ഇതൊക്കെ കണ്ടാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല; നിറവയറില്‍ മഷൂറയുടെ ബേബി ഷവര്‍, ചടങ്ങില്‍ തിളങ്ങി സുഹാനയും

യൂട്യൂബ് ചാനലില്‍ സജീവമായ ബഷീര്‍ ബഷിയും കുടുംബവും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി കഴിഞ്ഞു. മുന്‍പ് വിമര്‍ശനങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ സ്‌നേഹാശംകളാണ് കുടുംബത്തിന് ലഭിക്കുന്നത്. ഏറ്റവും പുതിയതായി ഗര്‍ഭിണിയായ മഷൂറയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ നടന്നതിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്.

മഷൂറയുടെ നാട്ടിലെ രീതി അനുസരിച്ച് അപ്പത്ത മംഗല എന്നൊരു ചടങ്ങാണ് താരകുടുംബം സംഘടിപ്പിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് വിപുലമായ ചടങ്ങ് നടത്തിയത്. ഇതില്‍ നിന്നുള്ള വീഡിയോ പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചതോടെ ആരാധകരും അത്ഭുതപ്പെട്ടെന്ന് പറയാം.

പച്ചനിറമുള്ള പട്ട്‌സാരി ഉടുത്ത് മുപ്പത്തിയഞ്ച് പവനോളം സ്വര്‍ണവും മഷൂറ അണിഞ്ഞിരുന്നു

പച്ചനിറമുള്ള പട്ട്‌സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് മഷൂറ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. മുപ്പത്തിയഞ്ച് പവനോളം സ്വര്‍ണവും മഷൂറ അണിഞ്ഞിരുന്നു. ഈ ചടങ്ങിന് വേണ്ടി പ്രത്യേകം എടുത്ത സ്വര്‍ണാഭരണങ്ങളാണിത്. അതേ സമയം നാട്ടുകാരും വീട്ടുകാരുമൊക്കെ ചേര്‍ന്ന് ശ്വാസം വിടാന്‍ പോലും സ്ഥലമില്ലാതെ ആളുകള്‍ തിങ്ങി നിറഞ്ഞൊരു ചടങ്ങായി ഇത് മാറുകയും ചെയ്തു. തന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമെന്ന് മഷൂറ നേരത്തെ പറഞ്ഞിരുന്നു.

വേദിയിലെ ചടങ്ങുകളില്‍ ബഷീറും ആദ്യ ഭാര്യ സുഹാനയും നേതൃത്വം നല്‍കി.

വേദിയിലെ ചടങ്ങുകളില്‍ ബഷീറും ആദ്യ ഭാര്യ സുഹാനയും നേതൃത്വം നല്‍കി. ബഷീറിന്റെ ഇരുവശത്തുമായിട്ടാണ് ഭാര്യമാര്‍ നിന്നത്. ശേഷം വരുന്നവരെല്ലാം ഫോട്ടോ എടുക്കുകയും മൂവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്തിരുന്നു. കേക്ക് മുറിച്ചും മധുരം കൈമാറിയും വിപുലമായി തന്നെ ചടങ്ങ് നടത്തി. അതേ സമയം ഇത്രയും സന്തുഷ്ടമായ കുടുംബത്തെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും.

ചടങ്ങുകളിൽ സുഹാനയെ ചേര്‍ത്ത് പിടിച്ചതിന് വലിയ കൈയ്യടിയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്

ചടങ്ങുകളിൽ സുഹാനയെ ചേര്‍ത്ത് പിടിച്ചതിന് വലിയ കൈയ്യടിയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. എന്നും അങ്ങനെ വേണമെന്നും പിന്നിലേക്ക് മാറ്റി നിര്‍ത്തേണ്ട ആളല്ലെന്നുമൊക്കെ ചിലര്‍ കമന്റിലൂടെ പറയുന്നു. അക്കാര്യത്തില്‍ മഷൂറയുടെ പിതാവിനെ എടുത്ത് പറയേണ്ടതാണ്. സ്വന്തമായിട്ടുള്ള രണ്ട് പെണ്‍മക്കളുടെ സ്ഥാനത്താണ് സുഹാനയെ മഷൂറയുടെ പപ്പ കാണുന്നത്. അത് ഫോട്ടോ എടുക്കുമ്പോഴാണെങ്കില്‍ തന്നെ അങ്ങനെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ശരിക്കും മഷൂറ ഒത്തിരി ഭാഗ്യവതിയാണ്

ശരിക്കും മഷൂറ ഒത്തിരി ഭാഗ്യവതിയാണ്. ഇപ്പോള്‍ ബഷീര്‍ ബഷിയുടെ ഫാമിലിയോടൊപ്പം ചേര്‍ന്നെങ്കിലും അതിലും വലിയൊരു കുടുംബത്തെ സ്വന്തമാക്കാന്‍ സാധിച്ചല്ലോ. എല്ലാരും ആഗ്രഹിക്കുന്നത് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമായി ഇരിക്കണമെന്നണ്. നിങ്ങളുടെ ജീവിതത്തില്‍ അത് ദൈവം അറിഞ്ഞു തന്നു. ഇനിയും അത് അങ്ങനെ തന്നെ ഉണ്ടാകട്ടെ. എപ്പോഴും ഈ സന്തോഷം നിലനില്‍ക്കട്ടെ.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരകുടുംബത്തിന് ലഭിക്കുന്നത്.

ഭാര്യയുള്ളപ്പോൾ രണ്ടാമതും വിവാഹം കഴിച്ചതിന് ബഷീറിന് വലിയ വിമര്‍ശനമാണ് ലഭിച്ചത്

ഒരു ഭാര്യയും അതിലൊരു കുട്ടിയും നിലനില്‍ക്കെ രണ്ടാമതും വിവാഹം കഴിച്ചതിന് ബഷീറിന് വലിയ വിമര്‍ശനമാണ് ലഭിച്ചത്. സുഹാനയുടെ കുടുംബം തകര്‍ക്കാന്‍ വന്ന ദുഷ്ടത്തിയായി പലരും മഷൂറയെ കാണുകയും ചെയ്തു. എന്നാല്‍ മഷൂറ കൂടി വന്നതോടെയാണ് ആ കുടുംബം പൂര്‍ണമായും മനോഹരമായത്. ഇനി വരാന്‍ പോകുന്ന കുഞ്ഞുവാവയും കുടുംബത്തിന്റെ ഐശ്വര്യമാകട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X