ഗര്‍ഭിണിയാണോയെന്ന് ആരാധകര്‍, സൈഗു ബേബിയെ കൊഞ്ചിച്ച് മതിയായില്ലെന്ന് മഷൂറയുടെ മറുപടി

ബഷീര്‍ ബഷി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ യൂട്യൂബ് ചാനലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം മഷൂറ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു മഷൂറയുടെ പിറന്നാള്‍ ആഘോഷിച്ചത്. സര്‍പ്രൈസൊരുക്കാനായി സുഹാനയും ബഷീറിന്റെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായും മഷൂറ എത്തിയിരുന്നു.

കാസര്‍കോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയുടെ പ്രധാന പ്രത്യേകത. സൂര്യ ജോഡിയില്‍ ബഷീര്‍ ബഷിക്കൊപ്പം മഷൂറയും മത്സരിച്ചിരുന്നു. മഷൂറ പറയുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ആളെ വേണമെന്നായിരുന്നു അവതാരകരും പറഞ്ഞത്. ഡാന്‍സിനോട് താല്‍പര്യമുണ്ടെന്നും അങ്ങനെയാണ് ബഷീറിനോട് ഷോയെക്കുറിച്ച് പറഞ്ഞതെന്നും മഷൂറ പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ നിമിഷമാണ് ജീവിതത്തില്‍ ഏറ്റവും മറക്കാനാവാത്തതെന്ന് മഷൂറ പറയുന്നു. ആരാധകരായിരുന്നു ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷം ഏതാണെന്ന് ചോദിച്ചത്. ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്ന് കൂടിയായിരുന്നു വിവാഹം. മോശപ്പെട്ട നിമിഷങ്ങളൊന്നും ജീവിതത്തിലുണ്ടായിട്ടില്ലെന്നുമായിരുന്നു മഷൂറ പറഞ്ഞത്.

Basheer Bashi

മഷൂറ ഗര്‍ഭിണിയാണോയെന്നുള്ള ചോദ്യങ്ങളും ചിലര്‍ ചോദിച്ചിരുന്നു. സൈഗു ബേബി തീരെ കുഞ്ഞാണെന്നും അവനെ കൊഞ്ചിച്ച് മതിവരട്ടെയെന്നുമുള്ള മറുപടിയായിരുന്നു മഷൂറ നല്‍കിയത്. മഷൂറയുടെ മറുപടികളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഷൂറയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം ബഷീര്‍ ബഷി നേരത്തെ പറഞ്ഞിരുന്നു.

സുഹാനയോടായിരുന്നു മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും ബഷീര്‍ ബഷിയുടെ തീരുമാനത്തെ സുഹാന പിന്തുണയ്ക്കുകയായിരുന്നു പിന്നീട്. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹിതയായത്. രണ്ടുഭാര്യമാര്‍ക്കുമൊപ്പവുമായി സന്തുഷ്ട കുടുംബ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും ഇത് കണ്ട് ആരും അനുകരിക്കരുതെന്നും എല്ലാവര്‍ക്കും ഇങ്ങനെയാവണമെന്നില്ലെന്നും ബഷീര്‍ ബഷി പറഞ്ഞിരുന്നു.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

ബിഗ് ബോസില്‍ വെച്ചായിരുന്നു ബഷീര്‍ ബഷി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. മഷൂറ വന്നതിന് ശേഷം സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X