India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാനയ്ക്ക് വേണ്ടി സമ്മാനം വാങ്ങിയത് മഷൂറ, വിവാഹവാർഷികം ആഘോഷമാക്കി ബഷീറും കുടുംബവും

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ മത്സരാർത്ഥിയാണ് ബഷീർ ബഷി. ബിബി ഷോയിലൂടെയാണ് ബഷീർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീറും ഭാര്യമാരും. ഇവര‌ുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. പങ്കുവെയ്ക്കുന്ന വീഡിയോയെല്ലാം ട്രെൻഡിംഗിൽ ഇടം പിടിക്കാറുണ്ട്.

  അന്ന് എന്നോട് ഗൾഫിൽ പോകല്ലേ എന്ന് മമ്മൂക്ക പറഞ്ഞു, ഒരു വല്ല്യേട്ടന്‍ ഫീലാണ്...

  ദിവസങ്ങൾക്ക് മുൻപ് ബഷീറിന്റേയും സുഹാനയുടേയും 12ാം മത് വിവാഹവാർഷികമായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ആഘോഷം. ഇതിന് മുൻകൈ എടുത്തത് മഷൂറയായിരുന്നു. ഇപ്പോഴിത വെഡിംഗ് ആനിവേഴ്സറി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇവർ. സുഹാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. സുഹാനയുടേയും മക്കളുടേയും ആഗ്രഹവും ഇഷ്ടവും പരിഗണിച്ചായിരുന്നു ആഘോഷപരിപാടികള്‍ നടത്തിയത്.

  'സുരേഷ് ഗോപി' തെലുങ്കിലെ വലിയ സ്റ്റാറാണ്, നടന്റെ ആരാധകരെ കുറിച്ച് പുഷ്പ സംവിധായകൻ സുകുമാർ

  'ബിഗ്രേഡ്' സിനിമയാണെന്ന് അറിഞ്ഞില്ല, പറഞ്ഞത് ശ്രീദേവി ചിത്രത്തിന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തി ചാർമിള

  നാളുകള്‍ക്ക് ശേഷമായി യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുഹാന. മഷു ഷൂട്ട് ചെയ്തതാണെങ്കിലും ഇത് താനാണ് പോസ്റ്റ് ചെയ്യുന്നതെന്നായിരുന്നു സുഹാന പറഞ്ഞത്. സിംപിളായിരിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ലഭിച്ച ഗിഫ്റ്റുകളുടെ അണ്‍ബോക്‌സിങ്ങും ആഘോഷവും ഒരൊറ്റ വീഡിയോയാണ് ചെയ്യുന്നതെന്നും സുഹാന പറഞ്ഞിരുന്നു.

  12 വര്‍ഷമായിരിക്കുകയാണ് വിവാഹം കഴിഞ്ഞിട്ട്. കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ജീവിതം മുന്നേറുകയാണ്. ഒടുവിലായാണ് ബഷീര്‍ സമ്മാനം നല്‍കിയത്. ഇത് രണ്ടുപേരും ചേര്‍ന്ന് പൊളിച്ചോളൂയെന്ന് പറഞ്ഞ് ബഷി മാറിനില്‍ക്കുകയായിരുന്നു. ഇത് നിനക്ക് വേണ്ടി മഷുവാണ് നോക്കി സെലക്റ്റ് ചെയ്തത്. എല്ലാം മാച്ചാക്കി എടുത്തതാണ്. സിംപിളായൊരു സെറ്റ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. സന്തോഷമുണ്ട്. എനിക്ക് ഇമോഷന്‍സ് അധികം എക്‌സ്പ്രസ് ചെയ്യാനറിയില്ലെന്നായിരുന്നു സുഹാന പറഞ്ഞത്.


  ആനിവേഴ്‌സറി ആഘോഷത്തിനായി സുഹാനയെ മേക്കോവര്‍ ചെയ്തത് മഷൂറയായിരുന്നു. മുന്‍പൊക്കെ മേക്കോവര്‍ ചെയ്തത് ഒരു മണിക്കൂറെടുത്താണ്. ഇതിപ്പോള്‍ 10-15 മിനിറ്റേയുള്ളൂ. ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റൊന്നുമല്ല, ഞാന്‍ ചെയ്യുന്നത് അതേ പോലെ തന്നെ ചെയ്തുകൊടുക്കുന്നു എന്നേയുള്ളൂ. ഇത് കണ്ട് ആരും വിമര്‍ശിക്കാനൊന്നും വരരുതെന്നും മഷൂറ പറഞ്ഞിരുന്നു. പിങ്ക് ഡ്രസില്‍ അതീവ സുന്ദരിയായാണ് സുഹാന എത്തിയത്.

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  തന്നേയും കുടുംബത്തേയും വിമര്‍ശിക്കുന്നവര്‍ക്ക് മികച്ച മറുപടിയും ബഷീര്‍ ബഷി നല്‍കിയിരുന്നു. പേര് മഷൂറയുടേതാണെങ്കിലും സുഹാനയും ഞാനുമെല്ലാം ഉപയോഗിക്കാറുണ്ട്. എന്തിനാണ് അനാവശ്യമായി ആളുകള്‍ എന്റെ ജീവിതത്തിലേക്ക് ശ്രദ്ധിക്കുന്നതെന്നും ബഷീര്‍ ചോദിച്ചിരുന്നു. വ്‌ളോഗിലൂടെയും കല്ലുമ്മക്കായയിലൂടെയുമൊക്കെയായാണ് ആളുകള്‍ ഞങ്ങളെ കൂടുതല്‍ അറിഞ്ഞത്. തെറ്റിദ്ധാരണ മാറി ആളുകളെല്ലാം നമ്മളെ പിന്തുണച്ചിരുന്നുവെന്നും ബഷീര്‍ മുന്‍പ് പറഞ്ഞിരുന്നു.

  Read more about: bigg boss basheer bashi
  English summary
  basheer Bashi's And Family Celebrate His And suhana's 12 th Wedding anniversary,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X