യൂട്യൂബിലെ വരുമാനം വീഴുന്നത് ഒരു പെട്ടിയിലേക്ക്! കുത്തിതിരിപ്പുണ്ടാക്കുന്നവരെ ഭാര്യമാര്‍ തന്നെ ഓടിക്കും; ബഷീർ

വ്‌ലോഗുകളിലൂടെ മലയാളികളുടെ ഇഷ്ടതാര കുടുംബമായി മാറിയവരാണ് ബഷീര്‍ ബഷിയും കുടുംബവും. ബഷീറിന് മാത്രമല്ല ഭാര്യമാരായ സുഹാനയ്ക്കും മഷുറയ്ക്കും മൂന്നു മക്കള്‍ക്കുമൊക്കെ യൂട്യൂബ് ചാനലുകള്‍ ഉണ്ട്. ഏറ്റവും ഒടുവില്‍ ജനിച്ച വീണ ഉടനെ തന്നെ ഇളയ മകനും ചാനല്‍ ആക്ടീവ് ആക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എല്ലാവര്‍ക്കും 10 ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബ് ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം.

മക്കളുടെ ചാനലുകളില്‍ വീഡിയോ കുറവാണെങ്കിലും അവര്‍ക്കും ലക്ഷ കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്. ഇതിലൂടെ മോശമില്ലാത്ത വരുമാനം എല്ലാ മാസവും ലഭിക്കാറുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും സമൂഹമാധ്യമങ്ങളില്‍ നടക്കാറുണ്ട്. ഇപ്പോഴത്തെ തങ്ങളുടെ യൂട്യൂബ് വരുമാനത്തെ കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ബഷീര്‍ പങ്കുവച്ച കാര്യങ്ങള്‍ വൈറലാവുകയാണ്.

basheer-bashi

ആദ്യ ഭാര്യയായ സുഹാനയോടൊപ്പം പുറത്ത് പോകുന്നതിനിടയിലാണ് ആളുകളുടെ ചിന്താഗതികളെ പറ്റിയും തന്റെ കുടുംബത്തിന്റെ ഐക്യത്തെക്കുറിച്ചും ബഷീര്‍ സംസാരിച്ചത്.

'ഞങ്ങളുടെ ജീവിതം എന്നു പറയുന്നത് വളരെയധികം അണ്ടര്‍സ്റ്റാന്‍ഡിങ്ങിലൂടെ പോകുന്നതാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഒരു ഈഗോയോ, കോമ്പറ്റീഷനോ, അസൂയയോ, കുത്തിത്തിരിപ്പോ ഒന്നുമില്ല. അങ്ങനെ കുത്തിത്തിരിക്കാന്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് കൃത്യമായ മറുപടി കൊടുത്തിട്ടാണ് എന്റെ രണ്ടു ഭാര്യമാരും വിടാറുള്ളത്. അത്തരം വിഷയങ്ങളൊന്നും ഇവിടെ നടക്കാറില്ല.

പിന്നെ ചില ആളുകളുടെ തെറ്റിദ്ധാരണ ഞങ്ങളുടെ വ്‌ലോഗിലൂടെ കിട്ടുന്ന പണം സുഹാനയുടേത് സുഹാനയും മഷൂറയുടേത് മഷുറയും എടുക്കുന്നു എന്നാണ്. എന്നാല്‍ ഇതെല്ലാം ഒരു പെട്ടിയിലാണ് വന്നു വീഴുന്നത്. ആരെന്തൊക്കെ ചെയ്താലും ഞങ്ങളുടെ വരുമാനം ഒരു പെട്ടിയില്‍ മാത്രമേ വീഴാറുള്ളൂ.

basheer-bashi

അത് ഞങ്ങളെല്ലാവരുടെയും ആവശ്യങ്ങള്‍ നടത്തുന്നതിനും കുടുംബ ചെലവുകള്‍ക്കും വേണ്ടിയാണ്. ഇതിനെപ്പറ്റിയും ആളുകള്‍ക്കുള്ള തെറ്റിദ്ധാരണ വേണ്ട. വ്‌ളോഗ് ചെയ്യുന്നതിനുവേണ്ടി ഒരു മത്സരവും ഇവിടെ നടത്താറില്ല. ആദ്യം ആരാണ് ക്യാമറ ഓണ്‍ ആക്കുന്നത് അവരാണ് വ്‌ലോഗ് ചെയ്യുക.

എന്ന് കരുതി വ്‌ലോഗിലൂടെ മാത്രം വരുമാനം ഉണ്ടാക്കുന്നവരല്ല ഞങ്ങള്‍. എനിക്ക് ബിസിനസുകള്‍ ഉണ്ട്. അതൊക്കെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോകുകയാണ്. അതില്‍ ശ്രദ്ധിക്കുമ്പോള്‍ ചിലപ്പോള്‍ വ്‌ലോഗ് ചെയ്യുന്നത് കുറയുമെന്നും ബഷീര്‍ പറയുന്നു...'

അതേ സമയം കുടുംബസമേതം ബഷീറിനെ കാണുന്നതാണ് ഞങ്ങള്‍ക്കും ഇഷ്ടമെന്ന് പറയുകയാണ് ആരാധകര്‍. നിങ്ങളില്‍ ആര് ഒറ്റയ്ക്ക് വന്നാലും കാണാന്‍ താല്‍പര്യമില്ല. ഫാമിലിയുടെ ഐക്യവും സ്‌നേഹവുമൊക്കെ കാണുന്നതാണ് ഞങ്ങളുടെയും സന്തോഷം. ഇക്ക നിങ്ങളുടെ വ്‌ലോഗില്‍ എല്ലാവരേം കാണുന്നതാണ് സന്തോഷം. ഓരോരുത്തരും ഓരോ വൈബാണ്. സോനു, മഷു, ബേബീസ് എല്ലാവരെയും ഒരുപോലെ ഇഷ്ടമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ബഷീറിന്റെ വീഡിയോയുടെ താഴെ വരുന്നത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X