ഉമ്മയുണ്ടായിരുന്നെങ്കില്‍ പൊന്നില്‍ കുളിപ്പിക്കുമായിരുന്നു! ആ ആഗ്രഹം എന്റെ ഭാര്യമാരില്‍ തീർക്കുകയാണെന്ന് ബഷീർ

ഒത്തിരി കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ശേഷം ഉയരങ്ങളിലേക്ക് എത്തിയ താരമാണ് ബഷീര്‍ ബഷി. വളരെ സാധാരണക്കാരനില്‍ നിന്നും സെലിബ്രിറ്റിയായി ഉയരാന്‍ താരത്തിന് സാധിച്ചു. ആല്‍ബങ്ങളില്‍ അഭിനയിച്ചാണ് ബഷീര്‍ ശ്രദ്ധേയനാകുന്നത്. കടപ്പുറത്ത് കപ്പലണ്ടി വിറ്റ് നടന്നൊരു കാലം തനിക്കുണ്ടെന്നും ബഷീര്‍ പറഞ്ഞിട്ടുണ്ട്.

രണ്ടുതവണ വിവാഹിതനാവുകയും രണ്ട് ഭാര്യമാരുടെ കൂടെ ജീവിക്കുകയും ചെയ്തതിലൂടെ ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും സ്വന്തമാക്കി. എന്നാല്‍ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ആഗ്രഹിച്ച പോലെ ജീവിക്കുകയാണ് താരം. യൂട്യൂബ് ചാനലില്‍ സജീവമായി വ്‌ലോഗ് ചെയ്യാറുള്ള ബഷീര്‍ ഏറ്റവും പുതിയ ഒരു കല്യാണത്തിന് പോയ വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

basheer-bashi

'അണിഞ്ഞൊരുങ്ങിയ ഭാര്യമാര്‍' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തത്. മാത്രമല്ല ഭാര്യമാരെ ഇങ്ങനെ ഒരുക്കിയതിന് പിന്നിലെ കാര്യവും ബഷീര്‍ പറഞ്ഞിരുന്നു. തന്റെ ഉമ്മയ്ക്ക് ചെയ്ത് കൊടുക്കാന്‍ പറ്റാത്താണ് ഭാര്യമാര്‍ക്ക് ചെയ്ത് കൊടുത്ത് താന്‍ ആഗ്രഹം സഫലീകരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

'കൈനിറച്ച് വളകളും മറ്റുമൊക്കെ ആഭരണങ്ങള്‍ ഇട്ടിട്ടുണ്ട്. ഇത് തനിക്ക് ഇഷ്ടമില്ലെന്നാണ് സുഹാന പറയുന്നത്. പക്ഷേ എപ്പോഴും നമ്മുടെ ആഗ്രഹം മാത്രം നോക്കിയാല്‍ പോരല്ലോ, ഭര്‍ത്താവിനെ ഇഷ്ടം കൂടി നോക്കണമല്ലോ. ബഷീറിന്റെ ഇഷ്ടം കൊണ്ടാണ് ഇത്രയധികം ഗോള്‍ഡ് ഞങ്ങള്‍ക്ക് വാങ്ങിയിട്ടുള്ളത്. എനിക്കും ചെറിയ ചെറിയ ആഭരണങ്ങളാണ് ഇഷ്ടം. എന്നാല്‍ ബഷീറിന് നിറഞ്ഞു നില്‍ക്കുന്നത് ഇട്ട് നടക്കുന്നതിനോടാണ് താല്പര്യമെന്ന് സുഹാന പറയുന്നു.

ബഷിയുടെ ഉമ്മയ്ക്കും വലിയ വലിയ കമ്മലും ആഭരണങ്ങളും ഒക്കെ ഇടാന്‍ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ അന്നത്തെ പ്രാരാബ്ദം കൊണ്ട് ഒന്നും വാങ്ങി കൊടുക്കാന്‍ പറ്റിയില്ല. ആകെ ഒരു മോതിരം വാങ്ങാനും മാല വാങ്ങാനുമുള്ളത് മാത്രമേ ചെറിയ പ്രായത്തില്‍ തനിക്ക് കൊടുക്കാന്‍ സാധിച്ചുള്ളൂ. ഉമ്മ എന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ പൊന്നുകൊണ്ട് അവരെ മൂടുമെന്ന് ബഷീര്‍ ഇടയ്ക്കിടെ പറയാറുണ്ടെന്ന് സുഹാന പറയുന്നു.

basheer-bashi

ഉമ്മയ്ക്ക് സ്വര്‍ണം അത്രയും ഇഷ്ടമായിരുന്നു. ഈ അവസ്ഥയില്‍ ഉമ്മ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ പൊന്നില്‍ കുളിപ്പിക്കുമായിരുന്നു. പക്ഷേ എന്ത് ചെയ്യാനാ... ആ ആഗ്രഹം എന്റെ ഭാര്യമാരില്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. എനിക്കിഷ്ടമാണെങ്കിലും അവര്‍ക്ക് അത്ര ഇഷ്ടമില്ലാത്തതുകൊണ്ട് ഒന്നും ഇടാറില്ല. ഇന്ന് ഞാന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് അവര്‍ അങ്ങനെ ഇട്ടു ഇറങ്ങിയതെന്ന് ബഷി പറയുന്നു.

അതേസമയം ഇവരുടെ മടക്കയാത്രയില്‍ രണ്ടാമത്തെ ഭാര്യയായ മഷൂറയാണ് മുന്‍ സീറ്റിലിരുന്നത്. നീ എന്തിനാണ് മുന്നില്‍ കയറിയിരിക്കുന്നത് എന്ന് ഭാര്യയോട് ബഷീര്‍ ചോദിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ കാറിലല്ലേ എനിക്ക് മുന്നിലിരിക്കാന്‍ പറ്റുകയുള്ളൂ. അല്ലാതെ മറ്റാരുടെയെങ്കിലും കൂടെ ഇരിക്കാന്‍ പറ്റുമോ എന്ന് മഷുറ ചോദിക്കുന്നു.

അങ്ങനെയെങ്കില്‍ സുഹാനയും എന്റെ ഭാര്യയല്ലേ അവളല്ലേ ഇരിക്കേണ്ടത് എന്നായി ബഷീര്‍. എന്നാല്‍ സുഹാന ബിരിയാണി കഴിച്ച ക്ഷീണത്തില്‍ ഉറങ്ങണമെന്ന് ആവശ്യവുമായിട്ടാണ് ബാക്കില്‍ ഇരുന്നതെന്നും അതാണ് തന്നെ മുന്നിലേക്ക് തള്ളി വിട്ടത് ആണെന്നും മഷുറ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാവം സുഹാന എന്ന കമന്റുകള്‍ ആയിരിക്കും ഇതിനു വരികയെന്ന് തമാശരൂപേണ ബഷീര്‍ പറയുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X