For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹത്തോടെ ബഷീര്‍; ഏറ്റവും വലിയ സന്തോഷം ഉടനെത്തുമെന്ന് പറഞ്ഞ് താരം

  |

  മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലൂടെയാണ് ബഷീര്‍ ബഷി ശ്രദ്ധേയനാവുന്നത്. മോഡലും നടനുമൊക്കെയായ ബഷീറിന് തുടക്കത്തിലെ വിമര്‍ശനങ്ങളായിരുന്നു. ഒരേ സമയം രണ്ട് ഭാര്യമാരുണ്ടെന്നതാണ് പലരും പരിഹസിക്കാന്‍ കാരണം. അതൊക്കെ തന്റെ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞിരുന്ന ബഷീര്‍ തന്റെ കുടുംബത്തിന്റെ ഐക്യം എന്താണെന്ന് പിന്നീട് വെളിപ്പെടുത്തി.

  ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. അതിനുള്ള മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയായി. മാര്‍ച്ചിലെ ഫെബ്രുവരിയിലോ ആയിട്ട് ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് വിവരം. കഴിഞ്ഞൊരു വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷം ഇതാണെന്നാണ് ബഷീറും പറയുന്നത്.

  Also Read: ഒരു പെണ്‍കുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വരുമോ അതിനുള്ള മനശക്തിയും ധൈര്യവുമുണ്ട്; പ്രതികരിച്ച് അന്‍ഷിത

  വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ബഷീര്‍ ബഷിയും മഷൂറയും ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് താരങ്ങള്‍ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നതും. ആദ്യമൊക്കെ നിരാശ വന്നെങ്കിലും ഒരു പ്രതീക്ഷ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ കാത്തിരുന്നത് പോലെ കുഞ്ഞുവാവ കുടുംബത്തിലേക്ക് എത്തുകയാണെന്ന വിവരം താരങ്ങള്‍ ആരാധകരോടായി പറഞ്ഞു.

  Also Read: മൂന്ന് ഭാര്യമാരെയും ഉപേക്ഷിച്ചു; ഇനി നടി പവിത്രയുടെ ഭര്‍ത്താവാകും, മുന്‍ഭാര്യയുടെ ആരോപണം ശരിവെച്ച് പ്രമുഖ നടൻ

  പുതുവര്‍ഷത്തിന്റെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ബഷീറിപ്പോള്‍. ഭാര്യ മഷൂറയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഉമ്മ കൊടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇതിന്റെ ക്യാപ്ഷനില്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനെ പറ്റിയും താരം സൂചിപ്പിച്ചിരിക്കുകയാണ്.

  'ഈ വര്‍ഷം നമുക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും വലിയ സമ്മാനം അത് നമ്മുടെ കുഞ്ഞാണ്. ഇന്‍ഷാ അല്ലാഹ്, ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍', എന്നുമാണ് ബഷീര്‍ പറയുന്നത്.

  നിലവില്‍ മഷൂറയുടെ ഏഴാം മാസത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് ബഷീറും കുടുംബവും മാംഗ്ലൂരിലാണുള്ളത്. അവിടുത്തെ പ്രാദേശിക ചടങ്ങായ അപ്പത്ത്മംഗല നടത്തിയതിനെ കുറിച്ച് പുതിയ വ്‌ളോഗിലൂടെ താരങ്ങള്‍ സൂചിപ്പിച്ചിരുന്നു.

  ഇത്രയും സന്തോഷം നിറഞ്ഞ കുടുംബം വേറെ ഇല്ലെന്നാണ് ആരാധകരും ഒരേ സ്വരത്തില്‍ പറയുന്നത്. ഒരു ഭാര്യയുള്ളവര്‍ പോലും ദിവസവും അടി കൂടുന്നതും പിണങ്ങി നടക്കുന്നതുമാണ് പതിവ്. അവിടെയാണ് ബഷീര്‍ രണ്ട് ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നത്.

  മാത്രമല്ല കുടുംബത്തെ ഒന്നാകെ ചേര്‍ത്ത് പിടിക്കാനും ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെക്കുകയാണ്. മകളെ വിവാഹം കഴിപ്പിച്ച് വിട്ട വീട്ടില്‍ മരുമകന് വേറൊരു ഭാര്യയുണ്ടെങ്കില്‍ പ്രശ്‌നം വരുന്നത് സ്വഭാവികമാണ്. അവിടെയും മഷൂറയുടെ പിതാവ് സുഹാനയെ ചേര്‍ത്ത് പിടിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സ്വന്തം മകളെ പോലെയാണ് മരുമകന്റെ ആദ്യഭാര്യയെ മഷൂറയുടെ പപ്പ കാണുന്നത്.

  കഴിഞ്ഞ ദിവസം മഷൂറയ്‌ക്കൊപ്പം സുഹാനയ്ക്കും സ്വര്‍ണാഭരണം വാങ്ങി കൊടുക്കുന്നത് കണ്ടിരുന്നു. നിങ്ങളുടെ സ്‌നേഹം കണ്ടിട്ട് ഭയങ്കര സന്തോഷമായി. സോനുവിനെ പപ്പ സ്‌നേഹ സമ്മാനം നല്‍കുന്ന വീഡിയോ കണ്ട്േപ്പാള്‍ ഞങ്ങളും കരഞ്ഞ് പോയി. എന്തായാലും മഷൂറയുടെ പപ്പയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

  English summary
  Basheer Bashi Opens Up About His Third Child Come Soon Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X