രണ്ട് ഭാര്യമാരുള്ളതിനാല്‍ പെണ്‍കോന്തനെന്ന് വിളിച്ചു! പലരും തെറ്റിദ്ധരിച്ചുവെന്നും ബഷീര്‍ ബഷി!
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് പല താരങ്ങളുടേയും ജീവിതം മാറി മറിഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണ് തങ്ങളെന്ന് പലരും വ്യക്തമാക്കിയതും ഈ പരിപാടിയിലൂടെയായിരുന്നു. പരിപാടിയിലെ താരങ്ങള്‍ക്കെല്ലാം ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. മോഡലിംഗിലും പരസ്യങ്ങളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവര്‍ മുതല്‍സിനിമ-സീരിയല്‍ താരങ്ങള്‍ വരെ ബിഗ് ബോസിനായി അണിനിരന്നിരുന്നു. താരങ്ങളുടെ പേജില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമൊക്കെ സജീവമായിരുന്നു. ബിഗ് ബോസിലെത്തിയതോടെ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം മാറ്റാന്‍ കഴിഞ്ഞതായി ബഷീര്‍ ബഷി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സഹമത്സരാര്‍ത്ഥികളുമായി തുടക്തത്തില്‍ അത്ര ചേര്‍ച്ചയിലല്ലായിരുന്നു ബഷീര്‍ ബഷി. അദ്ദേഹത്തെക്കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. ക്ഷമിക്കാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു താരം പൊട്ടിത്തെറിച്ചത്. അത്തരം രംഗങ്ങളെല്ലാം പ്രേക്ഷകര്‍ കണ്ടതുമാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതുവര്‍ഷത്തില്‍ ബിഗ് ബോസ് സീസണ്‍ 2 തുടങ്ങിയേക്കുമെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അടുത്ത സീസണിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ബഷീറിന്റെ നിര്‍ദേശം
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ടിക് ടോക്കിലുമൊക്കെയായി സജീവമായ താരങ്ങളുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ബിഗ് ബോസ് 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയായിരിക്കും ആ താരങ്ങള്‍ എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ടിക് ടോക് താരമായ ഫുക്രു തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. ഫുക്രുവെന്ന കൃഷ്ണജീവിന്റെ പേരാണ് ബഷീര്‍ ബഷി നിര്‍ദേശിച്ചിട്ടുള്ളത്.

എന്തും സഹിക്കാന്‍ തയ്യാറാവണം
ബിഗ് ബോസില്‍ ഫുക്രു എത്തിയാല്‍ നന്നായിരിക്കുമെന്നാണ് ബഷീര്‍ പറയുന്നത്. ഫുക്രു നല്ലൊരു രസികന്‍ മത്സരാര്‍ത്ഥിയായിരിക്കുമെന്നും താരം പറയുന്നു. ക്ഷമയുള്ളവരായിരിക്കുക എന്ന നിര്‍ദേശമാണ് തനിക്ക് നല്‍കാനുള്ളത്. എന്തും സഹിക്കാനുള്ള മനസ്സുണ്ടാവണം. ബിഗ് ബോസിലേക്കെത്തി പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടാനാവുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയാണ് ബിഗ് ബോസില്‍ നടക്കുന്നത്.

പെണ്‍കോന്തന്‍ ഇമേജ് മാറി
രണ്ട് വിവാഹം ചെയ്തതിനാല്‍ പെണ്‍കോന്തനെന്ന തരത്തിലുള്ള ഇമേജായിരുന്നു ചിലരൊക്കെ നല്‍കിയിരുന്നത്. എന്നാല്‍ ബിഗ് ബോസിലെത്തിയതോടെയാണ് ആ ഇമേജ് മാറിയത്. കുടുംബ പ്രേക്ഷകര്‍ക്കെല്ലാം ഇപ്പോള്‍ തന്നോട് സ്‌നേഹമാണ്. ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നായി മാറുകയായിരുന്നു ഇത്. സ്വപ്‌നം പോലെയായിരുന്നു ആ അനുഭവം.

സോഷ്യല്‍ മീഡിയയില്‍ സജീവം
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് ബഷീര്‍ ബഷി. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായി അദ്ദേഹം എത്താറുണ്ട്. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കിയും താരമെത്തിയിരുന്നു. സുഹാനയുടെ സമ്മതത്തോടെയാണ് മഷൂറയെ താന്‍ വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു. തന്നെക്കുറിച്ച് വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. കല്ലുമ്മക്കായ എന്ന വെബ് സീരീസുമായും ഇവരെത്തുന്നുണ്ട്. മഷൂറയുടെ യൂട്യൂബ് ചാനലിനും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications