പ്രസവത്തിന് ശേഷമുള്ള ജീവിതം ഇങ്ങനെയാണ്; കുഞ്ഞിനെ കൈയ്യിലെടുത്ത് വീട്ടിലെ വിശേഷങ്ങളുമായി മഷൂറ
വീട്ടിലേക്ക് എത്തിയ കുഞ്ഞതിഥിയുടെ വിശേഷങ്ങളാണ് ബഷീര്‍ ബഷിയും കുടുംബവും ഇതുവരെ പങ്കുവെച്ചിരുന്നത്. ഫെബ്രുവരി ഇരുപത്തിനാലിനാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. യൂട്യൂബ് ചാനലിലൂടെ ഗര്‍ഭിണിയായത് മുതല്‍ ഓരോ കാര്യങ്ങളും മഷൂറ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ലേബര്‍ റൂമിനകത്ത് നിന്നുള്ളതടക്കം കുഞ്ഞ് ജനിച്ച് ആദ്യ മിനുറ്റുകളിലെ കാര്യങ്ങളൊക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് പുതിയ വീഡിയോയിലൂടെ കാണിക്കുന്നത്. ആദ്യം മകന്റെ പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അത് വിചാരിച്ചതിനെക്കാളും ഹിറ്റായെന്ന് പറഞ്ഞാണ് പുതിയ വ്ളോഗുമായി മഷൂറ എത്തിയിരിക്കുന്നത്. സിസേറിയന്‍ കഴിഞ്ഞത് കൊണ്ട് വിശ്രമിക്കണമെന്ന് എല്ലാവരും തന്നോട് പറയുന്നുണ്ട്. എന്നാല്‍ ഇരുപത്തിനാല് മണിക്കൂറും കട്ടിലില്‍ കിടന്ന് വിശ്രമിക്കാനൊന്നും തനിക്ക് സാധിക്കില്ലെന്നാണ് മഷൂറ പറയുന്നത്. എന്റെ ശീലം അങ്ങനെ അല്ലാത്തത് കൊണ്ട് അത് മാത്രം നടക്കില്ല. പിന്നെ പതിയെ ജോലിയൊക്കെ ചെയ്ത് തുടങ്ങണം.
അത് നമ്മുക്ക് മറ്റുള്ളവര്‍ തരുന്ന വിശ്വാസത്തിന്റെ ഭാഗമാണെന്ന് മഷൂറ സൂചിപ്പിക്കുന്നു. മാത്രമല്ല കുഞ്ഞും ഇപ്പോള്‍ അതിന് അനുസരിച്ച് സഹകരിക്കുന്നുണ്ടെന്നും താരം പറയുന്നു. മാത്രമല്ല കുഞ്ഞ് ഉറങ്ങുകയാണെന്ന് കരുതി പാല് പോലും കൊടുക്കാതെ ഉറങ്ങട്ടെ എന്ന് ചിന്തിക്കരുത്. ഇടവേളകളില്‍ പാല് കൊടുക്കണമെന്നും മുതിര്‍ന്നവര്‍ പറയുന്നത് മാത്രം കേട്ടിരിക്കരുതെന്നുമൊക്കെ തന്റെ അനുഭവത്തില്‍ നിന്നും മഷൂറ പറയുന്നുണ്ട്.

ഇത്തവണ ബഷീറിന്റെ മറ്റൊരു മകനായ സൈഗുവാണ് വീഡിയോയില്‍ താരമായത്. പഠിക്കാന്‍ മടി കാണിച്ച് മഷൂറയുടെ മുറിയിലെത്തിയ സൈഗുവിനെയാണ് കാണിച്ചത്. ബുക്കില്‍ എഴുതുകയും പഠിക്കാന്‍ മടി കാണിക്കുന്ന സൈഗുവിനെ കൊണ്ട് മടുത്ത അവസ്ഥയിലാണ് താനെന്ന് സുഹാനയും പറയുന്നു.
നാലഞ്ച് ദിവസം ആശുപത്രിയില്‍ പോയി നിന്നതിന് ശേഷം തനിക്കുണ്ടായ ബുദ്ധിമുട്ട് സൈഗുവിനെ പഠിപ്പിക്കുന്നതാണെന്ന് സുഹാന പറഞ്ഞു. എന്തായാലും കുടുംബത്തെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ആരാധകരും എത്തുന്നത്. ഇത്തവണ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയതിനാല്‍ ബഷീര്‍ വീട്ടില്‍ ഇല്ലായിരുന്നു. അതിന്റെതായ എല്ലാ കുറവുകളും വീഡിയോയ്ക്ക് ഉണ്ടെന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്.
ഒരു ഭാര്യയും അതില്‍ രണ്ട് മക്കളും ഉള്ളപ്പോഴാണ് ബഷീര്‍ ബഷി രണ്ടാമതും വിവാഹിതനാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മഷൂറയെ കണ്ടുമുട്ടുന്നതും അടുപ്പത്തിലാവുന്നതും. പിന്നീട് വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് ഇരുവരും വിവാഹിതരാവുന്നത്. നിലവില്‍ രണ്ട് ഭാര്യമാരും ഒരു വീട്ടില്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.

ഇതിനിടയിലാണ് മഷൂറ ഗര്‍ഭിണിയാവുന്നത്. വിവാഹം കഴിഞ്ഞിട്ട് കുറച്ച് കാലമായെങ്കിലും ഒരു കുഞ്ഞിന് വേണ്ടി നോക്കിയപ്പോള്‍ ഉണ്ടാവാതെ ടെന്‍ഷനിലായെന്ന് അടുത്തിടെ മഷൂറ പറഞ്ഞിരുന്നു. ആദ്യം ടെന്‍ഷനായെങ്കിലും വൈകാതെ കണ്മണി വരുന്നുണ്ടെന്ന വിവരം അറിഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് മഷൂറയും കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരികയാണെന്ന് ബഷീറും അറിയിച്ചത്.
മാര്‍ച്ചില്‍ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബഷീറും മഷൂറയും. ഇത്തവണത്തെ വാര്‍ഷികത്തിന് പുതിയൊരു അതിഥി കൂടെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ വ്‌ളോഗില്‍ ഇക്കാര്യവും മഷൂറ സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും എബ്രാന്‍ എന്ന് പേരിട്ടിരിക്കുന്ന താരപുത്രന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ജനിച്ച് ആദ്യ മണിക്കൂറില്‍ തന്നെ താരപുത്രന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തിരുന്നു. യൂട്യൂബ് ചാനലും തുടങ്ങി. കഴിഞ്ഞ ദിവസം ചാനലിലൂടെ ആദ്യ വീഡിയോയും താരങ്ങള്‍ പങ്കുവെച്ചു. ഇതിനെല്ലാം വലിയ സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications











