ആനി ചിത്രയായി അതുപോലെ ബീനയും! പൊങ്കാല ഇട്ടത് മതം മാറാനോ? പാര്‍ട്ടി മാറിയോ? ബീന ആന്റണിയുടെ മറുപടി ഇങ്ങനെ
ഇത്തവണ ബീന ആന്റണിയും ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കുചേര്‍ന്നിരുന്നു. ആനിയുടെ വീട്ടില്‍ വെച്ചായിരുന്നു ബീനയും പൊങ്കാല ഇട്ടത്. മതം മാറാനോ, പാര്‍ട്ടിയില്‍ ചേരാനോ ആയിരുന്നില്ല പൊങ്കാല എന്ന് ബീന ആന്റണി പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ വ്യക്തത വരുത്തിയത്. ചെറിയൊരു കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടായിരുന്നു. ഏതൊരു കാര്യം വരുമ്പോഴും ഞാന്‍ ആദ്യം ഓടി വരുന്നത് ഇന്‍സ്റ്റയിലേക്കാണ്. എന്റെ പ്രേക്ഷകര്‍ എന്തായാലും ഇവിടെ കാണും എന്നറിയാം. കഴിഞ്ഞ ദിവസം ഞാനും പൊങ്കാല ഇട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ആ ഭാഗ്യം കിട്ടിയത്. പണ്ടൊരിക്കല്‍ ഇട്ടിട്ടുണ്ട്.
ആനിയായിരുന്നു വിളിച്ചത്. അവരുടെ വീട്ടില്‍ പോയി നിന്ന്, നല്ല ഭംഗിയായിട്ട് പൊങ്കാല ഇട്ട് വരാന്‍ ഭാഗ്യം ലഭിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. പക്ഷേ, ഇന്നുവരെയും ഞാനെന്റെ മതം മാറിയിട്ടില്ല. മനു ഇങ്ങോട്ടോ, ഞാന്‍ അങ്ങോട്ടോ ഒന്നും മാറിയിട്ടില്ല. ഒരു ക്രിസ്ത്യനായിട്ട് തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. പക്ഷേ, ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്.

എന്നുവിചാരിച്ചിട്ട് എനിക്ക് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ പാടില്ലെന്നോ, അല്ലെങ്കില്‍ ഒരു മുസ്ലീം പള്ളിയില്‍ പോയിട്ട് എന്തെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്നോ, അങ്ങനെയൊന്നുമില്ല. ഞാന്‍ എല്ലാം വിശ്വസിക്കുന്നൊരാളാണ്. കല്യാണം കഴിഞ്ഞത് മുതലല്ല, അതിന് മുന്നെ അങ്ങനെയാണ്. എന്റെ അപ്പച്ചനായിട്ട് തന്നെ അങ്ങനെയാണ് വളര്‍ത്തിയത്. ഒരുപാട് വര്‍ഷം വീട്ടില്‍ നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ ആളാണ് അപ്പച്ചന്‍ കെഎസ് ആന്റണി. അങ്ങനെയൊരു പാരമ്പര്യമുള്ള ആളാണ് ഞാന്‍, ഒരുപാട് അഭിമുഖങ്ങളില്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബീന ആന്റണിയായത് കൊണ്ട് പൊങ്കാല ഇടാന്‍ പാടില്ല, ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്തുന്നതൊന്നുമല്ല. ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ എന്നൊക്കെ പറഞ്ഞ് കുറേപേര്‍ കമന്റുകള്‍ ഇട്ടത് കണ്ടിരുന്നു.
അങ്ങനെയൊക്കെ കാണുമ്പോള്‍ ഭയങ്കര വിഷമമാണ് തോന്നുന്നത് സത്യത്തില്‍ അത് കാണുമ്പോള്‍. എന്തുകൊണ്ട് പാടില്ല. നമുക്ക് ആരേയും ബോധവത്ക്കരിക്കാനൊന്നും പറ്റില്ലല്ലോ ഇതൊക്കെ ആളുകളുടെ തോട്ട്‌സാണ്. എങ്കിലും ഒരുപാട് വിഷമം തോന്നി അതൊക്കെ കാണുമ്പോള്‍. ആനിയും ഞാനും ക്രിസ്ത്യന്‍സാണ്. ആനി പിന്നെ മാറിയിട്ടുണ്ട്. ഞാന്‍ മാറിയിട്ടില്ല. അതിലൊരു ക്ലാരിറ്റി വരുത്താനുണ്ടായിരുന്നു. അതുപോലെ തന്നെ ബീന ആന്റണി ബിജെപിയിലേക്ക് എന്ന് പറഞ്ഞൊരു പോസ്റ്റും കണ്ടിരുന്നു. ഒന്നാലോചിച്ച് നോക്കൂ, സ്വപ്‌നത്തില്‍ പോലും ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. ഇത് എല്ലാം കൂട്ടി വായിക്കുന്നതായിരിക്കും. ഞാനിപ്പോള്‍ പൊങ്കാല ഇട്ടു. എന്റെ ഹസ്ബന്‍ഡ് ഹിന്ദുവാണ്. വെറുതെയാണ്. ആര്‍ക്കോ, ലൈക്ക്‌സിനോ, പോപ്പുലാരിറ്റി കിട്ടാനോ വേണ്ടി എന്തൊക്കെ പടച്ച് വിടുന്നതാണ്. ഞാനൊരു കലാകാരിയാണ്. വര്‍ക്കൊക്കെയായി ഇങ്ങനെ സൈഡിലൂടെ പോവുകയാണ്. അതിനിടയില്‍ ഞാനൊരു പാര്‍ട്ടിയിലേക്ക് പോവുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല.
പണ്ട് കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഞാനൊരു കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്റെ അപ്പച്ചനൊക്കെ അതായിരുന്നു. കലാകാരിയായ കാലം മുതല്‍ ആര് നന്മകള്‍ ചെയ്യുന്നു, നല്ലതിന് വേണ്ടി നില്‍ക്കുന്നുവോ അതിനൊപ്പം നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അല്ലാതെ ഒരു പാര്‍ട്ടിയിലേക്ക് പോവുന്നതിനെക്കുറിച്ചോ, അംഗത്വം എടുക്കുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഒരിക്കലും വളച്ചൊടുക്കരുത്. പ്രൊഫഷനില്‍ തന്നെ നിന്ന് പോവണമെന്നേ ആഗ്രഹമുള്ളൂ. മതം മാറാനായിട്ടല്ല ഞാനത് ചെയ്തത്. ഞാനൊരിക്കലും എന്റെ മതത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇപ്പോഴും പള്ളിയില്‍ പോവാറുണ്ട്. കുര്‍ബാന കൈക്കൊള്ളാറുണ്ട്. ഞാനും മനുവും, ഞങ്ങളെല്ലാവരും ഒന്നിച്ച് പള്ളിയിലും, അമ്പലത്തിലും പോവാറുണ്ട്. ഒന്നിനെയും തള്ളിപ്പറയാത്തവരാണ് ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളെ വെറുതെ വിട്ടേക്ക്. ഓരോ ഇതിലേക്കും എന്നെ തള്ളി വിടരുത്. മതത്തിന്റെ കാര്യമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമാണ് തോനുന്നത്.


Click it and Unblock the Notifications
















