ബീന ആന്‍റണി മൗനരാഗത്തിലെത്തിയതിന് കാരണം ഇതാണ്, കസ്തൂരിമാനില്‍ നിന്നും നേരെ ഇങ്ങോട്ടേക്ക് വന്നു

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ മുന്നേറുകയാണ് പരമ്പര. ഐശ്വര്യ, നലീഫ്, സോന ജലീന, ബാലാജി ശര്‍മ്മ, സരിത ബാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു സീരിയലിനായി ്അണിനിരന്നത്. അടുത്തിടെയായാണ് ഈ സീരിയലിലേക്ക് ബീന ആന്റണിയെത്തിയത്. സരിത ബാലകൃഷ്ണന്റെ പകരമായാണ് താരമെത്തിയത്. കസ്തൂരിമാനില്‍ നിന്നും മൗനരാഗത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ബാലാജിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ ബാലാജിയായിരുന്നു വീഡിയോ പങ്കുവെച്ചത്. കസ്തൂരിമാനില്‍ നിന്നും ഞാന്‍ നേരെ ഇങ്ങോട്ടേക്ക് ചാടി. കണ്ണടയൊക്കെ ജസ്റ്റ് മാറ്റിയെന്നേയുള്ളൂ. കസ്തൂരിമാനിലെ കഥാപാത്രം അതിഥിയായി വുന്നതാണോയെന്നായിരുന്നു ബാലാജി ബീനയോട് ചോദിച്ചത്. മൗനരാഗത്തില്‍ സരിത ചെയ്തിരുന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. സരിതയ്ക്ക് വയ്യാത്തതിനാലാണ് താനെത്തിയിട്ടുള്ളതെന്നും ബീന ആന്റണി പറഞ്ഞിരുന്നു.

ഇതാദ്യമായാണ് പകരക്കാരിയായി അഭിനയിക്കുന്നത്. എനിക്ക് പകരമായി പലരും വന്നിട്ടുണ്ട്. ഞാന്‍ പകരമാവുന്നത് ആദ്യമായാണ്. കസ്തൂരിമാനില്‍ ഇപ്പോള്‍ തന്റെ ഭാഗമില്ല. ജോയിന്‍ ചെയ്തതേയുള്ളൂ. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെയിഷ്ടമാണെന്നും ബീന ആന്റണി പറയുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ഭയങ്കര ഭാഗ്യവതിയാണ്. സാധാരണ കണ്ണീര്‍നായിക മാത്രമല്ല വില്ലത്തരവും കോമഡിയുമെല്ലാം ചെയ്തിട്ടുണ്ട്.

Beena Antony

ഇത് നിങ്ങളുടെ പ്ലസായാണ് ഞാന്‍ കാണുന്നതെന്നായിരുന്നു ബാലാജി ശര്‍മ്മ പറഞ്ഞത്. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. പ്രേക്ഷകരോട് നന്ദി പറയുന്നു. വെറുക്കാതെ ഇപ്പോഴും തന്നെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ബീന ആന്റണി പറയുന്നു. സിനിമയില്‍ സജീവമാവാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. ലാല്‍ ജോസ് സാറിന്റെ സിനിമ ചെയ്യാനായി തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്.

മനസ്സൊന്ന് റിഫ്രഷാവാനുന്നതിന് വേണ്ടി എന്താണ് കഥാപാത്രമെന്ന് പോലും നോക്കാതെ ഓടി വന്നതാണ് താനെന്നുമായിരുന്നു ബീന പറഞ്ഞത്. ബീന ആന്റണിയുടെ ഭര്‍ത്താവായ മനോജും അഭിനയരംഗത്ത് സജീവമാണ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഇന്ദുലേഖയില്‍ വില്ലന്‍ വേഷത്തിലാണ് താരമെത്തിയിട്ടുള്ളത്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X