Don't Miss!
- Technology
149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ
- News
ബിഹാറിൽ 18 മന്ത്രിസ്ഥാനത്തിനായി ആർജെഡി; ജെഡിയുവിന് 14, വഴങ്ങുമോ നിതീഷ്? ചർച്ച ഇങ്ങനെ
- Lifestyle
ഈ അഞ്ച് ആസനങ്ങള്‍ കൊളസ്ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്
- Sports
IND vs ZIM: ക്യാപ്റ്റനെങ്കില്‍ രാഹുല്‍ 'മാന്‍ഡ്രേക്ക്', സിംബാബ്വെ ഇന്ത്യയെ അട്ടിമറിക്കും!
- Finance
പാദഫലം ഒത്തില്ല! ഈ 2 ഓഹരികള്‍ക്ക് സെല്‍ റേറ്റിങ്; 22% വില ഇടിയാം; ജാഗ്രതൈ
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
'രാത്രിയിൽ ശ്വാസം കിട്ടാതെ അവൻ വിഷമിക്കാറുണ്ട്, സർജറി അത്യാവശ്യമാണ്'; മകനെ കുറിച്ച് ബഷീർ ബഷി!
സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ഇന്ന് ബഷീർ ബഷിക്കും കുടുംബത്തിനും സ്വന്തമായി യുട്യൂബ് ചാനലും ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ബഷീറും കുടുംബവും വീഡിയോ വഴി ആരാധകരെ അറിയിക്കാറുമുണ്ട്. മോഡലിങിലൂടെയാണ് ബഷീർ ലൈം ലൈറ്റിലേക്ക് എത്തിയത്. ബഷീറിന്റെ രണ്ട് ഭാര്യമാരും മക്കളും എല്ലാം വ്ലോഗേഴ്സാണ്.
പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ബഷീർ ബഷിയും കുടുംബവും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങൾ ആണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണ് സോഷ്യൽ മീഡിയ വഴി ഫാൻസിനെ കൂട്ടുന്നത്. ബഷീർ ബഷി ബിഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

എന്നാൽ പിന്നീട് വിമർശകരെ തന്നെ ബഷീർ തന്റെ പ്രവൃത്തികളിലൂടെയും വീഡിയോകളിലൂടെയും ആരാധകരാക്കി മാറ്റി. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. മോഡലാകുന്നതിന് മുമ്പ് കപ്പലണ്ടി കച്ചവടമായിരുന്നു ബഷീറിന്. അപ്പോഴാണ് സുഹാനയെ പ്രണയിച്ചതും. സുഹാനയെ വിവാഹം ചെയ്ത ശേഷം കപ്പലണ്ടി കച്ചവടത്തിൽ നിന്നും മാറി വസ്ത്ര വ്യാപാരത്തിലേക്ക് കടക്കുകയായിരുന്നു. ബിഗ് ബോസിന് ശേഷം സൂര്യ ടിവിയിലെ സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. ഷോയിൽ സുഹാനയും ഇടക്ക് ഭാഗമായിരുന്നു. ഇപ്പോൾ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ച് ബഷീർ ബഷി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇളയ മകൻ മുഹമ്മദ് സൈഗം ബഷീറിനെ വരും ദിവസങ്ങളിൽ തന്നെ ഒരു സർജറിക്ക് വിധേയനാക്കാൻ പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ബഷീർ ബഷി പറയുന്നത്.

'സൈഗുവിന് ഉറങ്ങുമ്പോൾ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസിൽ ആണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോൾ അവന് അഞ്ച് വയസുണ്ട്. അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്. സൈഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ്. വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും. പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാൽ പറയാൻ പറ്റില്ലല്ലോ... അതുകൊണ്ടാണ് സർജറി എന്ന തീരുമാനത്തിലേക്ക് എത്തിയത്.'

'അവൻ പലപ്പോഴും രാത്രികളിൽ ഉറങ്ങാൻ കഴിയാതെ കരയുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ എക്സറേ, രക്ത പരിശോധന മുതലായവ നിർദേശിച്ചിരുന്നു. എല്ലാം ചെയ്തു. പിന്നെ അവൻ ചെറിയ കുട്ടിയായതിനാൽ ഡോക്ടർമാർ വിശദമായി പരിശോധിച്ച അവൻ സർജറിക്ക് ഫിറ്റാണോ എന്നതെല്ലാം പരിശോധിച്ച ശേഷം അറിയിക്കും. അതിന് ശേഷമെ പറയാൻ സാധിക്കൂ. മക്കളുടെ കാര്യമായതിനാൽ പലതവണ ആലോചിക്കണമെല്ലോ... രാവിലെ പോയി സർജറി ചെയ്ത് വൈകിട്ട് തിരികെ വരാൻ സാധിക്കും. എന്നിരുന്നാലും കേട്ടപ്പോൾ മുതൽ ഉള്ളിൽ ഒരു ഭയമുണ്ട്. നിങ്ങൾ എല്ലാവരും അവന് വേണ്ടി പ്രാർഥിക്കണം' ബഷീർ ബഷിയും കുടുംബവും പറയുന്നു.