രണ്ട് ഭാര്യമാരുണ്ടെന്ന പേരില്‍ എന്നെ മോശക്കാരനാക്കി! ബിഗ് ബോസ് എല്ലാം മാറ്റി മറിച്ചെന്ന് ബഷീര്‍ ബഷി!

മറ്റ് ഭാഷകളിലെല്ലാം ഹിറ്റായിരുന്ന ബിഗ് ബോസ് കഴിഞ്ഞ വര്‍ഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച ഷോ 2018 ജൂണ്‍ 24 നായിരുന്നു ആരംഭിച്ചത്. നടന്‍ മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ റിയാലിറ്റി ഷോ യില്‍ സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് പങ്കെടുക്കാനെത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ കൂടി ഷോ യിലേക്ക് എത്തി.

തുടക്കത്തില്‍ പ്രേക്ഷക പിന്തുണ സ്വന്തമാക്കാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നില്ല. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദവും തര്‍ക്കങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ ബിഗ് ബോസ് കാണാന്‍ പ്രേക്ഷകരുമെത്തി. പലരും ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതോടെ തകര്‍ക്കങ്ങള്‍ പലതും വഴക്കിലേക്ക് എത്തിയ സാഹചര്യവും ഉണ്ടായിരുന്നു. അതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത് പേര്‍ളിയും ബഷീര്‍ ബഷിയും തമ്മിലുള്ള വഴക്കാണ്. ബിഗ് ബോസ് മലയാളം ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പേര്‍ളിയുമായിട്ടുണ്ടായ വഴക്കിനെ കുറിച്ച് ബഷീര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

തരംഗമുണ്ടാക്കിയ ദിവസങ്ങള്‍

തരംഗമുണ്ടാക്കിയ ദിവസങ്ങള്‍

ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തില്‍ എത്തിയപ്പോള്‍ ഇനി എന്തൊക്കെ നടക്കുമെന്ന് കാത്ത് പ്രേക്ഷകരും ആകാംഷയിലായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തില്‍ വിജയിക്കുക. തുടക്കത്തില്‍ ശക്തരായ പല മത്സരാര്‍ത്ഥികളും എലിമിനേഷനിലൂടെ പുറത്തേക്ക് പോയതോടെ ബിഗ് ബോസ് വീട്ടില്‍ ട്വിസ്റ്റുകളായിരുന്നു. മത്സരത്തില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി എന്തിനും തയ്യാറായി പലരും ഒരുങ്ങി നില്‍ക്കുകയായിരുന്നു. ഇത് പലതരം വഴക്കുകള്‍ക്കും ബഹങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

അടിപിടി, മുട്ടന്‍ വഴക്ക്

അടിപിടി, മുട്ടന്‍ വഴക്ക്

പേര്‍ളി മാണിയും ശ്രീനിഷും ഇഷ്ടത്തിലായതോടെ അവരുടെ ചെറിയ പിണക്കങ്ങളും വഴക്കുകളുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സാബുമോനും ഹിമ ശങ്കറും തമ്മിലുള്ള അടിപിടി കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. കൈയേറ്റം വരെ എത്തിയ ബഹളങ്ങളും നടന്നിരുന്നു. പേര്‍ളി മാണിയും ബഷീറും തമ്മില്‍ നടന്നതും അത്തരമൊരു വഴക്കായിരുന്നു. ബിഗ് ബോസിലെ ഏറ്റവും മോശം അനുഭവം ഏതാണെന്നുള്ള ചോദ്യത്തിന് ബഷീര്‍ ഉത്തരം പറഞ്ഞതും അതായിരുന്നു. 'എന്നെ അവര് അധിഷേപിക്കുകയായിരുന്നു. എന്നാല്‍ വഴക്ക് നടക്കുന്നത് മാത്രമേ പ്രേക്ഷകരെ കാണിച്ചിരുന്നുള്ളു. എന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ് പേര്‍ളി എന്നെ പ്രകോപിക്കുകയായിരുന്നു. ഇതോടെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. അന്ന് അവിടെ അത്രയധികം ദേഷ്യപ്പെട്ടതില്‍ ഞാനിന്ന് ഖേദിക്കുകയാണെ'ന്നും ബഷീര്‍ പറയുന്നു.

 പേര്‍ളി വിവാഹത്തിന് വിളിച്ചില്ല

പേര്‍ളി വിവാഹത്തിന് വിളിച്ചില്ല

ഇപ്പോഴും എന്നോട് ദേഷ്യം ഉള്ള ആളുകള്‍ ഉണ്ട്. മാത്രമല്ല പേര്‍ളി വിവാഹിത്തിന് വിളിക്കാത്തതില്‍ സങ്കടമുണ്ടെന്നും ബഷീര്‍ പറയുന്നു. ഞങ്ങളില്‍ പലരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. അന്ന് വീടിനുള്ളില്‍ നടന്ന സംഭവങ്ങളില്‍ ഇപ്പോഴും വിരോധവുമായി നടക്കുന്നത് വേദന ഉണ്ടാക്കുന്ന കാര്യമാണ്. അതേ സമയം മത്സരാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരുമായി ഇപ്പോഴും അടുത്ത സൗഹൃദമുണ്ട്. ആ ബന്ധം നല്ലത് പോലെ നിലനിര്‍ത്തുന്നതിന് വേണ്ടി പലപ്പോഴായി എല്ലാവരും ഒത്ത് കൂടാറുണ്ടെന്നും താരം പറയുന്നു.

 ഉപദേശം ഇത്രമാത്രം..

ഉപദേശം ഇത്രമാത്രം..

അടുത്ത സീസണ്‍ വരികയാണെങ്കില്‍ അതിലെ മത്സരാര്‍ത്ഥികള്‍ക്ക് ചില ഉപദേശവും ബഷീര്‍ പങ്കുവെച്ചു. ബിഗ് ബോസില്‍ മുന്നോട്ട് പോവാന്‍ ആദ്യം വേണ്ടത് ക്ഷമയാണ്. പിന്നെ എന്ത് സംഭവിച്ചാലും അത് കാര്യമാക്കാതെ ഇരിക്കുക. വീടിനുള്ളില്‍ അഭിനയിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്ന് വിചാരിക്കരുത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കാന്‍ ശ്രമിക്കുക. ബിഗ് ബോസ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വരികയാണെങ്കില്‍ മോഡലായ അജ്മല്‍ ഖാനെ വിളിക്കാനുള്ള നിര്‍ദ്ദേശവും താരം മുന്നോട്ട് വെച്ചിരിക്കുകയാണ്.

  എല്ലാവരും തിരിച്ചറിയുന്നു

എല്ലാവരും തിരിച്ചറിയുന്നു

ബിഗ് ബോസ് ഷോ യിലെത്തി ഒരു വര്‍ഷം ആവുമ്പോള്‍ ഒരു സ്വപ്‌നം നടന്നത് പോലെ തോന്നുകയാണ്. എനിക്ക് രണ്ട് ഭാര്യമാരുള്ളതിനാല്‍ പലരുമെന്നെ മോശക്കാരനായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ എന്നെയും എന്റെ കുടുംബത്തെയുമെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ആളുകള്‍ എന്നെ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുകയും അനുഗ്രഹിക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ബഷീര്‍ കുടുംബത്തിലെ ഓരോ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പന്‍ ആരാധക പിന്തുണയാണ് താരത്തിനുള്ളത്.

 ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടക്കം കുറിച്ച പരിപാടിയ്ക്ക് വലിയ ആരാധക പിന്തുണയായിരുന്നു. സാബു മോന്‍ അബ്ദുസമദ് ആയിരുന്നു സീസണ്‍ ഒന്നിലെ വിജയ്. രണ്ടാം സ്ഥാനത്ത് പേര്‍ളി മാണിയും മൂന്നാം സ്ഥാനത്ത് ഷിയാസ് കരീമും എത്തി. നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 84 -ാം ദിവസമായിരുന്നു ബഷീര്‍ പുറത്ത് പോവുന്നത്. അദിതി റായി, അനൂപ് ചന്ദ്രന്‍, അരിസ്റ്റോ സുരേഷ്, അര്‍ച്ചന സുശീലന്‍, ബഷീര്‍ ബഷി, ഡേവിഡ് ജോണ്‍, ദീപന്‍ മുരളി, ദിയ സന, ഹിമ ശങ്കര്‍, മനോജ് കെ വര്‍മ, പേര്‍ളി മാണി, രഞ്ജിനി ഹരിദാസ്, ശ്രീനിഷ് അരവിന്ദ്, സാബുമോന്‍ അബ്ദുസമദ്, ശ്വേത മേനോന്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, എന്നിവരാണ് പതിനാറ് മത്സരാര്‍ത്ഥികള്‍. ആദ്യ എലിമിനേഷന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഷിയാസ് കരീം എത്തുന്നത്. പിന്നീട് അഞ്ജലി അമീറും ഇതേ രീതിയില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X