മഷൂറയും ഇബ്രുവുമില്ലാതെ തായ്‌ലാന്‍ഡില്‍ ബഷീറും സോനുവും; പ്രേക്ഷകര്‍ക്ക് അമ്പരപ്പ്; കാരണമിത്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബഷീറും തന്റെ രണ്ട് വിവാഹങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ബഷീറും രണ്ട് ഭാര്യമാരും അവരുടെ കുട്ടികളുമായി ഏറെ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഇപ്പോഴിതാ വെക്കേഷന്‍ കാലം തായ്‌ലന്‍ഡില്‍ ആഘോഷമാക്കുകയാണ് കുടുംബം.

തായ്‌ലന്‍ഡില്‍ പോവുന്നത് മുതല്‍ അവിടെ എത്തി അവര്‍ സ്ഥലങ്ങള്‍ ആസ്വദിക്കുന്നതിന്റെ അടക്കം വീഡിയോകള്‍ മഷൂറ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കുടുംബം ഒന്നിച്ച് പട്ടായ പോയതിന്റെയും വീഡിയോകള്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ ബോട്ടിംഗ് നടത്തുമ്പോള്‍ ബഷീറിനൊപ്പം ആദ്യ ഭാര്യയായ സുഹാനയും രണ്ട് മക്കളും മാത്രമാണ് ഉള്ളത്.

bashi

ആദ്യം ഇതാണ് വീഡിയോ കണ്ട പ്രേക്ഷകരെ അമ്പരപ്പിലാക്കിയത്. കാരണം ഇതുവരെ മഷൂറയില്ലാതെ എവിടെയും ഇവര്‍ പോയിരുന്നില്ല. എന്നാല്‍ മഷൂറയും കുഞ്ഞുമില്ലാത്തത് എന്തുകൊണ്ടാണെന്ന് ബഷീര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഇതുവരെ എല്ലാ വീഡിയോയും ചെയ്തിരുന്നത് മഷൂറയുടെ യൂട്യൂബില്‍ നിന്നാണ്.

ഇനി കുറച്ച് ദിവസം തന്റെ യൂട്യൂബില്‍ കൂടിയായിരിക്കും വീഡിയോ കാണുക എന്നാണ് ബഷീര്‍ പറയുന്നത്. മകന്‍ ഇബ്രുവിന് കൂടുതല്‍ യാത്ര വന്നപ്പോള്‍ അസുഖം പിടിപെട്ടുവെന്നാണ് ബഷീര്‍ പറയുന്നത്. രാത്രി നല്ല പനി ഉണ്ടായിരുന്നു എന്നും ബഷീര്‍ പറയുന്നു. എന്നാല്‍ ഫുക്കറ്റില്‍ എത്തിയിട്ട് നേരത്തെ തന്നെ ബോട്ടിംഗിനുള്ള ടിക്കറ്റ് എടുത്തിരുന്നു.

ഇന്ത്യന്‍ രൂപ ഒരു 38,000 രൂപയോളം വരും. അതായത് ഇവിടുത്തെ ഒരു 16,000 ബാത് ആണ് ടിക്കറ്റിന് നല്‍കിയത്. അത് കാന്‍സല്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബോട്ടിംഗിനായി ഇറങ്ങിയതാണെന്നും ബഷീര്‍ പറയുന്നുണ്ട്. മഷൂറയും കുഞ്ഞും ഇല്ലാതെ ബോട്ടിംഗ് ചെയ്യാന്‍ ആര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല.

പക്ഷെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ് വന്നത്. കാശ് കളയണ്ട, പിള്ളേര്‍ ആഗ്രഹിച്ചതല്ലേ, വെക്കേഷന്‍ അല്ലേ എന്നൊക്കെ പറഞ്ഞ് മഷൂറ തന്നെയാണ് തങ്ങളെ നിര്‍ബന്ധിച്ച് ബോട്ടിംഗിന് വിട്ടതെന്നും ബഷീര്‍ ബഷി പറയുന്നുണ്ട്. വീഡിയോ തന്നെ മിസ് യൂ മഷൂ ആന്‍ഡ് ഇബ്രു എന്ന് പറഞ്ഞാണ് വീഡിയോയുടെ ക്യാപ്ഷന്‍.

അതേസമയം മഷൂറയെ മിസ് ചെയ്യുന്നുണ്ട്. മഷൂറയില്ലാതെ ഒരു രസമില്ല എന്നൊക്കെ പറഞ്ഞ് ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുമുണ്ട്. നേരത്തെ വെക്കേഷന്‍ ആയതുകൊണ്ടും പിന്നെ സുഹാന നേരത്തെ തൊട്ട് ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പ് പോകുന്നതിനായി ആവശ്യപ്പെട്ടിരുന്നു. അതിനാലുമാണ് ട്രിപ്പ് പോകുന്നതെന്ന് ബഷീര്‍ യാത്രയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നു.

bashi

ഏറെ സ്‌നേഹത്തില്‍ കഴിയുന്ന കുടുംബമാണ് ബഷീറിന്റെത്. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് ബഷീറിന് കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്നത്. രണ്ട് ഭാര്യമാരുണ്ടെന്ന ബഷീറിന്റെ വെളിപ്പെടുത്തല്‍ അന്ന് ബിഗ് ബോസിലുള്ളവര്‍ക്കെന്ന പോലെ പ്രേക്ഷകര്‍ക്കും വലിയ ഞെട്ടലായിരുന്നു. ആദ്യ കാലങ്ങളില്‍ ബഷീറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ വളരെ മോശമായ രീതിയിലുള്ള കമന്റുകളായിരുന്നു കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത്.

തെറി വിളികളും ധാരാളമായി ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഇവരുടെ കമന്റോ ബോക്‌സുകളില്‍ കുടുംബത്തെ പിന്തുണയ്ക്കുന്നവരാണ് കൂടുതലും. ഇരുവരെയും സ്‌നേഹിക്കുന്ന വിഭാഗം ആളുകളും ഇന്ന് കൂടിയിട്ടുണ്ട് എന്ന് തന്നെ വേണം ഇതിലൂടെ കരുതാന്‍.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X