'ഡിവോഴ്സ് വർധിക്കുമ്പോൾ ഇത് അനുഗ്രഹം, ബിഗ് ബോസിലേക്ക് ചത്താലും പോവില്ല, രണ്ട് കോടി തന്നാലും അത് മാറില്ല'
മിനിസ്ക്രീനിൽ ഏറ്റവും ജനപ്രിയരായ താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമകളെക്കാൾ ഇപ്പോൾ സീരിയൽ മേഖലയിലാണ് സജീവം. ഏത് ബിഗ് ബോസ് സീസൺ അനൗൺസ്മെന്റ് വന്നാലും പ്രെഡിക്ഷൻ ലിസ്റ്റിൽ ഇരുവരും ഉണ്ടാകാറുണ്ട്. ബിഗ് ബോസ് എപ്പിസോഡുകൾ റിവ്യു ചെയ്തിരുന്നയാളാണ് മനോജ്. ഇപ്പോഴിതാ 22 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചും സീരിയൽ അനുഭവങ്ങളും എല്ലാം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ ഇരുവരും പങ്കുവെക്കുകയാണ്.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി. 2003ൽ ആയിരുന്നു വിവാഹം. ദാമ്പത്യം നിലനിന്ന് പോകുന്നത് സീരിയൽ-സിനിമ മേഖലയിൽ കുറവാണ്. ആളുകൾ കല്യാണം കഴിക്കും വൈകാതെ പിരിയും അങ്ങനൊരു കാലഘട്ടമാണല്ലോ ഇപ്പോൾ.

അതിനാൽ 22 വർഷമായി ദാമ്പത്യം നയിക്കുന്നുവെന്നത് വലിയൊരു ദൈവാനുഗ്രഹമാണ്. ഞങ്ങളെ കുറിച്ചും പലരും പ്രവചനങ്ങൾ നടത്തിയിരുന്നു. ഈ ബന്ധമൊക്കെ എത്രകാലം പോകും... എന്നൊക്കെ. ഇപ്പോൾ ആര് കല്യാണം കഴിച്ചാലും ജനങ്ങൾ ഇത് ചോദിക്കാറുണ്ട്. ചിലർ ആശംസകൾ അറിയിക്കും. മറ്റ് ചിലർ ചോദിക്കും ഇത് എപ്പോൾ തീരുമെന്ന്. ഞങ്ങൾ പിരിഞ്ഞുവെന്ന് ഇതിനോടകം പലവട്ടം മീഡിയയിൽ വന്ന് കഴിഞ്ഞു.
പിന്നെ ആർട്ടിസ്റ്റാണെങ്കിൽ ആളുകൾ നല്ലതും മോശവുമെല്ലാം പറയും. നമ്മൾ പബ്ലിക്ക് പ്രോപ്പർട്ടിയായി ജനങ്ങൾ അങ്ങ് തീരുമാനിക്കും. പൂമാല വന്നാലും ചെരുപ്പേറ് വന്നാലും അതിന്റേതായ രീതിയിൽ സ്വീകരിക്കണം. കമന്റുകളൊന്നും മനസിലേക്ക് എടുക്കാതിരിക്കാൻ ശ്രമിക്കാറുണ്ട് ഇരുവരും പറയുന്നു. എനിക്ക് മാറ്റങ്ങൾ വരില്ല. ഞാൻ മറ്റുള്ളവർക്ക് തലവേദനയോ ശല്യമോ ആയി മാറാറില്ല. ദേഷ്യം വരുന്നയാളാണ്.
പക്ഷെ തെറിയൊന്നും പ്രയോഗിക്കില്ല. എവിടെപ്പോയാലും ലൈവായി ഇരിക്കുക എന്നതാണ് എനിക്ക് ഇഷ്ടം. എല്ലാവരേയും ട്രോളിയും ഇറിറ്റേറ്റ് ചെയ്തും ഇരിക്കാൻ ഇഷ്ടമാണ്. കുടുംബാംഗങ്ങൾക്കും അത് ഇഷ്ടമാണ് മനോജ് പറയുന്നു. എവിടെ ട്രിപ്പ് പോയാലും മനോജേട്ടൻ വേണം. എന്നാലെ വളിപ്പ് പറയൂ. അല്ലെങ്കിൽ സുഖമില്ല ബീനയും കൂട്ടിച്ചേർത്തു. ബിഗ് ബോസിന്റെ ഈ സീസണിനെ കുറിച്ച് റിവ്യു പറഞ്ഞിട്ടില്ല. എനിക്ക് പറയാൻ തോന്നാത്തതുകൊണ്ട് ചെയ്യാത്തതാണ്.
പറയാൻ മാത്രം ഒന്നുമില്ല. അന്റാർട്ടിക്കയിലെ മഞ്ഞുമലപോലൊരു സീസണാണ് ഇപ്രാവശ്യത്തേത്. മുമ്പ് മോനും എനിക്കൊപ്പം റിവ്യു പറയാൻ ഇരിക്കുമായിരുന്നു. ഇപ്പോൾ അവന് ഭയങ്കര ചമ്മലാണ്. മെച്വേർഡായില്ലേ. അതിന്റെ ചമ്മലാണ്. ബിഗ് ബോസിലേക്ക് ചത്താലും പോവില്ല. രണ്ട് കോടി തരാമെന്ന് പറഞ്ഞാലും ഞങ്ങൾ പോവില്ല. കപ്പിളായിട്ട് പോയാൽ ഞങ്ങൾ പരസ്പരം നോമിനേറ്റ് ചെയ്യും. തല്ലുകൂടും.

എക്സ്പീരിയൻസ് ചെയ്യണമെന്ന് ബീനയ്ക്ക് ആഗ്രഹമുണ്ട്. ബീന ബിഗ് ബോസിൽ പോയാൽ പ്രശ്നമായിരിക്കും. കാരണം അവിടെയുള്ളവരുടെ അറ്റാക്ക് താങ്ങാൻ പറ്റില്ല. ബീന സ്ട്രെയിറ്റ് ഫോർവേഡാണെന്നും മനോജ് പറഞ്ഞു. പിന്നീട് ഇരുവരും സീരിയൽ കഥാപാത്രങ്ങളുടെ ആഢംബര വസ്ത്രധാരണത്തെ കുറിച്ചാണ് സംസാരിച്ചത്. പുറത്തുവെച്ച് പെൺകുട്ടികളൊക്കെ കാണുമ്പോൾ വസ്ത്രത്തിന്റേയും ഡ്രസ്സിന്റേയും ഫാനാണെന്ന് പറയാറുണ്ട്.
വ്യൂവേഴ്സ് സീരിയൽ അഭിനയം മാത്രമല്ല വസ്ത്രങ്ങളും ആക്സസറീസും ശ്രദ്ധിക്കും. പണ്ട് മുതൽ വസ്ത്രത്തിലൊക്കെ ഞാൻ നല്ല ശ്രദ്ധ കൊടുക്കുമായിരുന്നു. വസ്ത്രത്തിലെ ആഢംബരം എന്നത് നമ്മളൊന്നും ഉണ്ടാക്കുന്നതല്ല. ഇതൊക്കെ ചാനലുകൾ കൊണ്ടുവന്ന മാറ്റമാണ്. പണ്ട് ഞാൻ അഭിനയിച്ച ഒരു സീരിയലിലും ഭയങ്കര ആടയാഭരണം അണിഞ്ഞ് നിൽക്കുന്ന കഥാപാത്രമില്ലായിരുന്നു. ഞാൻ സ്റ്റേറ്റ് അവാർഡ് വാങ്ങിയ മൂന്ന് സീരിയലുകൾ പരിശോധിച്ചാൽ തന്നെ നിങ്ങൾക്ക് അത് മനസിലാകും.
പിന്നെ ചാനലുകൾ ഇത്തരത്തിലുള്ള വസ്ത്രം ഡിമാന്റ് ചെയ്യുമ്പോൾ അത് അനുസരിക്കണം. അല്ലെങ്കിൽ എനിക്ക് സീരിയലുണ്ടാവില്ല. ചിലപ്പോൾ വസ്ത്രം മാറി മാറി തന്നെ വെറുത്ത് പോകും ബീന പറഞ്ഞു. ഉടനെ മനോജിന്റെ കൗണ്ടർ വന്നു. ഇവരെപ്പോലുള്ളവരാണ് സീരിയൽ മേഖലയിൽ ഇങ്ങനൊരു സംഭവം ഉണ്ടാക്കിയത്.
കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് വരുമ്പോഴും പട്ടുസാരി. ദുരദർശനിലെ സീരിയലുകളിൽ ഇത്തരം വസ്ത്രധാരണം ഇല്ല. അവരുടേത് ഗ്രാമീണ കഥകളാണ്. പണക്കാരില്ല അവിടെ. പ്രൈവറ്റ് ചാനലുകൾ വന്നപ്പോഴാണ് സീരിയലുകൾ ഇത്തരത്തിൽ മാറിയതെന്ന് മനോജും പറഞ്ഞു.


Click it and Unblock the Notifications











