ലക്ഷ്മിക്ക് പെട്ടെന്ന് ദേഷ്യം വരും! എല്ലാം അവിടെ തീര്‍ക്കും! നോ പറയാനും മടിയില്ല: മിഥുന്‍ രമേഷ്
അവതാരകനായതോടെയായിരുന്നു മിഥുന്‍ രമേഷിന്റെ കരിയര്‍ മാറിമറിഞ്ഞത്. വില്ലത്തരം മാത്രമല്ല അവതരണവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. മിഥുന്റെ ഭാര്യ ലക്ഷ്മിയും, മകള്‍ തന്‍വിയും റീല്‍സിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും അഭിനയിക്കേണ്ട അവസ്ഥയിലാണ് ഞാന്‍. പക്ഷേ, കണ്ടന്റൊക്കെ പുള്ളിക്കാരി തന്നെ സെറ്റാക്കുന്നതില്‍ സമാധാനം എന്നും മിഥുന്‍ പറയുന്നു. സൈന സൗത്തപ്ലസ് അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
വര്‍ക്കെല്ലാം കഴിഞ്ഞിട്ട് ഫാമിലി എന്നതല്ല. ഇത് രണ്ടും ബാലന്‍സ്ഡായി പോവുക എന്നതാണ്. ക്രിയേറ്റീവ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ നമുക്ക് സമയമുണ്ട്. ജോലിയില്‍ നിന്നും റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി. നമ്മള്‍ ഇല്ലെങ്കിലും കമ്പനി നിലനില്‍ക്കും. പക്ഷേ, ഫാമിലിയില്‍ റീപ്ലേസ്‌മെന്റ് ഈസിയല്ല. എല്ലാം മനസിലാക്കി പോവുകയെന്നേ ചെയ്യാനുള്ളൂ. ആവശ്യം വരുമ്പോഴും, പ്രശ്‌നം വന്നാലും കൂടെ നില്‍ക്കാന്‍ കുടുംബം മാത്രമേയുള്ളൂ. അന്നത്തെ ആരോഗ്യപ്രശ്‌നങ്ങളൊക്കെ ഇപ്പോള്‍ മാറി. എപ്പോഴും ബിസിയായിരിക്കുക എന്ന പോളിസിയിലൊക്കെ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട് ഞാന്‍. കിട്ടിയ സാധനം മാക്‌സിമം നന്നായിട്ട് കൊണ്ടുപോവുക. അപ്പോഴും പ്രൈയോറിറ്റി മറക്കരുത്.

ഷെഡ്യൂള്‍ ഇടുന്ന സമയത്ത് രണ്ട് ദിവസം യാത്ര വേണ്ടെന്ന് വെക്കാറുണ്ട്. നേരത്തെ കലണ്ടര്‍ പ്ലാനില്ലായിരുന്നു. ഇപ്പോള്‍ എനിക്കറിയാം. ഏതൊക്കെ ദിവസങ്ങളിലാണ് ഫ്രീ എന്നതൊക്കെ. ഫ്രീഡമായാണ് ഞാന്‍ പണത്തെ കാണുന്നത്. പണമില്ലെങ്കില്‍ അങ്ങനെയൊരു ഫ്രീഡം കിട്ടില്ല. നോ പറയേണ്ടിടത്ത് കൃത്യം നോ പറയുന്ന ആളാണ് ലക്ഷ്മി. ഞാന്‍ കുറച്ചൊന്ന് ആലോചിച്ച് ഡിപ്ലോമാറ്റിക്കായിട്ടൊക്കെയെ നില്‍ക്കുള്ളൂ. നോ പറയാന്‍ ഫ്രീഡം കിട്ടുന്നതിലൊരു കാര്യം പൈസയാണ്. എവിടെയെങ്കിലും പോവുമ്പോള്‍ കൂടെയുള്ളവരുടെ ബില്‍ കൊടുക്കാനുള്ള സാഹചര്യം വരണമെങ്കില്‍ നമ്മുടെ കൈയ്യില്‍ പൈസ വേണമല്ലോ.
സിനിമയില്‍ മുഴുവന്‍ വില്ലന്‍ ക്യാരക്ടറാണ് ഞാന്‍ ചെയ്തിട്ടുള്ളത്. കോമഡി ഉത്സവം വന്നപ്പോഴാണ് നന്മയുള്ള ലോകമായത്. എന്റെ ഭാര്യ എല്ലാം കൃത്യമായി മാനേജ് ചെയ്യുന്ന ആളാണ്. കമന്റ് ബോക്‌സില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ തിരിച്ച് പറയും. എന്തിനാണ് റിയാക്റ്റ് ചെയ്യുന്നത്, അവര്‍ക്ക് പ്രിവിലേജ് കൊടുക്കുന്നത് എന്ന് ചോദിക്കും. അവളങ്ങനെയാണ്, നെഗറ്റീവ് കണ്ടാല്‍ അപ്പോള്‍ റിയാക്റ്റ് ചെയ്യും. ഞാന്‍ ഭയങ്കരമായിട്ട് റിയാക്റ്റ് ചെയ്യാത്ത ആളാണ്. നെഗറ്റീവുകള്‍ അധികം പിടിക്കാറില്ല ഞാന്‍.
പറ്റില്ലെന്നുണ്ടെങ്കില്‍ അതങ്ങ് പറഞ്ഞൂടേ. നിങ്ങളെന്തിനാണ് പറയാതിരിക്കുന്നതെന്ന് ലക്ഷ്മി എന്നോട് ചോദിക്കാറുണ്ട്. ഞാനാണെങ്കില്‍ ആലോചിക്കട്ടെ എന്നൊക്കെ പറഞ്ഞ് ലൈറ്റായിട്ടേ പറയുള്ളൂ. ഹാപ്പിനെസ് മാത്രമുള്ള കുടുംബമാണ് ഇതെന്ന് ചിന്തിക്കരുത്. ഞങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളും, പിണക്കങ്ങളുമൊക്കെയുണ്ടാവാറുണ്ട്. പറഞ്ഞാല്‍ അവിടെ തീര്‍ന്നു. ഉള്ളിലൊന്നും വെക്കില്ല. അങ്ങനെയുള്ള ക്യാരക്ടറാണ് അവളുടേത്. ഓവര്‍തിങ്ക് ചെയ്യുന്ന ആള്‍ അവള്‍ തന്നെയാണ് ഞങ്ങളില്‍. പെട്ടെന്ന് പറ്റിക്കപ്പെടുന്ന ആള്‍ ഞാനാണ്. ഞാനും ലക്ഷ്മിയും കൂടി തന്‍വിയെ കുറേ പറ്റിച്ചിട്ടുണ്ട്. അവള്‍ ഇത് കണ്ടാല്‍ പ്രശ്‌നമാണെന്നും മിഥുന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











