സോനുവാണ് ഈ സ്വര്‍ഗീയ ജീവിതം തന്നത്! അതിന് പ്രത്യേകമായ നന്ദിയുണ്ട്, ജീവിതം ആഘോഷമാണെന്ന് മഷൂറ
എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താര കുടുംബമാണ് ബഷീര്‍ ബഷിയുടേത്. യൂട്യൂബ് ചാനലില്‍ സജീവമായി താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ ഇതിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബസമേതം മലേഷ്യയിലേക്ക് ടൂര്‍ പോയതിനെ കുറിച്ചാണ് താരങ്ങള്‍ പറഞ്ഞിരുന്നത്. ഭാര്യ മഷുറയുടെ ജന്മദിനം ആഘോഷിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നില്‍ ഉണ്ടായിരുന്നു.
അങ്ങനെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബഷീര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ടു ഭാര്യമാര്‍ക്കും മൂന്നു മക്കള്‍ക്കും ഒപ്പം ഒരു റസ്റ്റോറന്റില്‍ വെച്ചായിരുന്നു മഷുറയുടെ പിറന്നാളാഘോഷം. ഇതിനിടെ തങ്ങളുടെ മലേഷ്യന്‍ യാത്രയെ കുറിച്ചും ജീവിതം ആഘോഷമാക്കി പോകുന്നതിനെക്കുറിച്ചും താരങ്ങള്‍ സംസാരിച്ചു.

മഷുറയുടെ ജന്മദിനം ആയതുകൊണ്ടാണ് പെട്ടെന്ന് പ്ലാന്‍ ചെയ്തു മലേഷ്യയിലേക്ക് ഞങ്ങള്‍ പോകുന്നത്. കുട്ടികള്‍ക്ക് സ്‌കൂള്‍ കൂടി ഇല്ലാത്തത് ഭാഗ്യമായി. ഞങ്ങള്‍ ഈ ദിവസം ആഘോഷച്ചു. നമുക്ക് ഒരേയൊരു ജീവിതമേ ഉള്ളൂ. അത് ഫുള്ളും എന്‍ജോയ് ചെയ്ത് ജീവിക്കുകയാണ് വേണ്ടതെന്ന് സോനു എപ്പോഴും പറയാറുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്.
നാട്ടുകാര്‍ നമ്മളെ പറ്റി എന്ത് ചിന്തിക്കും എന്തുപറയും എന്നൊക്കെ കരുതി വിഷമിച്ചിരുന്നു വെറുതെ ഒരു ജീവിതം നശിപ്പിച്ചു കളയരുത്. മറ്റുള്ള ആളുകള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. നമ്മുടെ ലൈഫ് നമ്മുടെ ഇഷ്ടമാണ്. അത് ഇഷ്ടമുള്ളത് പോലെ ജീവിക്കുക. നമുക്ക് കിട്ടിയ അനുഗ്രഹങ്ങളും സന്തോഷങ്ങളും കൊണ്ട് അടിച്ചുപൊളിച്ച് പോവുകയാണ് വേണ്ടത്. ബാക്കിയുള്ളവരെ കുറിച്ച് ആലോചിക്കുക പോലും വേണ്ട. കമന്റിലൂടെയും അല്ലാതെയും നെഗറ്റിവിറ്റി കുത്തി തരാന്‍ നോക്കുന്നവരെ മൈന്‍ഡ് ആക്കുകയേ വേണ്ടെന്നാണ് ബഷീറും മഷുറയും പറയുന്നത്.
പിറന്നാള്‍ ആയതുകൊണ്ട് ഞാന്‍ മോട്ടിവേഷന്‍ തരുന്നതല്ല. എന്റെ അനുഭവങ്ങള്‍ കൊണ്ട് പറയുന്നതാണ്. എല്ലാവരുടെയും ജീവിതത്തില്‍ കുഞ്ഞു കുഞ്ഞു സങ്കടമുള്ള നിമിഷങ്ങള്‍ ഉണ്ടാവും. അത് ചിന്തിച്ചിരുന്നാല്‍ ജീവിതം മൊത്തം സങ്കടം മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നെ നമ്മുടെ കുടുംബത്തില്‍ ഉള്ളവരെ മാക്‌സിമം മനസ്സിലാക്കുക. അഡ്ജസ്റ്റ്‌മെന്റ് ആണ് ഏറ്റവും കൂടുതല്‍ വേണ്ടത്. അപ്പോള്‍ ഹാപ്പിയായി പോകാം.

ഇതിനിടെ കയ്യിലിരുന്ന് കുഞ്ഞ് ഉറങ്ങുന്നതിനാല്‍ മഷുറയ്ക്ക് കേക്ക് കൊടുക്കാന്‍ സുഹാനയ്ക്ക് സാധിച്ചില്ല. അത് പറഞ്ഞപ്പോള്‍ കേക്ക് തന്നില്ലെങ്കിലും കുഴപ്പമില്ല സ്വര്‍ഗ്ഗം പോലൊരു ജീവിതം എനിക്ക് തന്നത് സോനു ആണെന്നാണ് മഷുറ പറഞ്ഞത്. അതിന് പ്രത്യേകമായ ഒരു നന്ദി പറയണം. ഹെവന്‍ലി ലൈഫ് ആണ് സുഹാന എനിക്ക് തന്നതെന്ന് മഷുറ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സാധാരണ വരാറുള്ളത് പോലെ മഷൂറയ്ക്കും ബഷീറിനും വലിയ വിമര്‍ശനമാണ് പുതിയ വീഡിയോയിലൂടെ ലഭിക്കുന്നത്. മഷൂറയുടെ കൂടെ ഇരിക്കുമ്പോള്‍ ബഷി എന്തൊരു ഹാപ്പിയാണ്. സുഹാനയുടെ മുഖത്ത് നല്ല നിരാശയുണ്ട്. ലൈഫ് മുഴുവന്‍ ഒരു വാലാട്ടിയായി ഇവരെ കൂടെ നടക്കണം. സോനുവിനെ കാണുമ്പോള്‍ സങ്കടം വരുന്നു. സോനു തന്ന ദാനം തന്നെ മഷുവിന്റെ ഈ ജീവിതം... എന്നിങ്ങനെയുള്ള കമന്റുകളാണ് ബഷീറിന്റെ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.


Click it and Unblock the Notifications