ഭാര്യയും 2 മക്കളും ഉള്ള ആളെ തട്ടി എടുത്തു; സുഹാനയുടെ ജീവിതം നശിപ്പിച്ച ദിവസം, വിമര്‍ശനങ്ങളെ കുറിച്ച് മഷുറ ബഷീർ
ബിഗ് ബോസ് താരം ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരചിതരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. ബഷീറിന്‍െ ഭാര്യമാരായ സുഹാനയും മഷുറയും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതും പതിവാണ്. ഇപ്പോഴിതാ ബഷീറുമായിട്ടുള്ള ലവ് ആനിവേഴ്‌സറിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മഷുറ.
ബഷീറുമായി അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തെ കുറിച്ച് പറഞ്ഞതിനൊപ്പം തനിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ പറ്റിയും മഷുറ സംസാരിച്ചു. ബഷീറിന്റെ ജീവിതത്തിലേക്ക് വന്നതിന്റെ പേരില്‍ നിരന്തരം കേള്‍ക്കേണ്ടി വന്ന മോശം കമന്റുകളെ പറ്റിയും അവര്‍ക്കുള്ള മറുപടിയുമൊക്കെയാണ് മഷുറ നല്‍കുന്നത്. വായിക്കാം...

'കുറച്ച് ദിവസമായി വീഡിയോസ് ഒന്നും ഇടാത്തത് കൊണ്ട് ഞാന്‍ കമന്റ് ബോക്‌സ് നോക്കിയിരുന്നില്ല. പിന്നെ ഒന്ന് രണ്ട് ആളുകള്‍ പറഞ്ഞാണ് ലോകത്ത് ഇത്രയും വൃത്തിക്കെട്ട നാണമില്ലാത്ത ആളുകള്‍ ഉണ്ടെന്ന് മനസിലായത്. അതെനിക്കൊരു പ്രശ്‌നമില്ല. അത് അവരുടെ കള്‍ച്ചര്‍ ആണ്. അങ്ങനെ ഞാന്‍പറഞ്ഞപ്പോള്‍ തിരിച്ച് എനിക്കും ഭയങ്കര കള്‍ച്ചര്‍ ആണല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. രണ്ട് മക്കളും ഭാര്യയും ഉള്ള ഒരാളെ തട്ടി എടുത്തില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്.

എന്നാല്‍ ഞാന്‍ ആരെയും തട്ടി എടുത്തിട്ടില്ല. എല്ലാവരുടെയും അനുവാദത്തോടും സമ്മതത്തോടും കൂടിയാണ് ഞാന്‍ വിവാഹം കഴിച്ചത്. തട്ടി എടുക്കുകയോ ആളെ കൂട്ടി ഒളിച്ചോടുകയോ ഞാന്‍ ചെയ്തിട്ടില്ലെന്നാണ് മഷുറ പറയുന്നത്. എന്ത് ചെയ്താലും പബ്ലിക് ആയിട്ടാണ് ചെയ്യാറുള്ളത്. നിങ്ങളുടെ സൈഡില്‍ നിന്ന് എത്ര നെഗറ്റീവ് വന്നാലും കള്‍ച്ചര്‍ ഇല്ലാത്തത് നിങ്ങള്‍ക്കാണെന്നേ ഞാന്‍ പറയുകയുള്ളു. ചില പെണ്‍കുട്ടികളുടെ വിഷമം കണ്ടാല്‍ അവരുടെ തന്തയെ ഞാന്‍ വിവാഹം കഴിച്ചത് പോലെ ഉണ്ട്. എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ എന്റെ വീട്ടില്‍ വന്ന് സംസാരിച്ചോളൂ. കമന്റ് ബോക്‌സില്‍ വന്ന് നെഗറ്റീവ് പറയാതെ എന്നാണ് മഷൂറ പറയുന്നത്.

ഒരു ജോലിയും കൂലിയും ഇല്ലാത്തവരാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് നോക്കുന്നത്. അവരോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഇന്ന് തന്റെ അഞ്ചാമത്തെ ലവ് ആനിവേഴ്‌സറി ആണെന്ന സന്തോഷവും മഷൂറ പറഞ്ഞിരുന്നു. നിങ്ങളുടെ സുഹാനത്തയുടെ ഭര്‍ത്താവിനെ തട്ടി എടുത്തതിന്റെ അഞ്ചാം വര്‍ഷമാണെന്ന് പറയാം. ആദ്യമായി പ്രണയം പറഞ്ഞ ദിവസമാണെന്നാണ് മഷൂറ വെളിപ്പെടുത്തിയത്. ബഷീര്‍ ഇവിടെയില്ല. ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ട് ആഘോഷം ഒന്നുമില്ലെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീഡിയോ വരാത്തതിന്റെ കാരണവും മഷുറ പറഞ്ഞിരുന്നു. തന്റെ ഫസ്റ്റ് കസിന്റെ വിവാഹത്തിന് വേണ്ടി മാംഗ്ലൂര്‍ പോയതായിരുന്നു. സുഹാനയും മക്കളും എല്ലാവരും ചേര്‍ന്ന് പോയിട്ടാണ് കല്യാണം ആഘോഷിച്ചത്. അതുകൊണ്ടാണ് അത്രയും ദിവസം വീഡിയോ ഇല്ലാതിരുന്നത്. കമന്റിനെ പേടിച്ച് വീഡിയോ നിര്‍ത്തി പോയതാണെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നാണ് സുഹാനയും പറയുന്നത്.

എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെയും നിരവധി വിമര്‍ശനങ്ങളാണ് മഷുറയ്ക്ക് ലഭിക്കുന്നത്. നിവൃത്തികേട് കൊണ്ടാണ് സുഹാന മഷൂറയെ വിവാഹം ചെയ്യാന്‍ ബഷീറിനെ അനുവദിച്ചത്. രണ്ട് ഭാര്യമാരുള്ള ഒരാളുടെ ജീവിതം എങ്ങനെ ആയിരിക്കും എന്നറിയാനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് പലരും വീഡിയോ കാണുന്നത് എന്നാണ് ചിലര്‍ പറയുന്നത്. ശരിക്കും ചിന്തിച്ചാല്‍ സുഹാനയുടെ ജീവിതം മഷുറ തട്ടി എടുക്കുകയായിരുന്നു. എന്നിട്ട് അതിന് ലവ് ആനിവേഴ്‌സറി എന്നൊക്കെ വിളിക്കാമോ എന്നിങ്ങനെയുള്ള കമന്റുകളും വരികയാണ്,


Click it and Unblock the Notifications