കുടുംബം വീണ്ടും വലുതായി, ജനിച്ചത് പെണ്‍കുട്ടി! സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബഷീറും ഭാര്യ മഷൂറയും
ബഷീര്‍ ബഷിയും ഭാര്യമാരും മക്കളുടെ കൂടെ അടിച്ച് പൊളിച്ച് ജീവിക്കുകയാണ്. നോമ്പുകാലമായതിന്റെ വിശേഷങ്ങളായിരുന്നു യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ തങ്ങളുടെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടെ വന്നുവെന്ന് പറഞ്ഞാണ് മഷൂറയിപ്പോള്‍ എത്തിയിരിക്കുന്നത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് മാര്‍ച്ച് 26 ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചതിനെ പറ്റി താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മഷൂറയുടെ സഹോദരന്‍ മഷൂക്കിനാണ് കുട്ടി ജനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മഷൂക്കിന്റെ വിവാഹം വലിയ ആഘോഷമാക്കി നടത്തിയിരുന്നു. ആയതിനാല്‍ ഇവരുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ കുഞ്ഞതിഥി എത്തിയെന്ന് പറഞ്ഞതിനൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് മഷൂറ....

സര്‍പ്രൈസായി മഷുറയുടെ നാടായ മാംഗ്ലൂരിലേക്ക് പോവുന്നതിനെ കുറിച്ചാണ് താരങ്ങള്‍ പുതിയ വീഡിയോയില്‍ പറയുന്നത്. മഷൂറയുടെ സഹോദരന്റെ ഭാര്യയെ പ്രസവത്തിന് കൊണ്ട് പോയിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമല്ല, ജനിക്കുന്നതിന് മുന്‍പ് അവിടെ എത്തണമെന്ന് വിചാരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തോന്നല്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തീരുമാനിച്ച പ്ലാനിങ് ആയതിനാല്‍ വീട്ടുകാരോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല.
അങ്ങനെ അവരെല്ലാം പ്രസവത്തിന് വേണ്ടി ആശുപത്രിയിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് വീട്ടിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബഷീറും കുടുംബവും. സഹോദരന്‍ മഷൂക്കും ഭാര്യ ഷാലുവും ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് മഷൂറ കുടുംബസമേതം പോവുന്നത്. അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തി.
അനിയന് പെണ്‍കുഞ്ഞാണ് ജനിച്ചതെന്നും നോര്‍മല്‍ ഡെലിവറിയായിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ അവരെല്ലാം തിരക്കിലായത് കൊണ്ട് അവരുടെ സമ്മതമില്ലാതെ കുഞ്ഞിന്റെ വീഡിയോ കാണിക്കുന്നില്ലെന്നുമാണ് മഷൂറ പറഞ്ഞത്. എന്നാല്‍ എല്ലാവരും മാറി മാറി കുഞ്ഞിനെ എടുക്കുന്നതും താലോലിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു.

ഇതിനിടയില്‍ മഷൂറ പിതാവിനോട് നിങ്ങള്‍ക്ക് രണ്ട് പേരക്കുട്ടികളെ കിട്ടിയില്ലേ, അതില്‍ സന്തോഷമായോ എന്ന് ചോദിക്കുന്നുണ്ട്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമടക്കം രണ്ട് കൊച്ചുമക്കളായി. ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് കരുതിയിരുന്നോ എന്നൊക്കെ ചോദിക്കുമ്പോള്‍ താന്‍ നേരത്തെ അത് പറഞ്ഞിരുന്നു, എന്നും നല്ല സന്തോഷത്തിലാണെന്നും മഷൂറയുടെ ഉപ്പ പറയുന്നു. എന്നാല്‍ മഷൂറയുടെ ഉമ്മയാണ് അത് മാറ്റി പറഞ്ഞത്. നാല് കൊച്ചുമക്കളായി, അതിന്റെ സന്തോഷമുണ്ടെന്നാണ് മമ്മ പറഞ്ഞത്.
ഇതേ കാര്യം ചൂണ്ടിക്കാണിച്ചാണ് ആരാധകരും എത്തിയിരിക്കുന്നത്. സ്വന്തം രക്തമെന്ന് പറയുന്നത് എപ്പോഴും അങ്ങനെ തന്നെയാണ്. എത്രയൊക്കെ അല്ലെന്ന് പറഞ്ഞ് കൂട്ടിയിണക്കാന്‍ നോക്കിയാലും അറിയാതെ വായില്‍ നിന്ന് വീണ് പോകും. ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മക്കളെ സ്വന്തം മക്കളെ പോലെ ചേര്‍ത്ത് പിടിക്കുന്നു എന്നേയുള്ളു. സ്‌നേഹവും ഇഷ്ടവുമുണ്ടെങ്കിലും ഉള്ളില്‍ നിന്നും അറിയാതെ ഇതുപോലുള്ള വേര്‍തിരിവുകള്‍ വരും... എന്നാണ് ചിലര്‍ വിമര്‍ശനാത്മകമായി പറയുന്നത്.
മറ്റ് ചിലര്‍ മഷൂറ വീട്ടില്‍ നില്‍ക്കാതെ തിരിച്ച് പോകുന്നതിനെ പറ്റിയാണ് പറഞ്ഞത്. തലേന്ന് രാത്രി വന്ന് പിറ്റേന്ന് മഷുറ തിരികെ പോയി. എന്നാല്‍ കുറച്ച് ദിവസം സ്വന്തം വീട്ടില്‍ നില്‍ക്കാത്തത് എന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. എത്രയായാലും കുടുംബത്തിലേക്ക് ഒരു കുഞ്ഞ് വന്നതിന്റെ സന്തോഷമുള്ളപ്പോള്‍ കുറച്ച് ദിവസമെങ്കിലും അവിടെ നില്‍ക്കേണ്ടതായിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു...


Click it and Unblock the Notifications