For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായതിന് 35 പവന്‍ സമ്മാനം; ബഷീര്‍ ബഷിയും പപ്പയും ചേര്‍ന്ന് മഷൂറയെ ഞെട്ടിക്കുന്ന സമ്മാനം നല്‍കി! വീഡിയോ

  |

  മൂന്നാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കാന്‍ തയ്യാറാവുകയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷീറും കുടുംബവും. രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയായത് മുതലുള്ള സന്തോഷത്തിലാണ് താരകുടുംബമുള്ളത്. അടുത്തിടെ വീട്ടില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

  ഇനി മഷൂറയുടെ വീട്ടില്‍ വച്ച് പരമ്പരാഗതമായ ചടങ്ങ് നടത്താന്‍ പോവുകയാണ്. അതിന് മുന്നോടിയായിട്ടുള്ള യാത്രയിലാണ് താരകുടുംബം. അതേ സമയം ഗര്‍ഭിണിയായതിന് പിന്നാലെ മഷൂറയുടെ പപ്പയുടെ ആഗ്രഹപ്രകാരം മകള്‍ക്ക് സ്വര്‍ണം വാങ്ങിക്കുന്നതിനെ പറ്റി പുതിയ വീഡിയോയിലൂടെ പറയുകയാണ് താരങ്ങള്‍. ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനമാണ് സര്‍പ്രൈസായി മഷൂറയ്ക്ക് ലഭിച്ചിരിക്കുന്നത്.

  Also Read: സൂപ്പര്‍താരങ്ങളുടെ മുന്നില്‍ നിന്നും ചീത്ത വിളിച്ചു; സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞതിനെ പറ്റി നടി നീന ഗുപ്ത

  പിറന്നാളിനും മറ്റുമൊക്കെ സമ്മാനങ്ങള്‍ സര്‍പ്രൈസായി കൊടുക്കാറുള്ള ബഷീറും കുടുംബവും മഷൂറയക്കും അങ്ങനൊരു സര്‍പ്രൈസ് തീരുമാനിച്ചു. എന്നാല്‍ ഇഷ്ടപ്പെട്ടത് തന്നെ സമ്മാനമായി നല്‍കണമെന്നുള്ളത് കൊണ്ട് ഇക്കാര്യം മഷൂറയോട് പറയുകയും കുടുംബസമേതം പോയി അത് വാങ്ങിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിന് ശേഷം കാസര്‍ഗോഡിലേക്ക് പോവുകയും ചെയ്യും. മഷൂറയുടെ മാതാപിതാക്കളും ഇവര്‍ക്കൊപ്പം യാത്രയിലുണ്ട്.

  Also Read: 'മദ്യപിച്ച് മദോന്മത്തനായി വിവാഹ സ്ഥലത്ത് നിന്നിറങ്ങിയ മുകേഷ്'; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞ് നടൻ

  ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുത്തന്‍ വീഡിയോ എത്തിയിരിക്കുന്നത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം മഷൂറയുടെ പപ്പയ്ക്ക് ഒരു ആഗ്രഹം വന്നു.

  പ്രസവത്തിന് കൂട്ടി കൊണ്ട് വരുന്ന ചടങ്ങില്‍ ഇരുപത്തിയഞ്ച് പവന്‍ സ്വര്‍ണമെങ്കിലും മകളെ അണിയിക്കണമെന്നതാണ് പിതാവ് ആഗ്രഹിച്ചത്. അങ്ങനെ പപ്പ സമ്മാനം നല്‍കുമ്പോള്‍ മരുമകനായ താനും പിന്നിലേക്ക് നില്‍ക്കാന്‍ പാടില്ലല്ലോ, അതുകൊണ്ട് എന്റെ വകയും മഷൂറയ്ക്ക് സ്വര്‍ണമുണ്ടെന്നാണ് ബഷീര്‍ പറയുന്നത്.

  പപ്പ ഇരുപത്തിയഞ്ച് പവന്‍ സ്വര്‍ണം കൊടുക്കുമ്പോള്‍ ബഷീര്‍ പത്ത് പവനാണ് ഇടുന്നത്. അങ്ങനെ മുപ്പത്തിയഞ്ച് പവനോളം സ്വര്‍ണമായിരിക്കും മഷൂറ അണിയാന്‍ പോവുന്നത്.

  മാംഗ്ലൂര്‍ ഭാഗത്ത് ഗര്‍ഭിണികള്‍ക്കായി നടത്തുന്ന അപ്പത്ത് മംഗല എന്ന ചടങ്ങിലാവും സ്വര്‍ണവും പട്ടുസാരിയുമൊക്കെ ഉടുത്ത് മഷൂറ എത്തുക. അതിന്റെ ഭാഗമായി ഷോപ്പിങ്ങിന് പോവുകയും സാരികള്‍ വാങ്ങുകയുമൊക്കെ ചെയ്യുന്ന വീഡിയോ മുന്‍പ് യൂട്യൂബിലൂടെ പുറത്ത് വന്നിരുന്നു.

  ശരിക്കും മഷൂറ ഒരു ഭാഗ്യവതിയാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. ബഷീറിന്റെ ഭാര്യയായി വന്നതിന് ശേഷം പ്രശസ്തിയും പണവുമൊക്കെയാണ് മഷൂറയ്ക്ക് ലഭിച്ചത്.

  എന്നാല്‍ സുഹാനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഒന്നുമില്ലാതിരുന്ന കാലത്ത്, കടല വിറ്റ് നടന്നിരുന്ന ബഷീറിന്റെ ജീവിതത്തിലേക്ക് വന്ന് ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സുഹാനയാണ്. സന്തോഷത്തില്‍ മാത്രമല്ല ദുരിതകാലത്തും സുഹാന നിന്നതിനെയാണ് പലരും പ്രശംസിക്കുന്നത്.

  എന്തായാലും ഇങ്ങനൊരു വീഡിയോ പ്രതീക്ഷിച്ചില്ലെന്നും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കട്ടേ എന്നുമൊക്കെയാണ് താരങ്ങള്‍ക്ക് ലഭിക്കുന്ന ആശംസകള്‍. ഈ സ്‌നേഹവും ഐക്യവും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ശ്രമിക്കണമെന്നടക്കം നിരവധി കമന്റുകളാണ് വരുന്നത്.

  English summary
  Basheer Bashi's Big Surprise Gift To Wife Mashura For Her Maternity Function Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X