കുഞ്ഞിനെ വെച്ച് പൈസ ഉണ്ടാക്കേണ്ട ഗതിക്കേട് വന്നിട്ടില്ല; മകന് ചാനല്‍ തുടങ്ങിയതിന്റെ കാരണം പറഞ്ഞ് ബഷീര്‍ ബഷി
കുടുംബത്തില്‍ മൂന്നാമതൊരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമാണ് ബഷീര്‍ ബഷി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നത്. രണ്ടാം ഭാര്യ മഷൂറയിലൂടെയാണ് ബഷീറിന് ഒരു ആണ്‍കുഞ്ഞ് കൂടി ജനിച്ചത്. പിറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മാറിയ താരപുത്രന്റെ പുതിയ വീഡിയോയുമായിട്ടാണ് ബഷീര്‍ എത്തിയിരിക്കുന്നത്.
ഇത്തവണ മകന്‍ എബ്രുവിനെ കൈയ്യിലെടുത്ത് മഷൂറയും ഒപ്പം സുഹാനയും കൂടെ ഉണ്ടായിരുന്നു. ജനിച്ച ദിവസം തന്നെ മകന്റെ പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും യൂട്യൂബ് ചാനലുമൊക്കെ തുടങ്ങിയിരുന്നു. അങ്ങനെ കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ താരപുത്രന്റെ ചാനലില്‍ നിന്നുള്ള ആദ്യ വ്‌ളോഗുമായിട്ടാണ് താരങ്ങള്‍ എത്തിയത്. ഇനി മുതല്‍ മകന്റെ വിശേഷങ്ങള്‍ ഈ ചാനലിലൂടെയാവും കാണിക്കുക എന്നാണ് ബഷീര്‍ പറയുന്നത്.
വീഡിയോയുടെ തുടക്കം മുതല്‍ പലപ്പോഴായി ചിരിക്കുന്ന കുഞ്ഞിനെ കാണാന്‍ സാധിക്കും. മഷൂറ ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിരിച്ചത് കൊണ്ടാണ് കുഞ്ഞും ഇതുപോലെ ചിരിക്കുന്നതെന്നാണ് സുഹാനയുടെ അഭിപ്രായം. നമ്മുടെ മകന്‍ നമ്മളെ പോലയൊണ്. വ്‌ളോഗില്‍ ചിരിക്കാന്‍ തുടങ്ങിയെന്നും വൈകാതെ അവനും വ്‌ളോഗുമായി വന്നേക്കുമെന്നും മഷൂറ പറയുന്നു.

ഞങ്ങളുടെ വീഡിയോസ് കാണുന്നവര്‍ സ്വന്തം മകനെയും സഹോദരനെയും സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെയാണ് കാണുന്നത്. അവനെ ഗര്‍ഭിണിയായത് മുതല്‍ അവന്‍ ജനിച്ചതിന് ശേഷമുള്ള ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളെ കാണിച്ചിരുന്നു. അതേ സമയം മകന് വേണ്ടി ഇങ്ങനെ ചാനല്‍ തുടങ്ങിയതിന് ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതിനെ പറ്റിയും ബഷീര്‍ സംസാരിച്ചു.
എബ്രുവിന്റെ പേരില്‍ ചാനല്‍ തുടങ്ങിയപ്പോഴെക്കും ഒരുപാട് പേര്‍ പുഛിച്ചിരുന്നു. ചിലര്‍ നെഗറ്റീവ് റിയാക്ഷനുമായിട്ടും വന്നു. സോഷ്യല്‍ മീഡിയ വഴി വരുമാനം മാത്രമാണ് ഞങ്ങള്‍ ലക്ഷ്യം വെച്ചിരിക്കുന്നതെന്നാണ് പലരും പറയുന്നത്. ബഷീര്‍ ബഷിയ്ക്ക് കുടുംബം നോക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടുന്ന തുകയുടെ ആവശ്യമില്ല. അല്ലാതെ തന്നെ അഞ്ചാറ് ബിസിനസ് തനിക്കുണ്ടെന്ന് ബഷീര്‍ വ്യക്തമാക്കുന്നു.
അതിനര്‍ഥം സോഷ്യല്‍ മീഡിയയില്‍ നിന്നും വരുമാനം കിട്ടുന്നില്ലെന്നല്ല. അതുണ്ട്. എന്റെ മൂന്നാമത്തെ മകനാണിത്. ആദ്യം ജനിച്ചത് മകള്‍ സുനൈനയാണ്. ഒരു കാലത്ത് സുനു സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഒട്ടുമിക്ക ആളുകള്‍ക്കും അതറിയാവുന്നതാണ്. ആ സമയത്ത് സോഷ്യല്‍ മീഡിയ കൊണ്ട് വരുമാനമൊന്നും കിട്ടുമായിരുന്നില്ല. മോളെ നാലാള് അറിയണമെന്നും അവളുടെ ഫോട്ടോസിന് ലൈക്ക് കിട്ടണമെന്നുമൊക്കെയാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നുള്ളു.
നമ്മളെ അറിയുന്നത് പോലെ മക്കളെയും നാലാള് അറിയണമെന്നേ വിചാരിച്ചുള്ളു. ഞാന്‍ പ്രസവിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ തിരക്കിലായിരിക്കും. എന്നിരുന്നാലും കുഞ്ഞിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങണമെന്ന് അന്ന് തന്നെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നതായി മഷൂറയും കൂട്ടിച്ചേര്‍ത്തു.

എന്റെ സ്വന്തം ഇഷ്ടപ്രകാരമോ, പൈസ ഉണ്ടാക്കാന്‍ വേണ്ടിയോ അല്ല മകന്റെ പേരില്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ തുടങ്ങിയത്. അത്രയും ഗതിക്കേട് ഞങ്ങള്‍ക്ക് വന്നിട്ടില്ല. കുഞ്ഞിന്റെ പേര് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഒരുപാട് പേര്‍ ആ പേരില്‍ അക്കൗണ്ട് തുടങ്ങും. എന്നിട്ട് ഞങ്ങളിടുന്ന സ്റ്റോറികളൊക്കെ അതിലേക്ക് എടുത്തിട്ട് അവര് പൈസ ഉണ്ടാക്കും.
എന്റെ മകനെ ഭാവിയില്‍ നാലാള് അറിയണം. സുനു ഫേമസ് ആയപ്പോല്‍ സോഷ്യല്‍ മീഡിയിയല്‍ വരുമാനമൊന്നുമില്ല. അവളെ കാണാനാണ് എല്ലാവരും വന്നത്. അതുപോലെ കുഞ്ഞിനെ കുറിച്ച് പറയാനാണ് ഈ ചാനലും. എന്ന് കരുതി അതിലൂടെ കിട്ടുന്ന പൈസ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവരും പൈസ കിട്ടാന്‍ വേണ്ടിയല്ലേന്ന് ബഷീര്‍ ചോദിക്കുന്നു.
ശരിക്കും റിയാക്ഷന്‍ ചെയ്യുന്നവര്‍ ഞങ്ങളെ പോലെയുള്ളവരുടെ കണ്ടന്റ് എടുത്തിട്ടാണ് പൈസ ഉണ്ടാക്കുന്നത്. ഞങ്ങള്‍ ഛര്‍ദ്ദിച്ചത് എടുത്തിട്ട് തിന്നുന്നത് പോലെയാണ് ഓരോരുത്തരുടെയും പ്രവൃത്തികളെന്നും ബഷീര്‍ പറഞ്ഞു.


Click it and Unblock the Notifications











