'ആ​​ഗ്രഹിച്ച് ​ഗർഭിണിയാകുന്നതും പിന്നാലെ നഷ്ടപ്പെടുന്നതും വേദനയാണ്, എനിക്ക് ഒരു സഹോദരനെ നഷ്ടപ്പെട്ടിട്ടുണ്ട്'

By Desk

എപ്പോഴും എനർജെറ്റിക്കായി വ്ലോ​ഗുകളിൽ പ്രത്യക്ഷപ്പെടുന്നയാളാണ് മഷൂറ ബഷീർ. ഡള്ളായ ഒരു മൊമന്റ് പോലും മഷൂറയുടെ വ്ലോ​ഗുകളിൽ ഉണ്ടാവാറില്ല. എബ്രുവിന്റെ കളി ചിരി അടക്കം എല്ലാം നിറഞ്ഞ ഫുൾ പാക്കേജാണ് മഷൂറയുടെ വീഡിയോകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡയറ്റ് ചലഞ്ച് ചെയ്ത് വരികയാണ് മഷൂറ. ഇന്ന് അതിന്റെ നാലാം ദിവസമായിരുന്നു. മുപ്പത് ദിവസത്തെ ചലഞ്ചാണ് പ്രേക്ഷകരോട് മഷൂറ പ്രോമിസ് ചെയ്തിരിക്കുന്നത്. ആരോ​ഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണം മാത്രം കഴിക്കുക എന്നതാണ് ലക്ഷ്യം.

നാലാം ദിവസവും വിജയകരമായി ഡയറ്റ് ചെയ്യണം എന്ന് കരുതിയാണ് മഷൂറ വ്ലോ​ഗ് ആരംഭിച്ചത്. ഇൻട്രോ എടുക്കുകയും ചെയ്തു. പക്ഷെ വിദേശത്ത് നിന്നും പ്രിയപ്പെട്ട സുഹൃത്ത് വിളിച്ചതോടെ മറ്റെല്ലാം മഷൂറ വേണ്ടെന്ന് വെച്ചു. ഒരു ദുഖകരമായ വാർത്ത പങ്കുവെക്കാനാണ് സുഹൃത്ത് വിളിച്ചത്. കുഞ്ഞ് അബോർട്ടായിപ്പോയിയെന്ന് പറയാനാണ് സുഹൃത്ത് വിളിച്ചത്.

Mashura Basheer
Photo Credit: Mashura Basheer / Instagram

ഏറെക്കാലം കാത്തിരുന്ന് അമ്മയായ സ്ത്രീയാണ് മഷൂറ. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ വേദന മഷൂറയേയും തളർത്തി. രാവിലെ ഇൻട്രോ എടുത്തശേഷം പിന്നെ ഞാൻ വ്ലോ​ഗ് തുടർന്നില്ല. കാരണം ഞാൻ വളരെ വിഷമത്തിലായിരുന്നു. എന്റെ സുഹൃത്ത് വിളിച്ചിരുന്നു. അവൾക്കുണ്ടായ ഒരു പ്രശ്നമാണ് എന്നെ തളർത്തിയത്. കുറച്ച് അധികം ഞാൻ ഇമോഷണലായിപ്പോയി. അതുകൊണ്ട് തന്നെ വ്ലോ​ഗ് ചെയ്യാൻ ഒരു മൂഡും ഉണ്ടായിരുന്നില്ല. ഫു‍‍ഡ് പോലും കഴിച്ചില്ല.

അത്രത്തോളം മൂ‍ഡ് ഓഫായിരുന്നു. അവൾ എന്റെ അടുത്ത് പോലുമില്ല. മറ്റൊരു രാജ്യത്താണുള്ളത്. അവിടെ നിന്ന് എന്നെ വിളിച്ച് സങ്കടം പറയുമ്പോൾ എന്റെ ഹൃദ​യം തകർന്നുപോയി. ഞാനും അവൾക്കൊപ്പം കരഞ്ഞു.‍ എന്റെ സുഹൃത്ത് അവൾ ​ഗർഭിണിയായിരുന്നു. പക്ഷെ അബോർഷൻ സംഭവിച്ചു. ആ പെയിൻ എനിക്ക് ഫീൽ ചെയ്യാൻ പറ്റും.

കാരണം ഞാനും കുറേ വർഷം ​​ഗർഭിണിയാകാത്തതിന്റെ ബുദ്ധിമുട്ടും വിഷമവും അനുഭവിച്ചയാളാണ്. അവൾ വീണ്ടും ​ഗർഭിണിയാകുമെന്നും നല്ലൊരു കുഞ്ഞിന് ജന്മം നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഒരുപാട് പേർക്ക് ജീവിതത്തിൽ ഈ അനുഭവം ഉണ്ടായിട്ടുണ്ടാകുമല്ലേ. എന്റെ മമ്മയ്ക്ക് തന്നെ സംഭവിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്ന് മക്കളായിരുന്നു. ഞാനും എന്റെ സഹോദരനും മറ്റൊരു സഹോദരനും കൂടി എനിക്കുണ്ടായിരുന്നു.

എന്റെ അനിയനായിരുന്നു അവൻ. മമ്മ പ്രസവിച്ച് വൈകാതെ തന്നെ ആ കുഞ്ഞ് മരിച്ചു. ആശുപത്രിക്കാരുടെ പ്രശ്നമാണെന്നാണ് പറയുന്നത്. ഞാൻ ആ സമയത്ത് ചെറിയ കുട്ടിയായിരുന്നു. എൽകെജിയോ യുകെജിയിലോ മറ്റോ പഠിക്കുകയായിരുന്നു. മാലിക്ക് എന്നായിരുന്നു പേര്. കുറച്ച് പേർക്ക് ഇക്കാര്യം അറിയാം.

Mashura Basheer
Photo Credit: Mashura Basheer / Instagram

കുറേ ആ​​ഗ്രഹിച്ച് ​ഗർഭിണിയാകും. പിന്നാലെ അത് അബോർഷനാകും. പലരും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. പക്ഷെ വിഷമിക്കരുത്. ദൈവത്തിന് നിങ്ങളെ കുറിച്ച് നല്ലൊരു പ്ലാനുണ്ടാകും. ചിലപ്പോൾ ആ ബേബി ലോകത്തേക്ക് വരുന്നത് നിങ്ങൾക്ക് നല്ലതാവില്ല. അതുകൊണ്ടാകും ദൈവം തന്നെ അങ്ങനെ ചെയ്യുന്നത്. കൂടുതൽ ബെറ്ററായ ബേബിയെ തന്ന് പിന്നീട് അനു​ഗ്രഹിക്കും.

എന്റെ കാര്യം തന്നെ നോക്കൂ... കുറേ വർഷത്തെ കാത്തിരിപ്പിനുശേഷം നല്ലൊരു മുത്തുമണിയെയാണ് തന്നത്. അവൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. ഇത്തരം അവസ്ഥകളിൽ സ്ട്രോങ്ങായി ഇരിക്കുക. ലൈഫ് ഒരിക്കലും ഈസിയായിരിക്കില്ല. എന്റെ സുഹൃത്തിന്റെ കാര്യം കേട്ട് എനിക്ക് വല്ലാത്ത വിഷമമായി എന്നാണ് മഷൂറ പറഞ്ഞത്.

വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനുശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടാകാൻ വൈകിയപ്പോൾ പല തരത്തിലുള്ള കളിയാക്കലുകളും കുത്തുവാക്കുകളും സമൂഹത്തിൽ നിന്നും മഷൂറയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. രണ്ട് വർഷം മുമ്പാണ് ആദ്യത്തെ കൺമണി എബ്രാന് മഷൂറ ജന്മം നൽകിയത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X