ബേസിൽ‌ ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാൻ ആയിരിക്കും, ഇനി എന്തിനാണ് ബേസിലിന് ഒരു കളങ്കം; റിമി ടോമി

സംവിധായകനാകാൻ മോഹിച്ച് ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെ ഇറങ്ങി തിരിഞ്ഞ ബേസിൽ ജോസഫ് എന്ന ചെറുപ്പക്കാരന്റെ സിനിമാ ജീവിതത്തിന് പത്ത് വയസ് പിന്നിടുന്നു. ആ​ഗ്രഹിച്ചതിനും അപ്പുറത്തേക്കുള്ള പേരും പ്രശസ്തിയുമാണ് സിനിമ ബേസിലിന് നൽകിയത്. കോളജിലും ജോലി സ്ഥലത്തും സ്കിറ്റിലും മറ്റും ആക്ടീവായിരുന്ന താരത്തിന് ലഭിച്ച പ്രോത്സാഹനമാണ് ഷോർട്ട് ഫിലിം എടുക്കാനും സിനിമ സംവിധാനം പഠിക്കാനുമുള്ള തീരുമാനത്തിലേക്ക് ബേസിലിനെ എത്തിച്ചത്.

വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായി പ്രവർത്തിച്ചശേഷം കിട്ടിയ അനുഭവങ്ങൾ വെച്ചാണ് ആദ്യ സിനിമയായ കുഞ്ഞിരാമായണം ബേസിൽ ഒരുക്കുന്നത്. നായകൻ ​വഴികാട്ടിയും ​ഗുരുസ്ഥാനീയനുമായ ആശാൻ വിനീത് ശ്രീനിവാസൻ തന്നെ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കുഞ്ഞിരാമായണം പോലെ റിപ്പീറ്റ് വാല്യുവുള്ള ഒരു കോമഡി എന്റർടെയ്നർ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഉത്തരം ഇല്ലെന്ന് തന്നെയാകും.

Basil Joseph Rimi Tomy

കുഞ്ഞിരാമായണത്തിലെ പാട്ടുകളും സീനുകളും ഡയലോ​ഗുകളും പോലും ഓരോ മലയാളിക്കും മനപാഠമാണ്. പലരുടെയും സ്ട്രസ് ബെസ്റ്റർ സിനിമകളുടെ കൂട്ടത്തിലാണ് കുഞ്ഞിരാമായണത്തിന്റെയും സ്ഥാനം. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർ​ഗീസ്, മാമുക്കോയ, സീമ ജി നായർ‌, ബിജു മേനോൻ തുടങ്ങിയവരുടെ അസാധ്യ പ്രകടനമായിരുന്നു കുഞ്ഞിരാമായണത്തിലൂടെ പ്രേക്ഷകർ കണ്ടത്.

സിനിമയിൽ ​ഗായിക റിമി ടോമിയും ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്റെ കുഞ്ഞിരാമൻ എന്ന കഥാപാത്രത്തിന്റെ കാമുകി തങ്കമണിയായിട്ടായിരുന്നു റിമി അഭിനയിച്ചത്. കഥാപാത്രം പ്രേക്ഷകരിൽ ചിരി പടർത്തിയെങ്കിലും റിമിയെ തങ്കമണിയായി കാസ്റ്റ് ചെയ്തതിനോട് ഭൂരിഭാ​ഗം സിനിമാപ്രേമികൾക്കും എതിർപ്പായിരുന്നു.

സിനിമയിലെ ഒരേയൊരു ​നെ​ഗറ്റീവ് എന്നാണ് റിമി ടോമിയുടെ കാസ്റ്റിങിനെ കുറിച്ച് സോഷ്യൽമീഡിയയിൽ വന്ന കമന്റുകൾ. ഇപ്പോഴിതാ പത്ത് വർഷങ്ങൾക്കിപ്പുറം കുഞ്ഞിരാമായണം സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ബേസിൽ ജോസഫും റിമി ടോമിയും ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ്പ് സിങർ റിയാലിറ്റി ഷോയുടെ അ‍ഞ്ചാം സീസണിലെ പുതിയ എപ്പിസോഡിൽ ബേസിലാണ് അതിഥിയായി എത്തിയത്.

റിമി ടോമിയാണ് ഷോയിലെ ഒരു ജഡ്ജ്. ബേസിലുമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് റിമി കുഞ്ഞിരാമായണത്തെ കുറിച്ച് സംസാരിച്ചത്. ആര് എന്നെ മറന്നാലും ബേസിൽ എന്നെ മറക്കരുത്. ബേസിൽ‌ ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാൻ ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് റിമി സംസാരിച്ച് തുടങ്ങുന്നത്. ബിന്നി അടക്കമുള്ള മറ്റ് ജഡ്ജുകൾ കാര്യം എന്താണെന്ന് മനസിലായില്ല.

Basil Joseph Rimi Tomy

എന്റെ ആദ്യത്തെ സിനിമയായ കുഞ്ഞിരാമായണത്തിലെ നായികയാണ് റിമി എന്ന് ബേസിൽ മറുപടി നൽകി. ക്ലൈമാക്സിലെ ട്വിസ്റ്റായിരുന്നു റിമിയെന്നും ബേസിൽ പറഞ്ഞു. ഇത് എവിടേയും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കില്ലെന്ന് ഞാൻ ബേസിലിന് സത്യം ചെയ്തതായിരുന്നു. ബേസിൽ ഇപ്പോൾ സൂപ്പർസ്റ്റാറാണ്. സൂപ്പർ ഡയറക്ടറാണ്. ഇനി എന്തിനാണ് ഒരു കളങ്കം. ആ ഒരു ചീത്തപ്പേര് വേണ്ട എന്നാണ് റിമി രസകരമായി മറുപടി പറഞ്ഞത്.

താൻ ആ സിനിമ കണ്ടിട്ടുണ്ടെന്നും ബേസിൽ അപാര ധൈര്യമാണ് റിമിയെ കുഞ്ഞിരാമായണത്തിലേക്ക് കാസ്റ്റ് ചെയ്തതിലൂടെ കാണിച്ചതെന്നുമായിരുന്നു ബിന്നിയുടെ കമന്റ്. മരണമാസാണ് ബേസിലിന്റെ ഏറ്റവും പുതിയ റിലീസ്. വിഷു റിലീസായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധാനത്തിൽ നിന്നും ബ്രേക്ക് എടുത്ത് അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ബേസിൽ ഇപ്പോൾ.

മലയാള സിനിമയിലെ തിരക്കുള്ള നായക നടനാണിപ്പോൾ ബേസിൽ. മിന്നൽ മുരളിക്ക് ശേഷം ബേസിൽ സംവിധാനം ചെയ്തിട്ടില്ല. താരത്തിന്റെ സംവിധാനത്തിൽ ഒരു സിനിമ പിറക്കുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: basil joseph rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X