നാല് ഭാര്യമാരാകാമെന്നാണ് മുസ്ലിം ലോ, മഷൂറയ്ക്കൊപ്പം ഇനിയും പോകും, ഭർത്താവായ ഞാൻ തീരുമാനിക്കും: ബഷീർ
തന്റെ കുടുംബത്തെ വെച്ച് വ്ലോഗർമാർ അനാവശ്യ കണ്ടന്റ് ഉണ്ടാക്കുന്നു എന്ന് ബഷീർ ബഷി. ബഷീർ രണ്ട് ഭാര്യമാർക്കൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസ സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിരുന്നു. ആദ്യ ഭാര്യ സുഹാനയെ ഒപ്പം കൂട്ടാതെ രണ്ടാം ഭാര്യ മഷൂറയ്ക്കൊപ്പം ബഷീർ ബാങ്കോക്കിലേക്ക് പോയി. ബിസിനസ് ആവശ്യത്തിന് വേണ്ടിയായിരുന്നു യാത്ര. സുഹാനയെ യാത്രയിൽ നിന്നൊഴിവാക്കി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിമർശനം വന്നു. ഇതിനെതിരെയാണ് ബഷീറും സുഹാനയും മഷൂറയും യൂട്യൂബ് ചാനലിൽ സംസാരിച്ചത്.
ഞങ്ങളെ പോലെ ഞങ്ങൾ മാത്രമേ ഉള്ളൂയെന്നാണ് സുഹാന പറഞ്ഞത്. ഇതേ പോലെ ട്രെെ ചെയ്ത് കുറേ പേർ പൊങ്ങി വന്നു. പിന്നെ അതേ പോലെ താഴ്ന്നും പോയി. നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുമോ എന്ന് വ്ലോഗേർസ് ജനങ്ങളോട് ചോദിക്കുന്നു. ഇങ്ങനെ കെട്ടാൻ ഞങ്ങൾ ആരോടും പറയുന്നില്ല. ഞങ്ങളുടെ കുടുംബം ഇത്ര വർഷമായി നല്ല രീതിയിൽ ജീവിക്കുന്നു. നിങ്ങൾ എത്ര തല്ലുണ്ടാക്കാൻ നോക്കിയാലും തല്ലുണ്ടാകില്ലെന്ന് ബഷീർ ബഷി പറഞ്ഞു.

മരിക്കുന്നത് വരെ ഞങ്ങൾ വേർപിരിയില്ല. ഞാൻ ബെറ്റ് ചെയ്യുന്നു എന്ന് മഷൂറയും പറഞ്ഞു. ഈ വീഡിയോ എടുത്ത് വെച്ച് നിങ്ങൾ കാത്തിരുന്നോ. ഈ വീഡിയോ എടുത്ത് വെച്ച് റിയാക്ഷൻ വ്ലോഗേർസ് കാത്തിരുന്നോ എന്നായിരുന്നു സുഹാനയുടെ പ്രതികരണം. വിമർശിച്ചവർക്കെതിരെ രൂക്ഷമായാണ് ബഷീർ സംസാരിച്ചത്.
"ബഷീർ ബഷിയല്ല രണ്ട് വിവാഹം ചെയ്യുന്നതിന്റെ ബ്രാൻഡ് അംബാസിഡർ. മുസ്ലിം ലോയിൽ ഉള്ളതാണ്. നാല് കല്യാണം വരെ കഴിക്കാമെന്ന് മുസ്ലിം ലോ പറഞ്ഞിട്ടുള്ളതാണ്. അത് ബഷീർ ബഷി ഉണ്ടാക്കിയതല്ല. ഒരുപാട് വ്ലോഗർമാർ ആൾക്കാരെ പറ്റിച്ച് പലതും കാണിച്ച് റീച്ച് ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കതിന് താൽപര്യമില്ല. അങ്ങനെ ചെയ്താൽ കോടികൾ വരും. പക്ഷെ ഞങ്ങൾക്ക് അങ്ങനെയാരു ചീപ്പ് പബ്ലിസിറ്റിയുടെ ആവശ്യമില്ല. പണ്ടേ മുതൽ അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ്"

"ഞാൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ആരെ ബാങ്കോക്കിൽ കൊണ്ട് പോകണമെന്ന് ഞാൻ തീരുമാനിക്കും. അത് ജനങ്ങൾ തീരുമാനിക്കേണ്ട. ഞാൻ ആരെ കൊണ്ട് പോകണമെന്ന് പോളിംഗ് നടത്തണോ" എന്നും ബഷീർ ബഷി ചോദിച്ചു. മഷൂറ തുടങ്ങിയ ബിസിനസിന് വേണ്ടിയാണ് ബാങ്കോക്കിൽ പോയത്. മഷൂറയെ ഒറ്റയ്ക്ക് വിടാൻ എനിക്ക് പറ്റില്ല. മഷൂറയ്ക്കൊപ്പം ഇനിയും ബിസിനസ് യാത്ര പോകുമെന്നും ബഷീർ വ്യക്തമാക്കി.
ഞങ്ങളുടെ ഫാമിലിയിലെ ഐക്യം എന്താണെന്ന് വെച്ചാൽ ഞാൻ സമ്പാദിക്കുന്നതും സുഹാന സമ്പാദിക്കുന്നതും മഷൂറ സമ്പാദിക്കുന്നതും കുടുംബത്തിലെ എല്ലാവർക്കും ഉള്ളതാണ്. നിങ്ങളുടെ കുടുംബത്തിലേത് പോലെ ഓരോരുത്തർ സമ്പാദിക്കുന്നത് അവരവർക്ക് മാത്രം ചെലവഴിക്കുന്നവരല്ല. മഷൂറ സമ്പാദിക്കുന്നത് സ്വന്തം അക്കൗണ്ടിൽ കൂട്ടിവെക്കുകയും അല്ലെന്ന് ബഷീർ വ്യക്തമാക്കി.
സുഹാനയുടെ സെൽഫ് റെസ്പെക്ടിന്റെ വെയ്റ്റ് നിങ്ങൾ നോക്കേണ്ട. അത് സുഹാന നോക്കിക്കോളും എന്ന് മഷൂറയും പറഞ്ഞു.


Click it and Unblock the Notifications