വാപ്പയും മോനും ഒരേ സമയം റെക്കോര്‍ഡ് നേടും; ജനിച്ച് പതിനഞ്ചാം ദിവസം മകനുണ്ടായ നേട്ടത്തെ പറ്റി ബഷീര്‍

വ്‌ളോഗറും മോഡലുമായ ബഷീര്‍ ബഷിയുടെ കുടുംബത്തിലെ വിശേഷങ്ങളാണ് കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയില്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് താരകുടുംബം. ഫെബ്രുവരി ഇരുപത്തിനാലിനാണ് മഷൂറ കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

ഗര്‍ഭിണിയായത് മുതല്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുളള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ കാണിച്ചിരുന്നു. ഒത്തിരി ആരാധക പിന്‍ബലമാണ് കുടുംബത്തിലെ എല്ലാവര്‍ക്കുമുള്ളത്. എന്നാലിപ്പോള്‍ ജനിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ബഷീറിന്റെ ഇളയമകന്‍.

ബഷീറിനും രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമെല്ലാം യൂട്യൂബ് ചാനലുകളുണ്ട്. ഓരോ ചാനലിനും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. തങ്ങളുടെ കുടുംബം ഇത്രത്തോളം വലുതായത് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പിന്തുണ കൊണ്ടാണെന്ന് ബഷീര്‍ പറഞ്ഞിരുന്നു. താന്‍ പൈസ കൊടുത്തില്ലെങ്കിലും വീട്ടിലുള്ളവര്‍ക്ക് സ്വന്തമായൊരു വരുമാനം എന്ന നിലയിലാണ് ചാനലുകളുമായി മുന്നോട്ട് പോവുന്നതെന്നാണ് താരം മുന്‍പ് സൂചിപ്പിച്ചിരുന്നത്.

 bashi-fam

അതുപോലെ ജനിച്ച അന്ന് തന്നെ മകന്റെ പേരിലും യൂട്യൂബ് ചാനലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുമൊക്കെ തുടങ്ങിയിരുന്നു. ഇതിനെ എല്ലാവരും കൡയാക്കിയെങ്കിലും സത്യത്തില്‍ വീട്ടുകാരെ പോലും ഞെട്ടിച്ച് കൊണ്ടാണ് കുഞ്ഞിന് ആരാധകരെ ലഭിച്ചത്.

ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും മാത്രമാണ് ആദ്യം കുഞ്ഞിന്റെ ചാനലില്‍ വന്നത്. പിന്നീട് മകന്റേതായി നടത്തുന്ന ചടങ്ങുകളുടെ വീഡിയോസും അവന്റെ ജീവിതത്തിലെ പുതിയ ഓരോ കാര്യങ്ങളും വീഡിയോയില്‍ വന്ന് തുടങ്ങി.

ഏറ്റവുമൊടുവില്‍ കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങിന്റെയും ആദ്യത്തെ ഫോട്ടോഷൂട്ട് വീഡിയോയുമൊക്കെയാണ് വന്നത്. ഓരോ ദിവസം കഴിയും തോറും മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്ന താരപുത്രന് പിന്തുണ കൂടി കൂടി വന്നിരിക്കുകയാണ്.

ഇന്ന് പങ്കുവെച്ച വീഡിയോ കൂടി വരുന്നതിലൂടെ മകന് ഒരുലക്ഷം സബ്രസ്‌ക്രൈബേഴ്‌സ് ഉണ്ടാവുമെന്ന് പറയുകയാണ് ബഷീര്‍. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബറായി ചിലപ്പോള്‍ മകന്‍ മാറിയേക്കും.

പിതാവ് പത്ത് ലക്ഷത്തിലേക്ക് എത്തുമ്പോള്‍ മകന്‍ ഒരു ലക്ഷത്തിലേക്കും എത്തുന്നു. അങ്ങനെ ജനിച്ച് പതിനഞ്ച് ദിവസം കൊണ്ട് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും താരങ്ങള്‍ പറയുന്നു. ഞങ്ങളുടെ അറിവ് വെച്ചിട്ട് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബറാണ് എബ്രാന്‍. നിങ്ങളുടെ സപ്പോര്‍ട്ട് കൂടി ഉള്ളത് കൊണ്ടാണ് എബ്രു ഈ നേട്ടത്തിലേക്ക് എത്തിയത്. ഇത് ചെറിയൊരു കാര്യമല്ല. ഒത്തിരി സന്തോഷമുണ്ടെന്ന് ബഷീറും ഭാര്യമാരും പറയുന്നു.

 bashi-fam

ഞങ്ങളില്‍ നിന്നും മകന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം ഇതാണ്. അവന്‍ വലുതാവുമ്പോള്‍ ഇതൊക്കെ കാണുമല്ലോ. ചെറുപ്പത്തിലെ കാര്യങ്ങളൊന്നും നമുക്ക് ഓര്‍മ്മയില്ലല്ലോ, എന്നാല്‍ എബ്രാന്‍ എത്ര വലുതായാലും അവന്റെ ചെറുപ്പത്തിലെ കാര്യങ്ങളൊക്കെ അവന് പിന്നീടും കാണാന്‍ സാധിക്കും.

ഇപ്പോള്‍ മകന്‍ സൈഗു അവന്റെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത് ഞാനാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അതുപോലെ ഇവനും എല്ലാം കാണാന്‍ സാധിക്കുമല്ലോന്നാണ് താരങ്ങള്‍ പറയുന്നത്.

പലരും പലതും പറയും. അതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഞങ്ങളെ പോലെ ഞങ്ങളെ സ്‌നേഹിക്കുന്ന ഒത്തിരി പേരുണ്ട്. പിന്നെ മഷൂറയുടെയും ബഷീറിന്റെയും അഞ്ചാം വിവാഹ വാര്‍ഷികമാണെന്നും ഇത്തവണ മകന്‍ കൂടിയുണ്ട്. അഞ്ചാം വര്‍ഷത്തില്‍ ഭര്‍ത്താവ് തന്ന ഏറ്റവും വലിയ സമ്മാനം കുഞ്ഞാണെന്നാണ് മഷൂറ പറയുന്നത്.

അതേ സമയം ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയിലെ നല്ല അമ്മയെ കുറിച്ചാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. 'സോനു ഒരു നല്ല അമ്മയാണ്. എല്ലാ കാര്യത്തിലും മുന്നില്‍ വന്ന് ചെയ്യുന്നു. സോനുവിനെ പോലെ ഒരാള്‍ കൂടെ ഉണ്ടാവുക എന്നത് നിങ്ങളുടെ ഭാഗ്യം തന്നെയാണ്.

പിന്നെ മഷൂറയും ഇപ്പോള്‍ ജനിച്ച കുഞ്ഞുമൊക്കെ വലിയ ഭാഗ്യം ചെയ്തവരാണ്. എല്ലാ കാര്യങ്ങളും ജീവിതത്തില്‍ സന്തോഷത്തോടെ വന്ന് ചേരുന്നത് ഒരു അനുഗ്രഹമാണ്. ഇനിയും ഇതുപോലെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ', എന്നൊക്കെയാണ് കമന്റുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X