വയറ്റിലൊരാള്‍ കൂടിയുണ്ട്! പൂര്‍ണഗര്‍ഭിണിയായിരിക്കെ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് ബീന ആന്‍റണി

പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരദമ്പതികളാണ് ബീന ആന്‍രണിയും മനോജും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ഇരുവരും നേരത്തെ എത്തിയിരുന്നു. സ്‌ക്രീനിലും ഭാര്യ ഭര്‍ത്താക്കന്‍മാരായി വേഷമിട്ടിരുന്നു ഇരുവരും.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മനോജ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത അഭിമുഖ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

മനോജും ബീനയും

മനോജും ബീനയും

ബീനയെ ഇന്റര്‍വ്യൂ ചെയ്തത് മനോജായിരുന്നു. ഭാര്യയെ അഭിമുഖം ചെയ്യാന്‍ ലഭിച്ച അവസരം മനോജ് കൃത്യമായി വിനിയോഗിക്കുകയായിരുന്നു. അഭിനേത്രിയെന്ന നിലയില്‍ ബീനയ്ക്ക് എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 15 വര്‍ഷത്തോളം നായികയായി മിനിസ്‌ക്രീനില്‍ സജീവമായിരുന്നു ബീന. വില്ലത്തിയും സഹനടിയും എന്നുവേണ്ട എല്ലാ കഥാപാത്രങ്ങളും ബീനയുടെ കൈയ്യില്‍ ഭദ്രമായിരുന്നു.

കഥാപാത്രങ്ങളെക്കുറിച്ച്

കഥാപാത്രങ്ങളെക്കുറിച്ച്

ഇനിയങ്ങനെ പ്രത്യേകിച്ച കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കണമെന്നില്ല അല്ലേയെന്നായിരുന്നു മനോജ് ചോദിച്ചത്. കോമഡി വേഷങ്ങളും ചെയ്തിരുന്നു. ഇതിന് ശേഷമായാണ് മനോജ് ബീനയുടെ കഥാപാത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ചോദിച്ചത്. ചാരുലത ഒരുപാട് ഇഷ്ടമാണ്, പതിവ് നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു അത്. വളരെയധികം വൈബ്രന്റായ കഥാപാത്രമായിരുന്നു അതെന്ന് മനോജ് പറയുന്നു.

ഗര്‍ഭിണിയായിരുന്നപ്പോള്‍

ഗര്‍ഭിണിയായിരുന്നപ്പോള്‍

കായംകുളം കൊച്ചുണ്ണിയിലെ പടച്ചിപ്പാറുവിനേയും ഇഷ്ടമാണ്. ബീനയുടെ കരിയറിലെ തന്നെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൊന്നാണത്. നമുക്ക് പരിചയമില്ലാത്ത കാര്യങ്ങളൊക്കെയായിരുന്നല്ലോ ചെയ്തത്. ആ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നു. ശങ്കരു വയറ്റിലുള്ള സമയമായിരുന്നു അത്. 6 മാസമൊക്കെ കഴിഞ്ഞപ്പോള്‍ വയ്യാണ്ടാവുന്നുണ്ടായിരുന്നു. ബ്രോഡായ കഥാപാത്രമായിരുന്നു അത്. ഇടിയും ചവിട്ടുമൊക്കെയായി തന്റേടിയായ കഥാപാത്രമാണ്. വയറൊക്കെ വന്നതോടെ ഡ്രസൊന്നും പറ്റാതെ വരികയായിരുന്നു. ആ സമയത്ത് കഥാപാത്രത്തെ മാറ്റുന്നതിനെക്കുറിച്ച് സംവിധായകനോട് പറഞ്ഞിരുന്നു. പിസി വേണുഗോപാലായിരുന്നു സംവിധായകന്‍.

കൊല്ലാമെന്ന് പറഞ്ഞു

കൊല്ലാമെന്ന് പറഞ്ഞു

തീരെ വയ്യാതെ വരികയാണെങ്കില്‍ നമുക്ക് ആ കഥാപാത്രത്തെ കൊല്ലാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റാരേയും അതേല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശങ്കരു കാരണം മാറിയ കഥാപാത്രമായിരുന്നല്ലേ അതെന്ന് മനോജ് ചോദിച്ചപ്പോള്‍ ബീന ശരിവെക്കുകയായിരുന്നു. അവന്‍ ആ സമയത്ത് വയറ്റില്‍ കിടന്ന് ചവിട്ടുകയായിരുന്നു. ശങ്കരു കാരണമാണോ ആ കഥാപാത്രത്തെ കൊന്നതെന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മനോജ്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X