ഭാവി വരൻ വിവാഹമോചിതനും പെൺകുഞ്ഞിന്റെ അച്ഛനും; 'ചെറുപ്പമല്ലേ... രണ്ടാം കെട്ടുകാരനെ തെരഞ്ഞെടുക്കണമായിരുന്നോ?'
സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് ബ്യൂട്ടി വ്ലോഗറായ ഗ്ലാമി ഗംഗ. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിയാറുകാരിയായ ഗംഗ നാല് വർഷത്തെ കഠിനപ്രയത്നത്തിലൂടെയാണ് അറിയപ്പെടുന്ന യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായി മാറിയത്. അടുത്തിടെയാണ് താരം താൻ വിവാഹിതയാകാൻ പോവുകയാണെന്നും പ്രണയത്തിലാണെന്നും തന്റെ പ്രേക്ഷകരെ അറിയിച്ചത്.
എന്നാൽ വരന്റെ ഫോട്ടോയോ മറ്റ് വിവരങ്ങളോ റിവീൽ ചെയ്തിരുന്നില്ല. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഭാവി വരന്റെ വിവരങ്ങൾ പുതിയ വീഡിയോയിലൂടെ ഗംഗ വെളിപ്പെടുത്തി. വരനെ കണ്ടതും താരത്തിന്റെ സബ്സ്ക്രൈബേഴ്സ് എല്ലാം ഞെട്ടി. പുട്ടുകുറ്റി എന്ന യുട്യൂബ് ചാനലിലെ ബോയ്സ് ഗ്യാങ്ങിലെ അംഗമായ അപ്പുവെന്ന് അറിയപ്പെടുന്ന വിഷ്ണുവാണ് വരൻ.

മുമ്പും ഗംഗയുടെ വീഡിയോകളിൽ വിഷ്ണു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷ്ണു വിവാഹമോചിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമാണ് എന്നതാണ് ഗംഗയുടെ വരൻ വിഷ്ണുവാണെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകർ ഞെട്ടാൻ മറ്റൊരു കാരണം. ഗംഗയുടെ ആദ്യ വിവാഹമാണ്. പോരാത്തതിന് ചെറുപ്പവും. അങ്ങനൊരു പെൺകുട്ടി രണ്ടാം കെട്ടുകാരനെ തെരഞ്ഞെടുക്കണമായിരുന്നോ? എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ ഉയരുന്നത്.
ഗംഗ കൂടി ഭാഗമായ പുട്ടുകുറ്റിയുടെ ഒരു വീഡിയോയിൽ വിഷ്ണു തന്നെ താൻ വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അമേയ എന്നാണ് മകളുടെ പേരെന്നും അതേ വീഡിയോയിൽ വിഷ്ണു പറയുന്നുണ്ട്. പുട്ടുകുറ്റിയിലെ അരവിന്ദും ഗംഗയും പ്രണയത്തിലാണെന്ന തരത്തിൽ മുമ്പ് പ്രചരിച്ചിരുന്നു.
എന്നാൽ അന്നൊന്നും ഗംഗ മറുപടി പറഞ്ഞിരുന്നില്ല. പുട്ടുകുറ്റി ഗ്യാങ്ങിലെ ആരെങ്കിലുമാകും ഗംഗയുടെ ഭാവിവരനെന്ന് ഊഹിച്ചിരുന്നുവെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. വിഷ്ണു ജീവിതത്തിലേക്ക് വരും മുമ്പ് ഗംഗയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ആ ബന്ധം പെണ്ണുകാണൽ വരെ എത്തിയതുമായിരുന്നു. പക്ഷെ പിന്നീട് അത് ബ്രേക്കപ്പായി. അന്നത്തെ പ്രണയതകർച്ച മാനസീകമായും ഗംഗയെ വളരെ അധികം ബാധിച്ചിരുന്നു. എഡിറ്ററാണ് വിഷ്ണു.
ഫ്രീലാൻസായി വർക്ക് ചെയ്യുന്നുണ്ട്. സ്ഥലം ബാലരാമപുരത്ത് അടുത്ത് ഉച്ചക്കടയാണ്. ഗംഗയുടെ വീട്ടിൽ നിന്നും രണ്ട് മണിക്കൂർ യാത്രയുണ്ട് വിഷ്ണുവിന്റെ വീട്ടിലേക്ക്. ഗ്ലാമി ഗംഗയെക്കാൾ ഒരു വയസ് കൂടുതലാണ് വിഷ്ണുവിന് എന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹവും ഈ വർഷം തന്നെ ഉണ്ടാകുമെന്നും ഗംഗ പറഞ്ഞു.

തന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന പെൺകുട്ടിയെ പങ്കാളിയായി കിട്ടിയതുകൊണ്ട് ഗ്രേറ്റ്ഫുള്ളാണെന്നാണ് വിഷ്ണു പറഞ്ഞത്. എന്നെ അറിയാവുന്ന ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അപ്പുവിന് എന്നെ അറിയാം. അപ്പുവിനെ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ അതൊരു ക്വാളിറ്റിയായിട്ടാണ് തോന്നുന്നത്.
പുറമെ കാണുന്ന അപ്പു ചില്ലാണ്. എന്നെ ഒരിക്കലും ജഡ്ജ് ചെയ്യില്ല. എന്റെ സുഹൃത്തുക്കളുമായും അപ്പു കമ്പനിയാണ്. അപ്പുവിനോട് എന്തും പറയാം. സെക്വേർഡായി ഫീൽ ചെയ്യും. ഉള്ളിൽ എന്ത് വിഷമമുണ്ടെങ്കിലും പുറമെ ചിരിച്ച് കളിച്ച് നടക്കുന്നയാളാണ് അപ്പു. അപ്പു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പ്രാർത്ഥനകളിൽ എപ്പോഴും അപ്പുവുണ്ട്. അംബാനി ടൈപ്പ് ലൈഫ് ആഗ്രഹിക്കുന്നയാളല്ല അവൻ. അടുത്തറിയുമ്പോൾ തങ്കപ്പെട്ട മനുഷ്യനാണ് അപ്പു.
നിനക്ക് നിന്നെ മനസിലാക്കുന്ന പെൺകൊച്ചിനെ കിട്ടുമെന്നെല്ലാം ഞാൻ അപ്പുവിനോട് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഭാവി വരനെ പരിചയപ്പെടുത്തികൊണ്ട് ഗംഗ പറഞ്ഞു. അമ്മയും അനിയത്തിയും അടങ്ങുന്നതാണ് ഗംഗയുടെ ലോകം. അച്ഛനെ ഗംഗ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് ബന്ധം വേർപ്പെടുത്തി പോയതാണ്.
പിന്നീട് അമ്മയായിരുന്നു ഗംഗയേയും അനിയത്തിയേയും വളർത്തിയത്. യുട്യൂബ് ചാനൽ വിജയിച്ചശേഷം ഗംഗയാണ് അമ്മയേയും അനിയത്തിയേയും സംരക്ഷിക്കുന്നത്. അടുത്തിടെ താരം സ്വന്തം അധ്വാനത്താൽ പുതിയൊരു വീട് പണിതത് വാർത്തയായിരുന്നു.


Click it and Unblock the Notifications