ബിബിസി ചാനലില്‍ അസഭ്യ വാക്ക്,അവതാരകന്‍ വിവാദത്തില്‍
ലണ്ടന്‍: ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോ കണ്ട പ്രേക്ഷകര്‍ ഒന്നു ഞെട്ടി. പരിപാടിയുടെ അവതാരകന്‍ പറയുന്നത് ചീത്തവാക്കുകളായിരുന്നു. രാവിലെ തന്നെ ചൂടന്‍ തെറികളാണ് പ്രേക്ഷകര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. പരിപാടിയുടെ അവതാരകനായ ബില്‍ ടേണ്‍ബില്ലാണ് അബദ്ധത്തില്‍ അസഭ്യവാക്ക് പറഞ്ഞത്.
പ്രേക്ഷകര്‍ അയക്കുന്ന ഇ-മെയിലുകളും മെസേജുകളും വായിക്കുന്നതിനിടെയിലാണ് അസഭ്യവാക്കുകള്‍ ബില്‍ ടേണ്‍ബില്‍ പറഞ്ഞത്. ബില്‍ ടേണ്‍ബില്ലിന്റെ പ്രസ്താവന ചാനലില്‍ ലൈവായി പോയതിനാല്‍ മറച്ചുപിടിക്കാനും സാധിച്ചില്ല.

ഇതിനെതിരെ കുറേപേര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രതിഷേധങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. 59 വയസ്സ് പ്രായമുള്ള മാധ്യമപ്രവര്‍ത്തകനാണ് ബില്‍ ടേണ്‍ബില്‍.
സംഭവം വിവാദമായപ്പോള്‍ ബില്‍ ടേണ്‍ബില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ പാസ്റ്റ് ഇടുകയും ചെയ്തു. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ബില്‍ ടേണ്‍ബില്‍ ട്വിറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications











