ജനിച്ച ഉടനെ വരുമാനവുമായി; ബഷീറിന്റെ മകന്റെ ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും റെക്കോര്‍ഡ് ഫോളോവേഴ്‌സ്
താരങ്ങളെ പോലെ അവരുടെ മക്കളും സോഷ്യല്‍ മീഡിയയിലൂടെ വലിയ പിന്തുണ നേടി എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ജനിക്കുമ്പോള്‍ തന്നെ പല താരപുത്രന്മാരും വൈറലാവാറുണ്ട്. ഏറ്റവും പുതിയതായി ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുഞ്ഞിന്റെ ജനനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായി മാറിയിരിക്കുന്നത്.
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്. മകന്റെ വരവ് സോഷ്യല്‍ മീഡിയയിലൂടെ താരം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. പിന്നാലെ സമൂഹമാധ്യമങ്ങളിലെ മകന്റെ അക്കൗണ്ടും ബഷീര്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു ദിവസം കൊണ്ട് താരപുത്രന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

യൂട്യൂബില്‍ സജീവ സാന്നിധ്യമായിട്ടുള്ള കുടുംബമാണ് ബഷീറിന്റേത്. രണ്ട് ഭാര്യമാര്‍ക്കും സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ക്കുമെല്ലാം ചാനലുണ്ട്. പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒരാളെ മാത്രമായി ഫോളോ ചെയ്യുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലെ ജനിച്ച കുഞ്ഞിനും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനെ ചിലര്‍ കളിയാക്കിയെങ്കിലും ഒരു ദിവസം കഴിയുമ്പോള്‍ കുഞ്ഞിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്നാണ് മകന് ബഷീര്‍ പേര് നല്‍കിയിരിക്കുന്നത്. എബ്രു എന്ന് വിളിക്കുകയും ചെയ്യും. മകന്റെ വരവ് പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ ഇതേ പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും യൂട്യുബ് ചാനലുമൊക്കെ ബഷീര്‍ തുടങ്ങിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 32.26K ഫോളോവേഴ്‌സാണ് എബ്രാന് ലഭിച്ചിരിക്കുന്നത്. യൂട്യൂബിലേക്ക് വരികയാണെങ്കില്‍ 9K സബ്‌സ്‌ക്രൈബേഴ്‌സും ആയിരിക്കുകയാണ്. ജനിച്ചതിന് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചെറിയ ഒന്ന് രണ്ട് വീഡിയോസ് മാത്രമേ ഇതിലൂടെ പങ്കുവെച്ചിട്ടുള്ളു.

എങ്കിലും ആദ്യ ദിവസങ്ങളില്‍ തന്നെ റെക്കോര്‍ഡിലേക്കാണ് താരപുത്രന്‍ പോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. വൈകാതെ കുഞ്ഞിനും സ്വന്തമായി ഒരു വരുമാനം ഉണ്ടാവുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. താനില്ലെങ്കിലും കുടുംബത്തിലെ എല്ലാവര്‍ക്കും അത്യാവശ്യം വരുമാനം നേടാന്‍ യൂട്യൂബ് അടക്കമുള്ള ചാനലുകൡലൂടെ സാധിക്കാറുണ്ടെന്ന് ബഷീര്‍ പറഞ്ഞിരുന്നു. ഓരോരുത്തരും അവരവരുടെ ആവശ്യത്തിനായി ഇങ്ങനെ പണം സ്വന്തമാക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നിറയെ ബഷീറിന് കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ്. ഇതിന് താഴെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുള്ള കമന്റുകളുമാണ് വരുന്നതെങ്കിലും വലിയ പിന്തുണയാണ് താരകുടുംബത്തിന് ലഭിച്ചിരിക്കുന്നത്.
മഷൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുള്ള വീഡിയോസ് യൂട്യൂബ് ചാനലിലൂടെ ബഷീര്‍ പങ്കുവെച്ചിരുന്നു. ലേബര്‍ റൂമില്‍ നിന്നും സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമങ്ങളെന്താണെന്നും അതിനെ മറികടക്കുന്നതിനെ പറ്റിയുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണിച്ചിരുന്നു.

ഇതെല്ലാം അഭിനന്ദനങ്ങളാണ് താരത്തിന് നേടി കൊടുത്തത്. പലരും മറച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ഓരോന്നും അത്രയും തെളിമയോട് കൂടി പുറംലോകത്തെ കാണിച്ച ബഷീറിനും ഭാര്യമാര്‍ക്കും അഭിനന്ദനപെരുമഴയാണ്. അതുപോലെ ഭൂമിയിലേക്ക് പിറന്ന് വീണ താരപുത്രനും ആശംസാപ്രവാഹമാണ്.


Click it and Unblock the Notifications











