ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ ഉണ്ടാകുന്ന കുഞ്ഞിനെ സ്വീകരിക്കുന്ന സുഹാന; വേര്‍തിരിവുകള്‍ വേണ്ടെന്ന് ആരാധകരും

ബഷീര്‍ ബഷിയും കുടുംബവും പുതിയൊരു അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസവും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരങ്ങള്‍ ആശുപത്രിയിലേക്ക് വന്നതിനെ പറ്റിയാണ് പുതിയ വീഡിയോയില്‍ പറയുന്നത്. വേദന കൂടുതലായി മഷൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നാലെ ആദ്യ ഭാര്യയായ സുഹാനയെയും ആശുപത്രിയിലേക്ക് കൊണ്ട് വന്നു. ലേബര്‍ റൂമിനകത്ത് ഒരാള്‍ക്ക് പ്രവേശിക്കാവുന്നത് കൊണ്ട് ബഷീറും സുഹാനയുമൊക്കെ മാറി മാറിയാണ് അകത്ത് നില്‍ക്കുന്നത്. ഇതിനിടെ തന്റെ പ്രസവവേദനയെ കുറിച്ച് പറയുന്ന മഷൂറയുടെ പുതിയ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രസവ വേദനയെ കുറിച്ച് മഷൂറ

വയറിനും ശരീരത്തും ഉണ്ടാകുന്നതടക്കം പ്രസവം നടക്കുന്നതിന് മുന്‍പുള്ള വേദനയെ കുറിച്ചാണ് മഷൂറ വീഡിയോയില്‍ സംസാരിക്കുന്നത്. ബഷീറിന് പുറമേ സുഹാനയും മഷൂറയുടെ അടുത്ത് വന്ന് പിന്തുണ നല്‍കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഉടനെ തന്നെ പുറംലോകത്തിനെ കാണിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് സുഹാന. കണ്ണൊക്കെ കിട്ടുമെന്ന് പറയുന്നത് എപ്പോള്‍ കാണിച്ചാലും അങ്ങനെ തന്നെയായിരിക്കുമെന്നും സുഹാന പറയുന്നു.

മഷൂറ പ്രഗ്‌നെന്‍സി മുതല്‍ എല്ലാം മറച്ചു വെക്കാതെ തുറന്ന് കാണിച്ചു

കൈയ്യും കാലും കാണിക്കാതെ കുഞ്ഞിന്റെ മുഖം തന്നെ കാണിക്കും പറഞ്ഞപ്പോ സന്തോഷമായെന്നാണ് ആരാധകരും പറയുന്നത്. എങ്ങനെ ആയാലും ഒരു ദിവസം കുഞ്ഞിനെ കാണിക്കേണ്ടി വരും. പിന്നെ എപ്പോ കാണിച്ചാലും എന്താലേ, അതാണ് നല്ലത്.

പിന്നെ മഷൂറ പ്രഗ്‌നെന്‍സി മുതല്‍ എല്ലാം മറച്ചു വെക്കാതെ തുറന്ന് കാണിച്ചു. കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് വരെ കാണിച്ചിരുന്നു. ഇനിയിപ്പോള്‍ കുഞ്ഞ് വന്ന് കഴിയുമ്പോള്‍ അത് മാത്രം ഒളിപ്പിച്ച് വെക്കുന്നത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പ്രസവ വേദനയും സ്വന്തം ഭര്‍ത്താവ് വേറെ സ്ത്രീയെ സ്‌നേഹിക്കുന്ന വേദനയും

ഇതിനിടെ സുഹാനയുടെ ത്യാഗത്തെ പറ്റി കമന്റുമായി വന്നിരിക്കുകയാണ് ഒരു ആരാധിക. 'മഷുവിനു ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ.. നല്ല സ്‌നേഹമുള്ള കുഞ്ഞായി വളരട്ടെ. പിന്നെ ബഷീക്കാ.. ഇതിന്റെ പകുതി പോലും സൗകര്യമില്ലാതിരുന്ന ടൈമില്‍ പ്രസവ വേദനയും സ്വന്തം ഭര്‍ത്താവ് വേറെ സ്ത്രീയെ സ്‌നേഹിക്കുന്നുവെന്നും അവളെ കല്യാണം കഴിക്കുമെന്നുമുള്ള മനോവേദനയും കൂട്ടി ചേര്‍ന്നാണ് സൈഗു എന്ന കുഞ്ഞിന് സുഹാന ജന്മം നല്‍കിയത്.

സുഹാനക്ക് സ്വര്‍ണ്ണം കൊണ്ട് മാളിക കെട്ടി കൊടുത്താലും മതിയാവുകയില്ല

ഇന്ന് ഈ സൗകര്യങ്ങളില്‍ രണ്ടാം ഭാര്യ കിടക്കുമ്പോഴും അവര്‍ക്ക് വേണ്ടതൊക്കെ തന്റെ ഭര്‍ത്താവ് ചെയ്യുന്നത് കാണുമ്പോഴും ഒരു അസൂയയും കുശുമ്പും ഇല്ലാതെ സന്തോഷത്തോടെ മഷൂറയുടെയും ഇക്കയുടെയും സന്തോഷത്തില്‍ പങ്കുചേരുന്ന സുഹാനക്ക് സ്വര്‍ണ്ണം കൊണ്ട് മാളിക കെട്ടി കൊടുത്താലും മതിയാവുകയില്ല.

മഷൂറ ഒരിക്കലും സുഹാനയെ പോലെ അതെല്ലാം പൊറുക്കില്ല

ഇന്ന് മഷൂറയുടെ സാഹചര്യത്തെക്കാള്‍ 100 മടങ്ങ് ബുദ്ധിമുട്ട് സുഹാന സഹിച്ചു, പൊറുത്തു, അത് മനസിലാവാണമെങ്കില്‍ മഷൂറയുടെ ഈ സമയത്ത് ബഷീക്ക വേറെ പെണ്ണിനെ പ്രേമിച്ചു നടന്നാലേ അറിയൂ. മഷൂറ ഒരിക്കലും സുഹാനയെ പോലെ അതെല്ലാം പൊറുക്കില്ല.

സുഹാനയ്ക്ക് പകരം സുഹാന മാത്രമേയുള്ളു.. എന്നും സന്തോഷവും സൗഭാഗ്യങ്ങളും സമാധാനവും ആയൂസും ആരോഗ്യവും സുഹാനത്താക്ക് പടച്ചവന്‍ നല്‍കട്ടെ',.. എന്നാണ് മഷൂറയുടെ വീഡിയോയുടെ ഒരു ആരാധിക കമന്റിലൂടെ പറഞ്ഞിരിക്കുന്നത്.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ ഉണ്ടായ കുഞ്ഞാണെങ്കിലും സ്വന്തം കുഞ്ഞിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

ഇതിന് പിന്തുണ നല്‍കി കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. അങ്ങനെ തന്നെ ആവട്ടെ. ആ കുഞ്ഞ് ഒരു രീതിയിലും വേര്‍തിരിവുകളുമില്ലാതെ സുഹാനയെ സ്വന്തം ഉമ്മയെ പോലെ സ്‌നേഹിക്കട്ടെ. ആ സ്ത്രീ ആ സ്‌നേഹം അര്‍ഹിക്കുന്നു. സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ ഉണ്ടായ കുഞ്ഞാണെങ്കിലും സ്വന്തം കുഞ്ഞിന് വേണ്ടി വെയിറ്റ് ചെയ്യുന്ന പോലെയാണ് സുഹാന എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X