമപരമായി നീങ്ങുകയാണ് ബഷീർ. ​​തന്റെ പുതിയ വ്ലോ​ഗിൽ ഇറ്റ്സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായി ബഷീർ ബഷി സംസാരിക്കുന്നുണ്ട്.

"നിങ്ങൾക്കെതിരെ പലരും കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഞാനറിഞ്ഞിരുന്നു. പക്ഷെ ആരും അത് ഫോളോ ചെയ്തിട്ടില്ല. ഞാൻ ഫോളോ ചെയ്യും. അതിന് വേണ്ടിയാണ് ഹെെക്കോർട്ടിലെ അഡ്വക്കേറ്റിനെ തന്നെ സമീപിക്കാമെന്ന് വെച്ചത്. ഖായിസെ നീ കാരണം എനിക്ക് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി എന്നെ ഉപദ്രവിക്കാൻ തു‌ടങ്ങിയിട്ട്. എനിക്ക് ഹേറ്റേഴ്സിനെ നീ മാക്സിമം കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്," ബഷീർ ബഷി പറഞ്ഞതിങ്ങനെ.

Basheer Bashi

മൂപ്പൻസ് വ്ലോ​ഗിനെതിരെയും ബഷീർ പരാതി നൽകിയിട്ടുണ്ട്. മൂപ്പൻസ് വ്ലോ​ഗ് കോഴി കൂവുന്നു എന്ന് പറഞ്ഞ് മുമ്പ് ഒരുപാട് എന്നെ പരിഹസിച്ചിട്ടുണ്ട്. അന്ന് ഞാൻ വിട്ടുകളഞ്ഞു. എപ്പോഴും വിട്ടുകളയില്ല. ഇന്നലെ ഞങ്ങൾ വീഡിയോ ഇ‌ട്ടപ്പോൾ മൂപ്പൻസ് വ്ലോ​ഗ് പേടിച്ചു. ഡിസ്ക്രിപ്ഷനിൽ ഡിസ്ക്ലെയിമർ ഇട്ടു. കമന്റിൽ പിൻ ചെയ്തു. പക്ഷെ ഒരു കാര്യവുമില്ല. താൻ കേസുമായി മുന്നോട്ട് പോകുകയാണെന്നും ബഷീർ ബഷി പറയുന്നു. ഷഫീന ബീവി, വിവി ഹിയർ, അതുൽ എന്നീ യൂട്യൂബർമാർക്കെതിരെയും ബഷീർ ബഷി പരാതി നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ കുടുംബത്തെ കാണിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് കമന്റുകളുണ്ട്. അഭിപ്രായം പറഞ്ഞോളൂ, പക്ഷെ അനാവശ്യം പറയരുതെന്ന് ബഷീർ ബഷി ചൂണ്ടിക്കാട്ടി. നിരവധി പേരാണ് ബഷീറിന്റെ തീരുമാനത്തെ അനുകൂലിച്ചത്. റിയാക്ഷൻ വ്ലോ​ഗേർസിന്റെ ശല്യം പലർക്കും ഇന്ന് അസഹനീയമായിട്ടുണ്ട്.

Basheer Bashi  Renu Sudhi

നെ​ഗറ്റീവ് കമന്റുകളേക്കാൾ പലരെയും മാനസികമായി ബാധിക്കുന്നത് റിയാക്ഷൻ വ്ലോ​ഗർമാരുടെ അധിക്ഷേപ പരാമർശങ്ങളാണ്. സ്വയം കോടതിയെന്ന് കരുതി മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുന്നെന്ന് വിമർശനം വരാറുണ്ട്. അടുത്ത കാലത്ത് റിയാക്ഷൻ വ്ലോ​ഗേർസ് വിടാതെ പിന്തുടർന്ന് ഉപദ്രവിച്ച വ്യക്തിയാണ് രേണു സുധി. രേണു സുധിയുടെ സ്വകാര്യ ജീവിതത്തിൽ കയറി പല അഭിപ്രായങ്ങളും പറഞ്ഞ വ്ലോ​ഗേർസിൽ ചിലർ രേണുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.

രേണുവിനോട് ചെയ്തതിന്റെ കർമഫലമാണ് ഈ വ്ലോ​ഗർമാർക്ക് ബഷീർ ബഷിയിലൂടെ കിട്ടുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. മൂപ്പൻസ് വ്ലോ​ഗ് ചെയ്യുന്നയാൾ ബഷീർ ബഷിയെ വിളിച്ച് ക്ഷമാപണം നടത്തിയി‌ട്ടുണ്ട്. സുഹാനയുടെ വ്ലോ​ഗ് മുഴുവൻ കാണാതെയാണ് താൻ റിയാക്ഷൻ ചെയ്തതെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്. മൂപ്പൻസ് വ്ലോ​ഗ്സ് പൊതുവെ നെ​ഗറ്റീവ് വീഡിയോകൾ ചെയ്യാറില്ലെന്ന് ബഷീർ ബഷിയുടെ കമന്റ് ബോക്സിൽ അഭിപ്രായങ്ങളുണ്ട്.

ഖായിസ്, ഷഫീന ബീവി, അതുൽ തുടങ്ങിയവർക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വരുന്നത്. ഇവർക്കെല്ലാം ഇത്രമാത്രം ഹേറ്റേഴ്സ് ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് ബഷീർ ബഷി പറയുന്നുണ്ട്. സുഹാനയില്ലാതെ മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ച് സുഹാന കഴിഞ്ഞ ദിവസം വ്ലോ​ഗിൽ സംസാരിച്ചിരുന്നു. സുഹാന പറഞ്ഞ ഈ ഭാ​ഗം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. നിരവധി പേർ മഷൂറയെയും ബഷീറിനെയും വിമർശിച്ചു. പിന്നാലെയാണ് റിയാക്ഷൻ വ്ലോ​ഗേർസ് രം​ഗത്ത് വന്നത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X