രണ്ടാം വിവാഹത്തിന് ശേഷവും സന്തോഷവാനാണ്, അതിന് പിന്നിലെ കാരണം ഇവളാണെന്ന് ബഷീര്‍ ബഷി

ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ബഷീര്‍ ബഷിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വെള്ളപ്പാറ്റയെന്നായിരുന്നു സഹമത്സരാര്‍ത്ഥികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. മോഡലിംഗിലും അഭിനയത്തിലുമെല്ലാം സജീവമാവാനുള്ള ആഗ്രഹമുണ്ട് തനിക്കെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ബഷീര്‍ ബഷി എത്താറുണ്ട്. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ബിഗ് ബോസില്‍ വെച്ച് സഹമത്സരാര്‍ത്ഥികളും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. രണ്ടാം വിവാഹം നടത്താനുണ്ടായ കാരണത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ബഷീര്‍ ബഷി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാള്‍. പിറന്നാളാശംസ നേര്‍ന്നുള്ള ബഷീറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് മഷൂറ എത്തിയിരുന്നു. സര്‍പ്രൈസായി പാര്‍ട്ടി നല്‍കിയിരിക്കുകയാണ് ബഷീറും സുഹാനയും. എന്‍രെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായ ലേഡിയാണ് സുഹാന, അപ്പോള്‍ അത് ആദ്യം കൊടുക്കേണ്ടതും അവര്‍ക്കാണെന്നായിരുന്നു മഷൂറ പറഞ്ഞത്. കല്ലുമ്മക്കായ വ്‌ളോഗിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നത്. രണ്ട് ഭാര്യമാരുള്ളപ്പോള്‍ എങ്ങനെയാണ് കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിച്ചത്.

Basheer Bashi

സുഹാനയോടാണ് മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. രണ്ടാമത് വിവാഹം ചെയ്യാന്‍ ആദ്യഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും നേരത്തെ ബഷീര്‍ പറഞ്ഞിരുന്നു. തന്നെക്കുറിച്ച് വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു.ആദ്യം ഇതേക്കുറിച്ച് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. പിന്നീടാണ് അവള്‍ക്ക് കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്നത്.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X