ഒരു ഭാര്യയെ കൂട്ടാതെ മറ്റൊരുത്തിയുമായി പോയതല്ല! എല്ലാവരെയും പറ്റിച്ചു; അതൊരു പ്രാങ്ക് വീഡിയോ ആണെന്ന് ബഷീര്‍
ഫാമിലി വ്‌ലോഗുമായി സജീവമാണ് ബഷീര്‍ ബഷിയും കുടുംബവും. കുറേക്കാലമായി താരങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും വിമര്‍ശനങ്ങളാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. രണ്ടു ഭാര്യമാരില്‍ ഒരാളെ കൂടുതല്‍ പിന്തുണയ്ക്കുകയും മറ്റൊരാളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം.
ഇത്തരം വിമര്‍ശനങ്ങള്‍ക്കിടെ താന്‍ രണ്ടാമത്തെ ഭാര്യയുമായി വിദേശത്തേക്ക് യാത്ര പോവുകയാണെന്നും ബഷീര്‍ പറഞ്ഞു. അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോസും താരം പുറത്തുവിടുകയും ചെയ്തു. ഇതോടെ നെഗറ്റീവ് കമന്റുകളുടെ ഘോഷയാത്രയായിരുന്നു. ഒടുവില്‍ ഭാര്യയുമായി യാത്ര പോയതിനെക്കുറിച്ചും അതിന് പിന്നിലെ സത്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് ബഷീറിപ്പോള്‍.

ശരിക്കുമുള്ള ഞങ്ങളുടെ മലേഷ്യന്‍ ട്രിപ്പിന് വേണ്ടി എല്ലാവരും ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സോനുവിനെയും പിള്ളേരെയും കൂട്ടാതെ ഞാനും മഷുവും ട്രിപ്പ് പോയി എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബം വളരെ മോശമാണെന്നും ആക്ടിങ് ഫാമിലി ആണെന്നുമോക്കെയാണ് കമന്റുകള്‍. എങ്കില്‍ പിന്നെ ശരിക്കുള്ള അഭിനയം ഒന്ന് കാണിച്ചു തരാമെന്ന് വിചാരിച്ചു. ഇതിലും ഗംഭീരമായി അഭിനയിക്കാന്‍ ഞങ്ങള്‍ക്കറിയാം. തല്‍ക്കാലം ഇത്രയും മതി.
അഭിനയിക്കാന്‍ വേണ്ടി ഇരുവരും എയര്‍പോര്‍ട്ടിലേക്ക് പോകുന്നതുപോലെ കാറില്‍ യാത്ര ചെയ്യുന്ന വീഡിയോയും ഷൂട്ട് ചെയ്തിരുന്നു. ശരിക്കും അഭിനയിക്കാന്‍ വലിയ പാടാണ്. വ്‌ലോഗ് എടുക്കാന്‍ യാതൊരു കഷ്ടപ്പാടുമില്ല. അതിലും ഭേദം റിലയായിട്ടു നില്‍ക്കുന്നതാണെന്ന് മഷുറ പറയുന്നു.
അതേ സമയം താരകുടുംബത്തിന്റെ പ്രാങ്ക് നേരത്തെ മനസിലാക്കിയിരുന്നുവെന്ന് പറയുകയാണ് പ്രേക്ഷകര്‍. 'സുഹാന കൂടെ ഉണ്ടെന്ന് ഇന്നലെ തന്നെ കുറെ പേര്‍ കമന്റ് ഇട്ടിരുന്നു. ആ ഞങ്ങളോടാണോ നിങ്ങളുടെ പ്രാങ്ക്. നിങ്ങള്‍ മനസ്സില്‍ കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും. ബുദ്ധിയുള്ള ആര്‍ക്കും ഇത് പ്രാങ്ക് ആയി തോന്നിയിട്ടില്ല. നിങ്ങള്‍ പറഞ്ഞത് ആരും വിശ്വസിച്ചിട്ടുമില്ല. എല്ലാവരും നിങ്ങളെ പോലെ അഭിനയ സിംഹങ്ങളല്ല. ശരിക്കും ഇപ്പോള്‍ പ്രാങ്ക് ആയത് നിങ്ങള്‍ അല്ലേ?

നിങ്ങള്‍ എപ്പോഴും കുറ്റം പറയുന്ന നെഗറ്റീവ് ആളുകള്‍ കൂടി ഉള്ളതുകൊണ്ട് ആണ് വ്യൂസും കൂടുതല്‍ കാശും കിട്ടുന്നത്. എത്രയൊക്കെ ബിസിനസ് ഉണ്ടെന്ന് പറഞ്ഞാലും യൂട്യൂബ് ആണ് നിങ്ങളെ ഈ നിലയില്‍ എത്തിച്ചത്. ഈ ഫെയിം സെലിബ്രിറ്റി ലൈഫ് എല്ലാം തന്നത് സോഷ്യല്‍ മീഡിയയും ബിഗ് ബോസുമൊക്കെയാണ്. ഇപ്പോള്‍ കിടന്ന് കൂടുതല്‍ അഹങ്കാരിച്ചാല്‍ ഈ കാഴ്ചകരുടെ എണ്ണം അങ്ങ് കുറയും. പിന്നെ പഴയ ജീവിതത്തിലേക്കു പോകേണ്ടി വരുമെന്ന് ബഷീറിനെ ഓര്‍മ്മപ്പെടുത്തുകയാണ് ചിലര്‍.
നിങ്ങള്‍ അല്ലെങ്കിലും ഞെട്ടിക്കല്‍ ഫാമിലിയല്ലേ, ഞങ്ങളെ ഞെട്ടിച്ചു... ഇനി ഞങ്ങള്‍ക്ക് ഞെട്ടാന്‍ വയ്യാതായിരിക്കുന്നു. ജനങ്ങളെ ഈ ഒരു വിഡിയോയില്‍ വിഡ്ഢിയാക്കിയതൊന്നും ഒരു വിഷയമല്ല. ജീവിതം മുഴുവനും വിഡ്ഢി വേഷം കെട്ടി ജീവിക്കുന്നവളാണ് സോനു. അവള്‍ക്ക് ഇതൊക്കെ എന്ത്, അവള്‍ക്ക് നല്ലോണം തിന്നണം, മേക്കപ്പ് ഇടണം, ഗോള്‍ഡ് ഇടണം, ടൂര്‍ പോകണം, ഉറങ്ങണം, ഇതായിരിക്കും അവളുടെ ജീവിതം...
നിങ്ങളുടെ പ്രാങ്ക് കാരണം ഇന്നലെ മഷുറയ്ക്കും മോനും ഒരുപാട് പേരുടെ കട്ട പ്രാക്ക് കിട്ടി. നിങ്ങളെല്ലാവരേയും ഇങ്ങനെ ഒരുമിച്ച് കാണുന്നതാണ് ഇഷ്ടം. ഇങ്ങനെ തന്നെ മുന്നോട്ട് പോവാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ.


Click it and Unblock the Notifications