പ്രസവിച്ചിട്ടത് ഇന്‍സ്റ്റാഗ്രാമിലേക്കോ? കുഞ്ഞിന്റെ ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബഷീര്‍ ബഷി
ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷി മൂന്നാമതും ഒരു കുഞ്ഞിന്റെ പിതാവായിരിക്കുകയാണ്. ദിവസങ്ങളായി ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ബഷീര്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ജനിച്ചത് ആണ്‍കുട്ടിയാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.
സാധാരണ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവരുടെ കൈയ്യോ കാലോ മാത്രമാണ് പുറംലോകത്തെ കാണിക്കാറുള്ളത്. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ ബഷീര്‍ പങ്കുവെച്ചിരിക്കുകയാണ്. ശരിക്കും ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് ബഷീര്‍ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യ ആഴ്ചയിലോ കുഞ്ഞ് വരുമെന്നായിരുന്നു താരകുടുംബം കരുതിയിരുന്നത്. എന്നാല്‍ ഒരാഴ്ച മുന്‍പേ വേദന വന്നതിനെ തുടര്‍ന്ന് മഷൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലേബര്‍ റൂമില്‍ നിന്നുള്ള വീഡിയോസാണ് ആദ്യം പുറത്ത് വന്നത്. അങ്ങനെ മൂന്ന് ദിവസത്തോളം ആശുപത്രിയില്‍ കിടന്നതിന് ശേഷം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് ശേഷമാണ് മഷൂറ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത്.

സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. അധികം വൈകാതെ ജനിച്ചത് ആണ്‍കുട്ടിയാണെന്ന വിവരം ബഷീറും ആദ്യഭാര്യ സുഹാനയും പങ്കുവെച്ചു. പിന്നാലെ മകന്റെ ഫോട്ടോയുമായിട്ടാണ് താരങ്ങള്‍ എത്തിയത്. കുഞ്ഞിനെ ബെഡില്‍ കിടത്തിയിരിക്കുന്ന ചിത്രമാണ് ഇരുവരും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ കൊടുത്തത്. ഒപ്പം അവന് മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്ന് പേര് നല്‍കിയതായും പറഞ്ഞിരിക്കുകയാണ്. കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല.

ജനിച്ച ഉടനെ തന്നെ മകന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും യൂട്യൂബ് ചാനലും തുടങ്ങിയിരിക്കുകയാണ് താരം. 'ഹലോ വേള്‍ഡ്, ഞാനിവിടെ പുതിയ ആളാണ്', എന്ന് പറഞ്ഞ് മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്ന മകന്റെ പേജില്‍ നിന്നുമാണ് ബഷീര്‍ ആദ്യ ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. കുഞ്ഞിന്റെ മുഖം പെട്ടെന്ന് തന്നെ കാണിച്ചതിന് അഭിനന്ദിക്കുന്നവര്‍ക്ക് പുറമേ വിമര്‍ശിക്കുന്നവരുമുണ്ട്.

ജനിച്ച് ഉടനെ തന്നെ ഇന്‍സ്റ്റാഗ്രാമും യൂട്യൂബും തുടങ്ങിയോ, ഇന്‍സ്റ്റാഗ്രാമിലേക്കാണോ മഷൂറ കുഞ്ഞിനെ പ്രസവിച്ചിട്ടത്, ഇനി വാപ്പയും ഉമ്മയും ഇടുന്ന വീഡിയോസിനെക്കാളും കുഞ്ഞിന്റെ വീഡിയോസാവും വരിക, ഇത്ര പെട്ടെന്ന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? എന്നിങ്ങനെയാണ് കമന്റുകള്‍.
ചിലര്‍ കുഞ്ഞിന്റെ പേരിനെയും വിമര്‍ശിക്കുന്നുണ്ട്.. കുറച്ച് കൂടി ക്യൂട്ടായിട്ടുള്ള പേരായിരിക്കുമെന്ന് കരുതി. എന്തായാലും ഇബ്രൂ എന്ന് വിളിക്കാം... തുടങ്ങി നിരവധി കമന്റുകളാണ് മിനുറ്റുകള്‍ കൊണ്ട് താരപുത്രന്റെ പോസ്റ്റിന് താഴെ വന്ന് നിറയുന്നത്.

എന്തായാലും മഷൂറയുടെ പ്രസവത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പറഞ്ഞുള്ള വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ നിന്നുള്ള നിരവധി വീഡിയോസ് താരം പുറത്ത് വിട്ടിരുന്നു. ലേബര്‍ റൂമില്‍ മഷൂറ അനുഭവിക്കുന്ന വേദനയെ കുറിച്ചടക്കം ഓരോന്നും പുറംലോകത്തെ കാണിച്ചിരുന്നു. ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ ആശംസിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications