ജനിച്ച ഉടന്‍ കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിട്ടതിന്റെ കാരണം അറിയാം; ബഷീര്‍ ബഷിയോട് ആരാധകന്‍ പറയുന്നതിങ്ങനെ

ബിഗ് ബോസില്‍ വന്നത് മുതലാണ് നടനും മോഡലുമായ ബഷീര്‍ ബഷി ശ്രദ്ധേയനാവുന്നത്. ആ സമയത്ത് തന്നെ രണ്ട് തവണ വിവാഹിതനായ താരം രണ്ട് ഭാര്യമാരുടെയും കൂടെയാണ് ജീവിച്ചിരുന്നത്. പിന്നീട് രണ്ടാളും ഒരു വീട്ടിലേക്ക് മാറുകയും ചെയ്തു. ഇപ്പോള്‍ സെലിബ്രിറ്റി കപ്പിള്‍സായി തിളങ്ങി നില്‍ക്കുകയാണ്.

ഇതിനിടയിലാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിനെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്. ഒടുവില്‍ കാത്തിരുന്നത് പോലെ ബഷീറും രണ്ടാം ഭാര്യ മഷൂറയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ ജനനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ബഷീര്‍ തന്നെയാണ് ആരാധകരെ അറിയിച്ചതും.

 ജനിച്ച ഉടനെ കുഞ്ഞിന്റെ പേര് ചെവിയില്‍ വിളിച്ച ബഷീര്‍ പേരും ഫോട്ടോയും പുറത്ത് വിട്ടു

ജനിച്ച ഉടനെ കുഞ്ഞിന്റെ പേര് ചെവിയില്‍ വിളിച്ച ബഷീര്‍ പേരും ഫോട്ടോയും പുറത്ത് വിട്ടു. മാത്രമല്ല ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ കുഞ്ഞിനെ കൈമാറുന്ന നിമിഷമടക്കം ഓരോന്നും യൂട്യൂബ് ചാനലിലൂടെ ബഷീര്‍ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ഇത് വൈറലായി മാറിയതും. അതേ സമയം ഈ പ്രവൃത്തിയിലൂടെ ബഷീര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കുഞ്ഞിനെ താലോക്കുന്ന മഷൂറയുടെ ചിത്രത്തിന് താഴെയാണ് ഇത്തരത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബഷീറിന്റെ സുഹൃത്തുക്കൾ ആശംസയുമായി എത്തിയിരിക്കുകയാണ്

പാര്‍വതി കൃഷ്ണ, ഷിയാസ് കരീം, അര്‍ച്ചന സുശീലന്‍, ഡേവിഡ് ജോണ്‍, തുടങ്ങി ബഷീറിന്റെ സുഹൃത്തുക്കളും ബിഗ് ബോസ് താരങ്ങളും സെലിബ്രിറ്റികളുമായ നിരവധി പേരാണ് താരകുടുംബത്തിന് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. ഇതിന് പുറമേയാണ് ആരാധകരും പ്രശംസകളുമായി എത്തിയിരിക്കുന്നത്.

ആരും ഇങ്ങനെ ജനിച്ച ഉടനെ കുഞ്ഞിന്റെ ഫോട്ടോ കാണിച്ചിട്ടില്ല

'ആരും ഇങ്ങനെ ജനിച്ച ഉടനെ കുഞ്ഞിന്റെ ഫോട്ടോ കാണിച്ചിട്ടില്ല. ഒരു യൂട്യൂബര്‍ പോലും ഇങ്ങനെ കാണിച്ചിട്ടില്ല. പക്ഷേ ബഷീറിനറിയാം ഞങ്ങള്‍ സബ്‌സ്‌ക്രൈബേഴ്‌സ്് കാണാന്‍ കൊതിച്ചിരിക്കുകയാണെന്ന്. ബേബിയെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞങ്ങള്‍ വ്യൂവേഴ്‌സിനോട് നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹമുണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ബേബിയുടെ ചിത്രം പോസ്റ്റ് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. ലവ് യു സോ മച്ച് ബഷീര്‍ ബഷി ആന്‍ഡ് ഫാമിലി..', എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മാറിയിരിക്കുകയാണ് കുഞ്ഞ് എബ്രാന്‍

അതേ സമയം കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ബഷീറും മറ്റ് കുടുംബാംഗങ്ങളും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. മാത്രമല്ല ഈ പേരില്‍ യൂട്യൂബ് ചാനലും ഇന്‍സ്റ്റാഗ്രാം പേജുമൊക്കെ ആരംഭിച്ചു. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മാറിയിരിക്കുകയാണ് കുഞ്ഞ് എബ്രാന്‍.

രണ്ടാം ഭാര്യയ്ക്ക് കൂടി കുഞ്ഞ് ജനിക്കുന്നതോടെ കുടുംബത്തില്‍ താളപ്പിഴകള്‍ക്ക് സാധ്യതയുണ്ടാവും

മാത്രമല്ല പലരും മുന്‍വിധിയോടെയാണ് താരകുടുംബത്തിനെതിരെ ആരോപണങ്ങളുമായി വന്നിരുന്നത്. രണ്ടാം ഭാര്യയ്ക്ക് കൂടി കുഞ്ഞ് ജനിക്കുന്നതോടെ കുടുംബത്തില്‍ താളപ്പിഴകള്‍ക്ക് സാധ്യതയുണ്ടാവും, ആദ്യ ഭാര്യ സുഹാന ഒറ്റപ്പെട്ടതായി മാറിയേക്കാം എന്നിവയെല്ലാം സംഭവിച്ചേക്കാമെന്ന് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ഉമ്മയായി മാറിയിരിക്കുകയാണ് സുഹാന. കൈയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഉമ്മയുടെ മോനെ എന്ന് വിളിച്ചാണ് സുഹാന കുഞ്ഞിനെ താലോലിച്ചത്.

ബാക്കിയെല്ലാവരും സന്തോഷത്തിലായിരുന്നെങ്കില്‍ സുഹാന മാത്രമാണ് വിങ്ങിപ്പൊട്ടുന്ന അവസ്ഥയിലേക്ക് മാറിയത്. കാണാന്‍ ഏറെ കൊതിച്ചിരുന്ന കുഞ്ഞിനെ കണ്ടതിന്റെ സന്തോഷം കൊണ്ടായിരുന്നു സുഹാന കരഞ്ഞത്. ഇക്കാര്യം വീഡിയോയില്‍ വ്യക്തമായി പറയുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X