സുഹാന കരഞ്ഞപ്പോള്‍ ഞങ്ങളും കരഞ്ഞ് പോയി; നിങ്ങളെ പോലൊരു ഭാര്യയെ കിട്ടിയ ബഷീര്‍ ഭാഗ്യവാനെന്ന് ആരാധകര്‍

കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും കുടുംബവും. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബഷീര്‍ ബഷിയ്ക്കും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്. ഇത്തവണ ഒരു പെണ്‍കുഞ്ഞായിരിക്കും ജനിക്കാന്‍ പോവുന്നതെന്ന് എല്ലാവരും കരുതിയെങ്കിലും ആണ്‍കുഞ്ഞാണ് ജനിച്ചത്.

ജനിച്ച ഉടനെ തന്നെ മകനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് ബഷീര്‍ എത്തിയത്. അവിടെയും ആദ്യഭാര്യ സുഹാനയുടെ പ്രതികരണമാണ് ആരാധകരെ പോലും ഞെട്ടിച്ചത്. ഇപ്പോഴിതാ മഷൂറയുടെ പ്രസവത്തിന് മുന്‍പുള്ള വീഡിയോയുമായിട്ടാണ് സുഹാന എത്തിയിരിക്കുന്നത്.

ബഷീറിന്റെ രണ്ടാം വിവാഹത്തില്‍ ഒരു കുഞ്ഞ് കൂടി വരുന്നതോടെ സുഹാന അവഗണിക്കപ്പെട്ടേക്കുമെന്നാണ് പലരും ചിന്തിച്ചിരുന്നത്. എന്നാല്‍ എല്ലാ കാര്യത്തിനും മുന്നില്‍ നിന്ന് കൊണ്ട് സുഹാനയാണ് വീഡിയോയില്‍ നിറഞ്ഞ് നിന്നത്. മഷൂറയുടെ കുഞ്ഞിനെ കൈയ്യിലേറ്റ് വാങ്ങിയ സമയത്ത് ഏറ്റവുമധികം വികാരഭരിതയായതും സുഹാനയായിരുന്നു. ഇതേപ്പറ്റിയാണ് ആരാധകര്‍ക്കും പറയാനുള്ളത്.

 basheer-suhana

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ചതിന് ശേഷമുള്ള വിശേഷങ്ങളെന്ന് പറഞ്ഞാണ് സുഹാന തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്. 'ബഷിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നെ ബഷി ഇവിടെ കൊണ്ട് വിട്ടു എന്നും പറഞ്ഞാണ് സുഹാന എത്തിയത്. ബഷീറിന്റെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയതിനെ പറ്റിയാണ് സുഹാന പറയുന്നത്.

അവിടെയുള്ള ആരെയും അറിയിക്കാതെ അപ്രതീക്ഷിതമായിട്ടാണ് സുഹാന ആ വീട്ടിലേക്ക് കയറി ചെല്ലുന്നത്. ആശുപത്രിയില്‍ നിന്നുള്ള വിശേഷങ്ങള്‍ ബഷീര്‍ നല്‍കുന്നതിനാല്‍ വീട്ടിലെത്തിയതിനെ പറ്റി താന്‍ സംസാരിക്കാമെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. കുഞ്ഞുവാവ വരുന്നത് പ്രമാണിച്ച് മൂത്തമക്കള്‍ മൂന്ന് ദിവസമായി സ്‌കൂളില്‍ പോയിട്ടെന്നും ടീച്ചര്‍മാര്‍ ഈ വീഡിയോ കണ്ടാല്‍ എല്ലാം മനസിലാക്കുമെന്നുമെന്നും താരം പറയുന്നുണ്ട്.

ഏറെ കാത്തിരിപ്പിനൊടുവില്‍ നാളെ കുഞ്ഞുവാവ എത്തിയേക്കുമെന്നൊക്കെ പറയുന്ന സുഹാനയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രസവത്തിന് ശേഷമുള്ള വീഡിയോസൊക്കെ വന്നതിന് ശേഷമാവും ഇത് വരികയെന്ന് സുഹാന പറഞ്ഞിരുന്നു. എന്നിരുന്നാലും ബഷീറിനും മഷൂറയ്ക്കും കിട്ടാറുള്ളത് പോലെയുള്ള ജനപിന്തുണ സുഹാനയ്ക്കും ലഭിച്ചിരിക്കുകയാണ്.

 mashu-baby

സോനൂ... ഈ ലോകത്ത് മഹത്വമുള്ള വ്യക്തികളില്‍ ഒരാളാണ് നിങ്ങള്‍. ലോകം മുഴുവന്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. പ്രണയത്തിനും കെയറിനും വേണ്ടി ത്യാഗം സഹിച്ചതിന്റെ ഉത്തമ ഉദ്ദാഹരണമാണ് നിങ്ങളെന്നാണ് ഒരു ആരാധിക സുഹാനയോട് പറയുന്നത്. ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കണ്ട് സുഹാന കരഞ്ഞപ്പോള്‍ അറിയാതെ കൂടെ കരഞ്ഞ് പോയി.

ഇനി മുടങ്ങാതെ സുഹാനത്തിയും വീഡിയോസ് ഇടണം. നിങ്ങളെ അത്രയും ഇഷ്ടമുള്ളത് കൊണ്ട് പറയുന്നതാണ്. വീഡിയോ ഇട്ടാലെ ഒരു മില്യണൊക്കെ എത്താന്‍ സാധിക്കുകയുള്ളു. പിന്നെ അജിതാന്റിയുടെ വീട്ടിലേക്ക് സുഹാന വരുന്നത് സ്വന്തം വീട്ടില്‍ വരുന്നത് പോലെയാണ്. എന്തോ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിയത് പോലെ.

ഇനിയും ഇതുപോലെ സന്തുഷ്ടയായി ജീവിക്കാന്‍ സാധിക്കട്ടെ.. എന്തായാലും ബഷീറിന്റെ കുടുംബം സൂപ്പറാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്നത് തന്നെ ഒരു സന്തോഷമാണ്... എന്നിങ്ങനെ നിരവധി കമന്റുകളാണ് സുഹാനയുടെ വീഡിയോയുടെ താഴെ വരുന്നത്.

പതിമൂന്ന് വര്‍ഷം മുന്‍പാണ് ബഷീര്‍ ബഷിയും സുഹാനയും പ്രണയിച്ച് വിവാഹിതരാവുന്നത്. ഇരുവരും ഒരുമിച്ച് ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്ന സമയത്താണ് ഇഷ്ടത്തിലാവുന്നത്. പിന്നീട് വിവാഹം കഴിച്ച് കുടുംബമായി. ഇടയ്ക്ക് മഷൂറ കൂടി ബഷീറിന്റെ ജീവിതത്തിലേക്ക് വരികയായിരുന്നു. ഇപ്പോള്‍ എല്ലാവരും ഒരു കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. അതിനിടയിലേക്കാണ് പുതിയൊരു അതിഥി കൂടി വന്നെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X